കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാക്കൂബ് മേമനെ തൂക്കിലേറ്റാന്‍ കസബിന്‍റെ ആരാച്ചാര്‍ എത്തി, വൈകാരിക നിമിഷങ്ങള്‍...

Google Oneindia Malayalam News

മുംബൈ: മുംബൈ സ്‌ഫോടനക്കേസില്‍ വധശിക്ഷ കാത്ത് കഴിയുന്ന യാക്കൂബ് മേമനെ തൂക്കിലേറ്റാന്‍ എത്തുന്നത് മുംബൈ ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധേയനായ അജ്മല്‍ കസബിനെ തൂക്കിലേറ്റിയ ആരാച്ചാര്‍. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള മേമന്റെ ഹര്‍ജി സുപ്രീം കോടതി തള്ളിയാല്‍ കസബിന്റെ ആരാച്ചാര്‍ തന്നെ മേമന്റെ കഴുത്തിലും കൊലക്കയര്‍ മുറുക്കും .

ജൂലൈ 30നാണ് മേമന്റെ വധശിക്ഷ നടപ്പാക്കാനൊരുങ്ങുന്നത്. നാഗ്പൂര്‍ ജയിലിലാണ് മേമനെ തൂക്കിലേറ്റുന്നത്. ജയിലില്‍ യാക്കൂബ് മേമന്റെ ശരീരപ്രകൃതിയും തൂക്കവും വരുന്ന ഡമ്മിയില്‍ ആരാച്ചാര്‍ തയ്യാറെടുപ്പുകളും നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മേമനോട് കരുണ കാട്ടണമെന്ന് വിവിധ കക്ഷി നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്...

ആരാച്ചാര്‍

ആരാച്ചാര്‍

മുംബൈ സ്‌ഫോടനക്കേസില്‍ വധശിക്ഷ കാത്ത് കഴിയുന്ന യാക്കൂബ് മേമനെ തൂക്കിലേറ്റാന്‍ എത്തുന്നത് മുംബൈ ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധേയനായ അജ്മല്‍ കസബിനെ തൂക്കിലേറ്റിയ ആരാച്ചാര്‍

ജൂലൈ 30 ന്

ജൂലൈ 30 ന്

ജൂലൈ 30ന് പുലര്‍ച്ചെ അഞ്ച് മണിയ്ക്കാണ് മേമനെ തൂക്കിലേറ്റുന്നത്. വധശിക്ഷ നടപ്പിലാക്കുന്നതിന് രണ്ട് മണിയ്ക്കൂര്‍ മുമ്പ് മേമന്‍ ഉണരും. രണ്ട് മണിയ്ക്കൂറിനുള്ളില്‍ എല്ലാ നടപടികളും പൂര്‍ത്തിയാക്കും. ഇഷ്ടപ്പെട്ട പ്രഭാത ഭക്ഷണം, പ്രാര്‍ത്ഥനകള്‍ എന്നിവയ്ക്കുള്ള സൗകര്യം ജയിലില്‍ ഒരുക്കും

മൃതദേഹം

മൃതദേഹം

വധശിക്ഷ പൂര്‍ത്തിയായാല്‍ മേമന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കുടുംബത്തിന്റെ ഇഷ്ടപ്രകാരം മൃതദേഹം സംസ്‌ക്കരിയ്ക്കാം

മുംബൈയില്‍

മുംബൈയില്‍

തൂക്കിലേറ്റപ്പെട്ടാല്‍ മേമന്റെ മൃതദേഹം മുംബൈയില്‍ തന്നെ സംസ്‌ക്കരിയ്ക്കാനാണ് സാധ്യത

മാറ്റാം...

മാറ്റാം...

വധശിക്ഷയുടെ സമയം,തീയതി എന്നിവ നീട്ടിവയ്ക്കാന്‍ ജയില്‍ വകുപ്പിന് കഴിയും

അവസാന പ്രതീക്ഷ

അവസാന പ്രതീക്ഷ

ശിക്ഷ നടപ്പാക്കരുത് എന്നാവശ്യപ്പെട്ടിട്ടുള്ള യാക്കൂബ് മേമന്റെ ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിയ്ക്കും.

English summary
Yakub Memon to be hanged by same man who executed Ajmal Kasab.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X