മേമന് 'വീരപുരുഷന്', കൊന്നതില്‍ മനംനൊന്ത് മുംബൈ മാധ്യമപ്രവര്ത്തകന് ഐസിസില്‍ ചേരാനൊരുങ്ങുന്നു
മുംബൈ: യാക്കൂബ് മേമനെ തൂക്കിക്കൊന്നതിനെത്തുടര്‍ന്ന് ഐസിസില്‍ ചേരാനൊരുങ്ങിയ മുംബൈ സ്വദേശിയെ തിരഞ്ഞ് പൊലീസ്. മാധ്യമപ്രവര്‍ത്തകനെന്ന് സ്വയം വിശേഷിപ്പിയ്ക്കുന്ന സുബേര്‍ അഹമ്മദ് ഖാന് ആണ് ഐസിസില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഇന്ത്യന്‍ പൗരത്വം ഉപേക്ഷിയ്ക്കാന്‍ തയ്യാറാണെന്നും ഇയാള്‍ പറയുന്നു. നവി മുംബൈ സ്വദേശിയാണ് ഇയാളെന്നാണ് ഫേസ്ബുക്കില്‍ പറയുന്നത്.
യാക്കൂബ് മേമനെ വീരപുരുഷന് എന്നാണ് സുബേര്‍ അഹമ്മദ് വിശേഷിപ്പിയ്ക്കുന്നത്. മുംബൈ ക്രൈം ബ്രാഞ്ച് ഇയാളെ അന്വേഷിയ്ക്കുകയാണ്. ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ അപ്രത്യക്ഷമായി. എന്നാല്‍ പോസ്റ്റുകളുടെ സ്ക്രീന്‍ ഷോട്ട് ഇപ്പോഴും പ്രചരിയ്ക്കുന്നുണ്ട്.
അബു ബക്കര്‍ അല്‍ ബാഗ്ദാദിയ്ക്ക് കീഴിലുള്ള ഐസിസില്‍ മാധ്യമപ്രവര്‍ത്തകനോ തീവ്രവാദികളുടെ വക്താവായോ പ്രവര്‍ത്തിയ്ക്കാന്‍ തനിയ്ക്ക് താത്പര്യമുണ്ടെന്നാണ് സുബേര്‍ അഹമ്മദ് ഖാന്റെ പോസ്റ്റ്. തന്റെ വിദ്യാഭ്യാസ യോഗ്യതകളും ഇയാള്‍ പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. ഇന്ത്യയില്‍ മുസ്ലിങ്ങള്ക്കെതിരയാണ് സര്‍ക്കാരും ഹിന്ദു തീവ്രവാദികളും അതുകൊണ്ട് തന്നെ താന്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിയ്ക്കാന്‍ തയ്യാറാണെന്നും ഇയാള്‍ പറയുന്നു. ബാന്ദ്രയില്‍ ഇയാളുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച പൊലീസ് അവിടെ എത്തിയെങ്കിലും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.