കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാക്കൂബിനെ വധിച്ചതിന് ദാവൂദിന്റെ തിരിച്ചടി? ഛോട്ടാ ഷക്കീലിന്റെ ഭീഷണി

Google Oneindia Malayalam News

ദില്ലി: യാക്കൂബ് മേമനെ വധിച്ചതിന് പ്രതികാരം ചെയ്യുമെന്ന് ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി ഛോട്ടാ ഷക്കീല്‍. ടൈംസ് ഓഫ് ഇന്ത്യയോടാണ് ഛോട്ടാ ഷക്കീല്‍ ഇക്കാര്യം പോണ്‍ വഴി പറഞ്ഞതത്രെ.

നിയമപരമായ കൊലപാതകം എന്നാണ് ഛോട്ടാ ഷക്കീല്‍ യാക്കൂബ് മേമന്റെ വധശിക്ഷയെ വിശേഷിപ്പിച്ചത്. ഇന്ത്യയിലേയ്ക്ക് മടങ്ങി വരുന്നതിനായി സര്‍ക്കാര്‍ നല്‍കിയ വ്ഗാദനങ്ങള്‍ പാലിയ്ക്കപ്പെട്ടില്ലെന്നും ഛോട്ടാ ഷക്കീല്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറയുന്നു.

ഇന്ത്യ ചതിച്ചു

ഇന്ത്യ ചതിച്ചു

യാക്കൂബ് മേമനെ വാഗ്ദാനങ്ങള്‍ നല്‍കി ഇന്ത്യന്‍ സര്‍ക്കാര്‍ ചതിയ്ക്കുകയായിരുന്നുവെന്നാണ് ഛോട്ടാ ഷക്കീലിന്റെ ആരോപണം.

ദാവൂദിനും ഈ ഗതി

ദാവൂദിനും ഈ ഗതി

ഇന്ത്യന്‍ സര്‍ക്കാരിനെ വിശ്വസിച്ച് ഇന്ത്യയിലേയ്ക്ക് വന്നിരുന്നെങ്കില്‍ ദാവൂദ് ഇബ്രാഹിമിനും ഇതേ ഗതി തന്നെ ഉണ്ടാകുമായിരുന്നു എന്നും ഛോട്ടാ ഷക്കീല്‍ പറയുന്നു.

ചേട്ടന്റെ കുറ്റത്തിന്

ചേട്ടന്റെ കുറ്റത്തിന്

സഹോദരന്‍ ടൈഗര്‍ മേമന്‍ ചെയ്ത കുറ്റത്തിനാണ് ഇന്ത്യ യാക്കൂബ് മേമന് വധശിക്ഷ നല്‍കിയത്. ഡി കമ്പനി അതിനെ അപലപിയ്ക്കുന്നു എന്നാണ് ഛോട്ടാ ഷക്കീല്‍ പറയുന്നത്.

തിരിച്ചടി

തിരിച്ചടി

യാക്കൂബ് മേമനെ തൂക്കിക്കൊന്നതിന് എന്തായാലും തിരിച്ചടിയുണ്ടാകും എന്നും ഷക്കീല്‍ വ്യക്തമാക്കുന്നു.

ഇനി വിശ്വസിയ്ക്കില്ല

ഇനി വിശ്വസിയ്ക്കില്ല

യാക്കൂബിന്റെ വധശിക്ഷയോട് ഇന്ത്യയിലുള്ള വിശ്വാസം ഡി കമ്പനിയ്ക്ക് നഷ്ടപ്പെട്ടു. ഇനി കമ്പനിയിലെ ആരും തന്നെ ഇന്ത്യയെ വിശ്വാസത്തിലെത്ത് തിരിച്ചുവരില്ലെന്നും ഷക്കീല്‍ പറയുന്നു.

കോടതിയ്ക്കും വിമര്‍ശനം

കോടതിയ്ക്കും വിമര്‍ശനം

യാക്കൂബ് മേമന്റെ തിരുത്തല്‍ ഹര്‍ജി പരിഗണിച്ച അതേ ബഞ്ച് തന്നെ പുനപരിശോധന ഹര്‍ജിയും പരിഗണിച്ചതിനെതിരേയും ഛോട്ടാ ഷക്കീല്‍ വിമര്‍ശനം ഉന്നയിച്ചു.

English summary
Chhota Shakeel, one of the accused in the Mumbai serial blasts case and the chief henchman of Dawood Ibrahim has angrily reacted to the hanging of Yakub Memon, calling it "a legal murder" and accusing the Indian government of betraying the promises it made to lure him back to India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X