യാക്കൂബിനെ വധിച്ചതിന് ദാവൂദിന്റെ തിരിച്ചടി? ഛോട്ടാ ഷക്കീലിന്റെ ഭീഷണി
ദില്ലി: യാക്കൂബ് മേമനെ വധിച്ചതിന് പ്രതികാരം ചെയ്യുമെന്ന് ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി ഛോട്ടാ ഷക്കീല്‍. ടൈംസ് ഓഫ് ഇന്ത്യയോടാണ് ഛോട്ടാ ഷക്കീല്‍ ഇക്കാര്യം പോണ് വഴി പറഞ്ഞതത്രെ.
നിയമപരമായ കൊലപാതകം എന്നാണ് ഛോട്ടാ ഷക്കീല്‍ യാക്കൂബ് മേമന്റെ വധശിക്ഷയെ വിശേഷിപ്പിച്ചത്. ഇന്ത്യയിലേയ്ക്ക് മടങ്ങി വരുന്നതിനായി സര്‍ക്കാര്‍ നല്കിയ വ്ഗാദനങ്ങള് പാലിയ്ക്കപ്പെട്ടില്ലെന്നും ഛോട്ടാ ഷക്കീല്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറയുന്നു.

ഇന്ത്യ ചതിച്ചു
യാക്കൂബ് മേമനെ വാഗ്ദാനങ്ങള്‍ നല്കി ഇന്ത്യന്‍ സര്‍ക്കാര്‍ ചതിയ്ക്കുകയായിരുന്നുവെന്നാണ് ഛോട്ടാ ഷക്കീലിന്റെ ആരോപണം.

ദാവൂദിനും ഈ ഗതി
ഇന്ത്യന്‍ സര്‍ക്കാരിനെ വിശ്വസിച്ച് ഇന്ത്യയിലേയ്ക്ക് വന്നിരുന്നെങ്കില്‍ ദാവൂദ് ഇബ്രാഹിമിനും ഇതേ ഗതി തന്നെ ഉണ്ടാകുമായിരുന്നു എന്നും ഛോട്ടാ ഷക്കീല്‍ പറയുന്നു.

ചേട്ടന്റെ കുറ്റത്തിന്
സഹോദരന് ടൈഗര്‍ മേമന് ചെയ്ത കുറ്റത്തിനാണ് ഇന്ത്യ യാക്കൂബ് മേമന് വധശിക്ഷ നല്‍കിയത്. ഡി കമ്പനി അതിനെ അപലപിയ്ക്കുന്നു എന്നാണ് ഛോട്ടാ ഷക്കീല്‍ പറയുന്നത്.

തിരിച്ചടി
യാക്കൂബ് മേമനെ തൂക്കിക്കൊന്നതിന് എന്തായാലും തിരിച്ചടിയുണ്ടാകും എന്നും ഷക്കീല്‍ വ്യക്തമാക്കുന്നു.

ഇനി വിശ്വസിയ്ക്കില്ല
യാക്കൂബിന്റെ വധശിക്ഷയോട് ഇന്ത്യയിലുള്ള വിശ്വാസം ഡി കമ്പനിയ്ക്ക് നഷ്ടപ്പെട്ടു. ഇനി കമ്പനിയിലെ ആരും തന്നെ ഇന്ത്യയെ വിശ്വാസത്തിലെത്ത് തിരിച്ചുവരില്ലെന്നും ഷക്കീല്‍ പറയുന്നു.

കോടതിയ്ക്കും വിമര്‍ശനം
യാക്കൂബ് മേമന്റെ തിരുത്തല്‍ ഹര്‍ജി പരിഗണിച്ച അതേ ബഞ്ച് തന്നെ പുനപരിശോധന ഹര്‍ജിയും പരിഗണിച്ചതിനെതിരേയും ഛോട്ടാ ഷക്കീല്‍ വിമര്‍ശനം ഉന്നയിച്ചു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications