കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാസം 50,000രൂപ സര്‍ക്കാര്‍ പെന്‍ഷന്‍; അപേക്ഷിച്ചവരില്‍ സുരേഷ് റെയ്‌നയും

  • By Anwar Sadath
Google Oneindia Malayalam News

ലക്‌നൗ: വിവിധ മേഖലകളില്‍ കഴിവുതെളിയിച്ചവര്‍ക്ക് മാസം 50,000 രൂപ പെന്‍ഷന്‍ നല്‍കാനുള്ള ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ പദ്ധതിക്ക് അപേക്ഷിച്ചവരില്‍ ക്രിക്കറ്റര്‍ സുരേഷ് റെയ്‌നയും. യാഷ് ഭാരതി അവാര്‍ഡ് ലഭിച്ചവര്‍ക്കാണ് പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ജനുവരി 31 ആയിരുന്നു അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.

141 പേര്‍ക്കാണ് ഇതുവരെയായി അവാര്‍ഡ് ലഭിച്ചത്. ഇവരില്‍ 100 പേര്‍ പെന്‍ഷനായി അപേക്ഷിച്ചു. സുരേഷ് റെയ്‌നയെ കൂടാതെ ഹിന്ദി നടനും കോണ്‍ഗ്രസ് നേതാവുമായ രാജ് ബബ്ബാര്‍, ഭാര്യ നാദിറ തുടങ്ങി പ്രമുഖര്‍ അപേക്ഷ നല്‍കിയവരില്‍ ഉള്‍പ്പെടുന്നുണ്ട്. ബോളിവുഡിലെ ബിഗ് ബി അമിതാഭ് ബച്ചന്‍ പെന്‍ഷന്‍ നേരത്തെ നിരസിച്ചിരുന്നു.

sureshraina

കോടിക്കണക്കിന് രൂപ വരുമാനമുള്ളവര്‍ക്ക് സര്‍ക്കാര്‍ ഇത്തരത്തിലുള്ള പെന്‍ഷന്‍ നല്‍കാന്‍ തീരുമാനിച്ചത് നേരത്തെ വിവാദമായിരുന്നു. വിവാദത്തിന് പിന്നാലെയാണ് അമിതാഭ് ബച്ചനും ഭാര്യയും പെന്‍ഷന്‍ നിരസിച്ചത്. പാവപ്പെട്ടവര്‍ക്കോ ഏതെങ്കിലും ചാരിറ്റിക്കോ ആ പണം നല്‍കണമെന്നായിരുന്നു അമിതാഭ് ബച്ചന്റെ നിര്‍ദ്ദേശം.

അതേസമയം, വന്‍ പ്രതിഫലം പറ്റുന്ന സുരേഷ് റെയ്‌നയെപ്പോലെയുള്ളവര്‍ പെന്‍ഷനുവേണ്ടി അപേക്ഷിച്ചത് കൗതുകകരമാണ്. തന്നോട് ഇക്കാര്യം ചോദിക്കേണ്ടെന്നും മുഖ്യമന്ത്രിയോടാണ് ചോദിക്കേണ്ടതെന്നുമാണ് സുരേഷ് റെയ്‌നയുടെ പ്രതികരണം. രാജബബ്ബാര്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

English summary
Yash Bharti awardees Suresh Raina, Suresh Raina apply for Rs 50K monthly pension from UP govt, Suresh Raina UP govt pension
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X