കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയുടെ സഹായം സ്വീകരിക്കണം; മോദി പ്രഖ്യാപിച്ച 500 കോടി തുച്ഛമെന്ന് യശ്വന്ത് സിന്‍ഹ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
യുഎഇ ഭരണകൂടം പ്രഖ്യാപിച്ച ധനസഹായം സ്വീകരിക്കണം | OneIndia Malayalam

ദില്ലി: പ്രളയം ദുരിതം വിതച്ച കേരളത്തിന് യുഎഇ ഭരണകൂടം പ്രഖ്യാപിച്ച ധനസഹായം സ്വീകരിക്കണമെന്ന് മുന്‍ വിദേശകാര്യ മന്ത്രി യശ്വന്ത് സിന്‍ഹ അഭിപ്രായപ്പെട്ടു. യുഎഇയുടെ കേരളത്തിനുള്ള സഹായം സ്വീകരിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് വിവാദമായിരിക്കെയാണ് യശ്വന്ത് സിന്‍ഹയുടെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസിനോടാണ് അദ്ദേഹം വിഷയത്തില്‍ പ്രതികരിച്ചത്.

Yashwant sinha

വിദേശ സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമാണ്. ഗുജറാത്ത് ഭൂകമ്പത്തിന് ശേഷം താന്‍ പല വിദേശരാജ്യങ്ങളോടും സഹായം തേടിയിരുന്നുവെന്നും യശ്വന്ത് സിന്‍ഹ ഓര്‍മിപ്പിച്ചു. മുന്‍ എന്‍ഡിഎ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു യശ്വന്ത് സിന്‍ഹ.

പ്രളയം കനത്ത നഷ്ടം വിതച്ച കേരളത്തിന് വേണ്ടി നരേന്ദ്ര മോദി സര്‍ക്കാര്‍ എല്ലാവരുടെയും സഹായം സ്വീകരിക്കണം. പ്രധാനമന്ത്രി കേരളത്തിന് വേണ്ടി പ്രഖ്യാപിച്ച 500 കോടി രൂപ തുച്ഛമായ സഖ്യയാണ്. ഇത് മതിയാകില്ല. 2000 കോടി രൂപ ഉടന്‍ ആശ്വാസമായി പ്രഖ്യാപിക്കണമെന്നും യശ്വന്ത് സിന്‍ഹ അഭിപ്രായപ്പെട്ടു.

പ്രളയത്തിന്റെ ആദ്യ നാളുകളില്‍ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് കേരളം സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയ അദ്ദേഹം 100 കോടി രൂപ സഹായധനം പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ വന്നത്. അദ്ദേഹം 500 കോടി രൂപയാണ് അടിയന്തര സഹായമായി പ്രഖ്യാപിച്ചത്.

അതിനിടെയാണ് യുഎഇ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ കേരളത്തിന് സഹായം പ്രഖ്യാപിച്ചത്. അതു വാങ്ങില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇതാണ് യശ്വന്ത് സിന്‍ഹ ചോദ്യം ചെയ്തിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ സിപിഐ നേതാവും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

English summary
Kerala flood: Yashwant sinha reaction on accepting foreign aid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X