കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനം ഏറ്റവും വലിയ തട്ടിപ്പ്; മോദിക്ക് രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടിവിട്ട ബിജെപി നേതാവ്

Google Oneindia Malayalam News

ദില്ലി: കേന്ദ്രത്തില്‍ അധികാരത്തിലേറിയെ മോദി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തീകരിക്കാന്‍ ഇനി ഏതാനും മാസങ്ങള്‍ കൂടിയേ ബാക്കിയുളളു. പ്രശംസകളും അതിലേറെ വിമര്‍ശനങ്ങളും നേരിട്ടുകൊണ്ടാണ് മോദി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുന്നത്. സാമ്പത്തിയ നയങ്ങളുടെ പേരിലായിരുന്നു മോദി സര്‍ക്കാറിനെതിരെ പ്രധാനമായും വിമര്‍ശനം ഉയര്‍ന്നത്.

നോട്ട് നിരോധനം, ജിഎസ്ടി, റിസര്‍വ്വ് ബാങ്കുമായുണ്ടായ തര്‍ക്കങ്ങളും രഘുറാം രാജന്റെ രാജി തുടങ്ങിയ സംഭവങ്ങളിലെല്ലാം മോദി സര്‍ക്കാര്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വിധേയാമായി. മോദി സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ച് ഏറ്റവും അവസാനമായി രംഗത്ത് എത്തിയിരിക്കുന്നത് മുന്‍ ബിജെപി നേതാവ് കൂടിയായ യശ്വന്ത് സിന്‍ഹയാണ്.. വിശദാംശങ്ങള്‍ ഇങ്ങനെ..

രൂക്ഷമായ ഭാഷയില്‍

രൂക്ഷമായ ഭാഷയില്‍

മോദിസര്‍ക്കാര്‍ സ്വീകരിച്ച സാമ്പത്തിക നയങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ കേന്ദ്രധനമന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത സിന്‍ഹയാണ് രംഗത്തെത്തിയിരിക്കുന്നത്. നോട്ട് അസാധുവാക്കല്‍ തീരുമാനത്തെയാണ് സിന്‍ഹ പ്രധാനമായും വിമര്‍ശിക്കുന്നത്.

നോട്ട് അസാധുവാക്കല്‍

നോട്ട് അസാധുവാക്കല്‍

നോട്ട് അസാധുവാക്കലാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പെന്ന് യശ്വന്ത് സിന്‍ഹ ആരോപിക്കുന്നു. ഏറ്റവും പുതുതായി പുറത്തിറക്കുന്ന 'ഇന്ത്യ അണ്‍മെയ്ഡ്; ഹൗ ദ ഗവണ്‍മെന്റ് ബ്രോക്ക് ദ ഇക്കണോമി' എന്ന പുസ്തകത്തിലൂടെയാണ് യ്വശ്വന്ത് സിന്‍ഹയുടെ ആരോപണം.

ഗിമ്മിക്കുകള്‍

ഗിമ്മിക്കുകള്‍

ഭരണനിര്‍വ്വഹണത്തെയോ ജനങ്ങളെയോ ഒരു തരത്തിലും സഹായിക്കാത്ത ആലോചനയില്ലാത്ത തീരുമാനമായിരുന്നു നോട്ട് നിരോധനം. എന്നാല്‍ ജില ഗിമ്മിക്കുകള്‍ കാണിച്ച് അതൊരു ജനപ്രിയ തീരുമാനമായിരുന്നു എന്നൊരു തോന്നലുണ്ടാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞു.

അതൊരു കളവായിരുന്നു

അതൊരു കളവായിരുന്നു

അഴിമതിക്കാര്‍ക്കും, കൊള്ളക്കാര്‍ക്കും കള്ളപ്പണക്കാര്‍ക്കും എതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നു എന്ന തോന്നലായിരുന്നു നോട്ട് നിരോധനം ജനങ്ങളിലുണ്ടാക്കിയത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അതൊരു കളവായിരുന്നു.

ഫലം വട്ടപൂജ്യം

ഫലം വട്ടപൂജ്യം

2017 ലെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ നോട്ട് നിരോധനം ബിജെപിക്ക് നേട്ടമുണ്ടാക്കി. എന്നാല്‍ നോട്ട് നിരോധനത്തിന്റെ ലക്ഷ്യം എന്താണെന്നുള്ളതില്‍ സര്‍ക്കാര്‍ തന്നെ അടിക്കടി തീരുമാനം മാറ്റുന്നത് പദ്ധതിയുടെ ഫലം വട്ടപൂജ്യമാണെന്നാണ് തെളിയിക്കുന്നതെന്നും സിന്‍ഹ അഭിപ്രായപ്പെടുന്നു.

ജിഡിപി

ജിഡിപി

രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചയെക്കുറിച്ചുളള മോദിയുടേയും കേന്ദ്രസര്‍ക്കാറിന്റെയും അവകാശവാദങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. റിസര്‍വ്വ് ബാങ്കിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയാലാണെന്നും ആദ്ദേഹം ആരോപിക്കുന്നു.

യുപിഎ സര്‍ക്കാര്‍

യുപിഎ സര്‍ക്കാര്‍

കേന്ദ്രത്തിലെ മുന്‍സര്‍ക്കാറുകളുടെ പദ്ധതികള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കോപ്പിയടിച്ചെന്ന കോണ്‍ഗ്രസ് ആരോപണത്തെയും അദ്ദേഹം പുസ്തകത്തില്‍ ശരിവെക്കുന്നു. യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന പല പദ്ധതികളും മോദി സര്‍ക്കാര്‍ കോപ്പിയടിച്ചു.

മെയ്ക്ക് ഇന്‍ ഇന്ത്യ

മെയ്ക്ക് ഇന്‍ ഇന്ത്യ

2004 ല്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന നാഷണല്‍ മാനുഫാകചറിങ് കോംപറ്റിറ്റീവ്‌നെസ് കൗണ്‍സിലിന്റെ അതേ ആശയമാണ് മെയ്ക്ക് ഇന്‍ ഇന്ത്യയെന്ന് തന്റെ പുസ്തകത്തില്‍ യശ്വന്ത് സിന്‍ഹ അഭിപ്രായപ്പെടുന്നു.

തെറ്റുകള്‍

തെറ്റുകള്‍

രാജ്യത്തെ തൊഴിലില്ലായ്മയെന്ന അതീവ ഗൗരവമായ പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തെറ്റിക്കാനാണ് സ്വയം തൊഴിലെന്ന ആശയം മോദി അവതരിപ്പിച്ചത്. തെറ്റുകള്‍ ചൂണ്ടികാണിക്കുന്നു എന്നത്‌കൊണ്ട് തനിക്ക് മോദിയോട് വ്യക്തിപരമായി വിരോധമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

വിരോധമില്ല

വിരോധമില്ല

കുറച്ചു വര്‍ഷങ്ങളായി മോദിസര്‍ക്കാറിന്റെ നയങ്ങളുടെ ശക്തനായ വിമര്‍ശകനായ സിന്‍ഹ ഏപ്രിലിലാണ് ബിജെപി വിട്ടത്. മന്ത്രിയാക്കാത്തതില്‍ തനിക്ക് വിരോധമില്ലെന്നും മോദിയെ പ്രധാനമന്ത്രിയാക്കണമെന്ന് ആദ്യം അഭിപ്രായപ്പെട്ടത് താനാണെന്നും സിന്‍ഹ അവകാശപ്പെടുന്നു.

English summary
Modi unmade India, Yashwant Sinha claims in his new book
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X