കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ 2002 ഓര്‍മിപ്പിച്ച് യശ്വന്ത് സിന്‍ഹ.... അദ്വാനിയുടെ ബലത്തിലാണ് മോദി നേതാവായത്!!

Google Oneindia Malayalam News

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ഗുജറാത്ത് കലാപ കാലത്താണ്. കലാപത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുത്തത് മുഖ്യമന്ത്രിയായ മോദിയാണെന്ന് വരെ എതിരാളികള്‍ ആരോപിച്ചിരുന്നു. ഇപ്പോഴിതാ പാര്‍ട്ടി വിട്ട യശ്വന്ത് സിന്‍ഹയും മോദിയെ പഴയ കാര്യങ്ങള്‍ ഓര്‍മിപ്പിച്ചിരിക്കുകയാണ്. 2002 മറക്കരുതെന്നാണ് സിന്‍ഹയുടെ നിര്‍ദേശം.

അതേസമയം രാജീവ് ഗാന്ധിക്കെതിരെയുള്ള പരാമര്‍ശത്തിലും സിന്‍ഹ മോദിയെ വിമര്‍ശിച്ചിച്ചിരിക്കുകയാണ്. മോദി തരംതാണ രാഷ്ട്രീയ പരാമര്‍ശങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിന്‍ഹ പ്രതിപക്ഷ നിരയില്‍ മോദിക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന നേതാവാണ്. മോദി ഏകാധിപതിയാണെന്ന് അദ്ദേഹം പറയുന്നു.

സിന്‍ഹയുടെ ഓര്‍മപ്പെടുത്തല്‍

സിന്‍ഹയുടെ ഓര്‍മപ്പെടുത്തല്‍

ഗുജറാത്ത് കലാപത്തിന് ശേഷം അന്നത്തെ പ്രധാനമന്ത്രി അടല്‍ ബീഹാരി വാജ്‌പേയ് മോദിയെ പുറത്താക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നുവെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു. എന്നാല്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുമെന്ന അദ്വാനിയുടെ ഭീഷണിപ്പെടുത്തലിന് തുടര്‍ന്നാണ് മോദിയെ വാജ്‌പേയ് പുറത്താക്കാതിരുന്നതെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു. അദ്വാനിക്കെതിരെയുള്ള മോദിയുടെ നീക്കങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് സിന്‍ഹ നല്‍കിയത്.

വാജ്‌പേയുടെ നിലപാട്

വാജ്‌പേയുടെ നിലപാട്

വാജപേയ് ഗോധ്ര കലാപത്തിന് ശേഷം മോദിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു. 2002ല്‍ ഗോവയില്‍ നടന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന് പോകും മുമ്പായിരുന്നു തീരുമാനം. മോദി രാജിവെക്കാന്‍ വിസമ്മതിച്ചാല്‍ ഗുജറാത്ത് സര്‍ക്കാരിനെ പിരിച്ച് വിടാനും വാജ്‌പേയ് തീരുമാനിച്ചിരുന്നു. എന്നാല്‍ അദ്വാനിയാണ് അന്ന് ശക്തമായി മോദിക്ക് വേണ്ടി വാദിച്ചതെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.

വിലകുറഞ്ഞ പരാമര്‍ശം

വിലകുറഞ്ഞ പരാമര്‍ശം

മോദി രാജീവ് ഗാന്ധിക്കെതിരെ നടത്തിയ വിലകുറഞ്ഞ ആരോപണമാണ്. രാഷ്ട്രീയ പ്രചാണമാണ് ഇത്. മുന്‍ നാവിക ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കി കഴിഞ്ഞു. പ്രധാനമന്ത്രി പദത്തിന്റെ നിലവാരം മോദി തകര്‍ത്തും. ഇത്തരത്തില്‍ നുണകള്‍ പറയാന്‍ ഒരു പ്രധാനമന്ത്രിക്കും സാധിക്കില്ലെന്ന് സിന്‍ഹ പറഞ്ഞു. മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവാണ് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവേണ്ടതെന്ന് സിന്‍ഹ പഞ്ഞു.

പാകിസ്താന്‍ പരാമര്‍ശം വേണ്ട

പാകിസ്താന്‍ പരാമര്‍ശം വേണ്ട

പാകിസ്താനെ കുറിച്ചുള്ള വാദങ്ങളാണ് മോദി ഉയര്‍ത്തുന്നത്. നമ്മള്‍ പാകിസ്താന്റെ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന രാജ്യമാണോ. ചൈനയെ കുറിച്ച് എന്തുകൊണ്ട് സംസാരിക്കുന്നില്ല. പാകിസ്താനെ കുറിച്ച് പറയുന്നത് പോലെയല്ല, ചൈനയെ കുറിച്ച് പറഞ്ഞാല്‍ സംഭവിക്കില്ല. കനത്ത തിരിച്ചടിയുണ്ടാവുമെന്നും അദ്ദേഹം പറയുന്നു. മോദി സര്‍ക്കാരിന്റെ കാലത്ത് ജിഡിപി പിന്നില്‍ പോയെന്നും, യുപിഎ സര്‍ക്കാരിയിരുന്നു ഇക്കാര്യത്തില്‍ മുന്നിലെന്നും സിന്‍ഹ പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ബംഗാള്‍ പിടിക്കാന്‍ ത്രിപുരയിലെ ആര്‍ക്കിെടക്ടുമായി ബിജെപി.... കളം മാറ്റി മമത, മിഷന്‍ 22 പൊളിച്ചു!!ബംഗാള്‍ പിടിക്കാന്‍ ത്രിപുരയിലെ ആര്‍ക്കിെടക്ടുമായി ബിജെപി.... കളം മാറ്റി മമത, മിഷന്‍ 22 പൊളിച്ചു!!

English summary
yashwant sinha against modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X