മേമന്റെ വധശിക്ഷ; ജഡ്ജിമാര്‍ക്ക് കനത്ത സുരക്ഷ
മുംബൈ: യാക്കൂബ് മേമന്റെ വധശിക്ഷയില്‍ അന്തിമ തീരുമാനമെടുത്ത സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് കനത്ത സുരക്ഷയൊരുക്കി. അവസാന മണിക്കൂറിലും യാക്കൂബിന്റെ പുന:പരിശോധനാ ഹര്‍ജി തള്ളിയ ജഡ്ജിമാര്ക്കാണ് സുരക്ഷ. ഇവര്‍ക്കെതിരെ തീവ്രവാദി സംഘടനകളുടെ ഭീഷണി നില്ക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
മുംബൈയിലെ പ്രധാന സ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മേമന്റെ വധശിക്ഷ നടപ്പാക്കിയതില്‍ പ്രകോപിതരായവര്‍ ഇന്ത്യയ്ക്കെതിരെ തിരിച്ചടി നല്‍കിയേക്കുമെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. 25,000ത്തോളം സുരക്ഷാ ഭടന്മാരാണ് മുംബൈയിലെ പ്രധന കേന്ദ്രങ്ങളില്‍ സുരക്ഷയൊരുക്കുന്നത്.

വാഹനങ്ങളും മറ്റും പരിശോധന കൂടാതെ കടത്തിവിടേണ്ടെന്നാണ് പോലീസ് നിര്‍ദ്ദേശം. മുന്‍കരുതലെന്നോണം 400 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അവസാന മണിക്കൂറുകള്‍ വരെ ഉദ്വേഗജനമായ സംഭവങ്ങള്‍ക്കൊടുവിലാണ് മേമനെ വധശിക്ഷയ്ക്ക് വിധേയനാക്കാന്‍ കോടതി തീരുമാനിച്ചത്. ജൂലൈ 30ന് വധശിക്ഷ തീരുമാനിച്ചതിനാല്‍ അര്‍ദ്ധരാത്രിയിലും മേമന്റെ പുന:പരിശോധനാ ഹര്‍ജിയില്‍ കോടതി വാദം കേട്ടു.
അതിനിടെ, സിപിഎം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും ശശി തരൂര്‍ അടക്കമുള്ള പ്രമുഖ വ്യക്തികളുമെല്ലാം വധശിക്ഷയ്ക്കെതിരെ പ്രതിഷേധം അറിയിച്ചു. വധശിക്ഷ പ്രാകൃതമാണെന്നാണ് മിക്കവരും അഭിപ്രായപ്പെട്ടത്. ഭരണകൂടം ഒരു വ്യക്തിയെ തൂക്കിക്കൊല്ലുന്നതിനുപകരം അയാളെ തിരുത്തുകയാണ് വേണ്ടതെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന വാദം.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications