Get Updates
Get notified of breaking news, exclusive insights, and must-see stories!

യാക്കൂബ് മേമന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പുറത്ത്... സോഷ്യല്‍ മീഡിയയില്‍

മുംബൈ: കഴിഞ്ഞ ദിവസം തൂക്കിലേറ്റിയ യാക്കൂബ് മേമന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നു. ചിത്രങ്ങള്‍ പകര്‍ത്തരുതെന്ന കര്‍ശന നിര്‍ദ്ദേശമായിരുന്നു കഴിഞ്ഞ ദിവസം മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയിരുന്നത്.

മുംബൈയിലെ മറൈന്‍ ലൈന്‍ ബഡാ കബറിസ്ഥാനില്‍ ആയിരുന്നു യാക്കൂബ് മേമന്റെ മൃതദേഹം കബറടക്കിയത്. ഇവിടെ നിന്ന് എടുത്ത ചിത്രങ്ങള്‍ എന്ന പേരിലാണ് ഇവ പ്രചരിയ്ക്കുന്നത്.

Memon Body

കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ തന്നെ റൈറ്റ് തിങ്കേഴ്‌സ് പോലുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകളിലും ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. കടുത്ത വിലക്കിനെ അവഗണിച്ചാണ് ഈ ചിത്രങ്ങള്‍ പ്രചരിപ്പിച്ചരിയ്ക്കുന്നത്.

Yaqoob memon funerals...

Posted by Kranti Tekula on Thursday, 30 July 2015

സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ മാനിച്ച് മാധ്യമങ്ങളൊന്നും തന്നെ ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്തുകയോ പുറത്തുവിടുകയോ ചെയ്തിരുന്നില്ല. കബറടക്കത്തിന്റെ തത്സമയ സംപ്രേഷണങ്ങള്‍ ചാനലുകളും നല്‍കിയിരുന്നില്ല.

യാക്കൂബ് മേമന്റെ മൃതദേഹം അടുത്ത ബന്ധുക്കളെ പോലും കാണാന്‍ അനുവദിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിലാപയാത്രപാടില്ലെന്ന് പോലീസ് നിര്‍ദ്ദേശം ഉണ്ടായിരുന്നെങ്കിലും ഒട്ടേറെ പേര്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് എത്തിയിരുന്നു. പതിനയ്യാിരത്തോളം പേര്‍ കബറടക്കത്തിന് സാക്ഷികളായതായി പറയപ്പെടുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+