കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാക്കൂബ് മേമ്മനെ ന്യായീകരിച്ച 3 ദേശീയ ചാനലുകള്‍ക്കെതിരെ നോട്ടീസ്

  • By Aiswarya
Google Oneindia Malayalam News

ദില്ലി: 1993 മുംബൈ സ്‌ഫോടന കേസ് പ്രതി യാക്കൂബ് മേമ്മനെ ന്യായീകരിച്ച് അഭിമുഖങ്ങള്‍ നല്‍കിയ 3 ദേശീയ ചാനലുകള്‍ക്ക് വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നോട്ടീസ്. എന്‍ഡിറ്റിവി,ആജ് തക്ക്,എബിപി ന്യൂസ് എന്നീ മൂന്ന് ചാനലുകള്‍ക്കാണ് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഷോക്കോസ് നോട്ടീസ് അയച്ചത്.

അഭിമുഖങ്ങള്‍ പ്രക്ഷേപണം ചെയ്തതിലൂടെ രാഷ്ട്രപതിയോടും ജുഡീഷ്യറിയോടും അനാദരവ് കാട്ടി എന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്. യാക്കൂബ് മേമന്‍ കുറ്റക്കാരനല്ലെന്നും വധശിക്ഷ ശരിയല്ലെന്നും അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്ന അഭിമുഖങ്ങള്‍ സംപ്രേക്ഷണം ചെയ്തതിനാണ് നോട്ടീസ്.

-yakub-memon3.jpg -Properties

നോട്ടീസിന്‍മേല്‍ 15 ദിവസത്തിനകം മറുപടി നല്‍കാനാണ് നിര്‍ദേശം.30 ദിവസം വരെ സംപ്രേക്ഷണം നിര്‍ത്തുന്നതടക്കമുള്ള നടപടിയാണ് ചാനലുകള്‍ക്കെതിരെ ഉണ്ടാവുക.

യാക്കൂബ് മേമ്മന്റെ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ യാക്കൂബിന്റെ അഭിഭാഷകനും ചോട്ടാഷക്കീലും പ്രതികരിച്ചത് ചാനലുകള്‍ പ്രക്ഷേപണം ചെയതിരുന്നു. കേബിള്‍ ടെലിവിഷന്‍ നെറ്റവര്‍ക്ക് നിയമ പ്രകാരം സെക്ഷന്‍ 1ഡി,1ജി,1ഇ എന്നീ വകുപ്പുകളാണ് ചാനലുകള്‍ക്കെതിരെ ചുമ്മത്തിയിരിക്കുന്നത്.

English summary
For the first time since it took charge, the NDA Government has issued separate show-cause notices to ABP News, NDTV 24×7 and Aaj Tak alleging that these three private news television channels showed disrespect to the judiciary and the President of India by airing certain content on the day 1993 Mumbai blasts convict Yakub Memon was hanged
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X