രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനമൊഴിയണം.. ഇല്ലെങ്കില്‍, മുന്നറിയിപ്പുമായി യശ്വന്ത് സിന്‍ഹ!!
ദില്ലി: കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി യശ്വന്ത് സിന്‍ഹ. രാഹുല്‍ ഗാന്ധി എത്രയും പെട്ടെന്ന് അധ്യക്ഷ സ്ഥാനം ഒഴിയണമെന്നാണ് സിന്‍ഹ ആവശ്യപ്പെട്ടിരിക്കുന്നത്. അതല്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു. രാഹുല്‍ ഗാന്ധി തന്റെ രാജിക്കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നില്ലെങ്കില്‍, അദ്ദേഹത്തിന് കൂടുതല്‍ ജനപിന്തുണ കൂടുതല്‍ നഷ്ടപ്പെടുമെന്നും സിന്‍ഹ ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസിന് പുതിയൊരു അധ്യക്ഷന്‍ വരണം. ഹ്രസ്വകാലത്തേക്ക് ഒരു പ്രസീഡിയം കോണ്‍ഗ്രസിനെ നയിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസിനെ കുറിച്ച് കുടുംബാധിപത്യ പാര്‍ട്ടിയാണെന്ന പൊതുബോധം ജനങ്ങള്‍ക്കിടയില്‍ ശക്തമാണ്. മോദിയുടെ പ്രചാരണങ്ങളില്‍ ഇത് ശക്തമായി അദ്ദേഹം ഉന്നയിക്കുകയും ചെയ്യുന്നുണ്ട്. ഇതാണ് തോല്‍വിയിലേക്ക് നയിച്ചതെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.
നേരത്തെ പ്രതിപക്ഷ നിരയില്‍ പാര്‍ട്ടികളുടെ സഖ്യമുണ്ടാക്കാന്‍ യശ്വന്ത് സിന്‍ഹ പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ പല സംസ്ഥാനങ്ങളിലും ഇത് സാധ്യമായിരുന്നില്ല. ബീഹാര്‍, ജാര്‍ഖണ്ഡ്, ദില്ലി, തുടങ്ങിയിവിടങ്ങളില്‍ ഏത്രയും പെട്ടെന്ന് സഖ്യമുണ്ടാക്കണമെന്നും ഇപ്പോള്‍ തന്നെ വൈകിയെന്നും യശ്വന്ത് സിന്‍ഹ നേരത്തെ കോണ്‍ഗ്രസിനോട് പറഞ്ഞിരുന്നു. എന്നാല്‍ പല സംസ്ഥാനങ്ങളിലും സഖ്യമുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു.
അതേസമയം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്ന് രാജിവെക്കുമെന്ന കാര്യത്തില്‍ വാശിയിലാണ്. ഇതുവരെ നേതാക്കള്‍ക്കൊന്നും അദ്ദേഹം വഴങ്ങിയിട്ടില്ല. പാര്‍ലമെന്റില്‍ പ്രതിപക്ഷ കക്ഷി നേതാവാകാന്‍ അദ്ദേഹം സന്നദ്ധനാണെന്ന് സൂചനയുണ്ട്. നിരവധി നേതാക്കളുടെ പേരും അധ്യക്ഷ പദവിയിലേക്ക് പറഞ്ഞ് കേള്‍ക്കുന്നുണ്ട്.
If Rahul Gandhi does not stand firm on his resignation, he will lose further in public estimation. Let the party be run by a presidium or any other arrangement at least for some time.
— Yashwant Sinha (@YashwantSinha) May 30, 2019
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications