കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാക്കൂബ് മേമന്റെ വധശിക്ഷയില്‍ പ്രതിഷേധം ശക്തം,സുപ്രീംകോടതി ഡെപ്യൂട്ടി രജിസ്ട്രാര്‍ രാജിവെച്ചു

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: യാക്കൂബ് മേമനെ തൂക്കിലേറ്റിയ സംഭവത്തില്‍ പ്രതിഷേധിച്ച് സുപ്രീംകോടതി ഡെപ്യൂട്ടി രജിസ്ട്രാര്‍ രാജിവെച്ചു. മലയാളിയായ ഡോ. അനൂപ് സുരേന്ദ്രനാഥ് ആണ് രാജിവച്ചത്. രാജ്യത്ത വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗവേഷണം നടത്താനാണ് ഈ രാജി എന്നാണ് അനൂപ് പറയുന്നത്.

എന്നാല്‍, യാക്കൂബ് മേമന്റെ തെറ്റുതിരുത്തല്‍ ഹര്‍ജികള്‍ തള്ളിയ തീരുമാനത്തെ സുപ്രീംകോടതിയുടെ കറുത്ത മണിക്കൂറുകള്‍ എന്ന് കുറ്റപ്പെടുത്തി അനൂപ് നേരത്തെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. നാഷണല്‍ ലോ യൂനിവേഴ്‌സിറ്റിയില്‍ അധ്യാപകനായ അനൂപ് ഡെപ്യൂട്ടേഷനിലാണ് സുപ്രീംകോടതിയില്‍ ജോലി ചെയ്യുന്നത്.

anupsurendranath

യാക്കൂബ് മേമന്റെ വധശിക്ഷയ്‌ക്കെതിരെ വ്യാപക പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് അനൂപ് സുരേന്ദ്രനാഥിന്റെ രാജിവെക്കല്‍. യാക്കൂബ് മേമന്റെ വധശിക്ഷ സംബന്ധിച്ച് സുപ്രീംകോടതിയില്‍ നടന്നത് നിയമവാഴ്ചയുടെ വിജയമെന്നു പറയുന്നത് വിഡ്ഢിത്തമാണ്. സുപ്രീംകോടതിയുടെ ചരിത്രത്തിലെ കറുത്ത മണിക്കൂറുകളായിരുന്നു അത്.

സുപ്രീംകോടതി പുറപ്പെടുവിപ്പിച്ച ഉത്തരവുകളും അതിന് പറഞ്ഞ ന്യായങ്ങളും ഉത്തരവാദിത്വങ്ങളില്‍ നിന്നുള്ള ഒഴിഞ്ഞുമാറലാണെന്നാണ് അനൂപ് വ്യക്തമാക്കുന്നത്. തന്റെ നിലപാടുകള്‍ സ്വതന്ത്രമായി പറയാനാണ് രാജിയെന്നും അനൂപ് പറയുന്നു.

English summary
Yakub Memon execution, Supreme Court deputy registrar resigns as mark of protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X