കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനമൊഴിയണം.. ഇല്ലെങ്കില്‍, മുന്നറിയിപ്പുമായി യശ്വന്ത് സിന്‍ഹ!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി യശ്വന്ത് സിന്‍ഹ. രാഹുല്‍ ഗാന്ധി എത്രയും പെട്ടെന്ന് അധ്യക്ഷ സ്ഥാനം ഒഴിയണമെന്നാണ് സിന്‍ഹ ആവശ്യപ്പെട്ടിരിക്കുന്നത്. അതല്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു. രാഹുല്‍ ഗാന്ധി തന്റെ രാജിക്കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നില്ലെങ്കില്‍, അദ്ദേഹത്തിന് കൂടുതല്‍ ജനപിന്തുണ കൂടുതല്‍ നഷ്ടപ്പെടുമെന്നും സിന്‍ഹ ട്വീറ്റ് ചെയ്തു.

1

കോണ്‍ഗ്രസിന് പുതിയൊരു അധ്യക്ഷന്‍ വരണം. ഹ്രസ്വകാലത്തേക്ക് ഒരു പ്രസീഡിയം കോണ്‍ഗ്രസിനെ നയിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസിനെ കുറിച്ച് കുടുംബാധിപത്യ പാര്‍ട്ടിയാണെന്ന പൊതുബോധം ജനങ്ങള്‍ക്കിടയില്‍ ശക്തമാണ്. മോദിയുടെ പ്രചാരണങ്ങളില്‍ ഇത് ശക്തമായി അദ്ദേഹം ഉന്നയിക്കുകയും ചെയ്യുന്നുണ്ട്. ഇതാണ് തോല്‍വിയിലേക്ക് നയിച്ചതെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

നേരത്തെ പ്രതിപക്ഷ നിരയില്‍ പാര്‍ട്ടികളുടെ സഖ്യമുണ്ടാക്കാന്‍ യശ്വന്ത് സിന്‍ഹ പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ പല സംസ്ഥാനങ്ങളിലും ഇത് സാധ്യമായിരുന്നില്ല. ബീഹാര്‍, ജാര്‍ഖണ്ഡ്, ദില്ലി, തുടങ്ങിയിവിടങ്ങളില്‍ ഏത്രയും പെട്ടെന്ന് സഖ്യമുണ്ടാക്കണമെന്നും ഇപ്പോള്‍ തന്നെ വൈകിയെന്നും യശ്വന്ത് സിന്‍ഹ നേരത്തെ കോണ്‍ഗ്രസിനോട് പറഞ്ഞിരുന്നു. എന്നാല്‍ പല സംസ്ഥാനങ്ങളിലും സഖ്യമുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു.

അതേസമയം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്ന് രാജിവെക്കുമെന്ന കാര്യത്തില്‍ വാശിയിലാണ്. ഇതുവരെ നേതാക്കള്‍ക്കൊന്നും അദ്ദേഹം വഴങ്ങിയിട്ടില്ല. പാര്‍ലമെന്റില്‍ പ്രതിപക്ഷ കക്ഷി നേതാവാകാന്‍ അദ്ദേഹം സന്നദ്ധനാണെന്ന് സൂചനയുണ്ട്. നിരവധി നേതാക്കളുടെ പേരും അധ്യക്ഷ പദവിയിലേക്ക് പറഞ്ഞ് കേള്‍ക്കുന്നുണ്ട്.

മോദി മന്ത്രിസഭയിലേക്ക് 37 പേര്‍... പഴയ പടക്കുതിരകള്‍ക്കൊപ്പം പുതുമുഖങ്ങളും, പ്രമുഖര്‍ ഇവര്‍!!മോദി മന്ത്രിസഭയിലേക്ക് 37 പേര്‍... പഴയ പടക്കുതിരകള്‍ക്കൊപ്പം പുതുമുഖങ്ങളും, പ്രമുഖര്‍ ഇവര്‍!!

English summary
yashwant sinha advices rahul gandhi, on resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X