• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രണ്ട് വര്‍ഷത്തിന് ശേഷം സജീവ രാഷ്ട്രീയത്തിലേക്ക്;പാര്‍ട്ടി പ്രഖ്യാപനം ഉടന്‍; ബീഹാറില്‍ മൂന്നാംമുന്നണി

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന ബീഹാരില്‍ ഇതിന് ശക്തി പകരുന്ന ഒരു പ്രഖ്യാപനം കൂടി നടന്നിരിക്കുകയാണ്. സജീവ രാഷ്ട്രീയത്തിലേക്ക് ഉടന്‍ മടങ്ങി വരുമെന്ന് അറിയിച്ച് ബിജെപി മുന്‍ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ രംഗത്തെത്തി. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ പുതിയ മുന്നണി രൂപീകരിച്ച് മത്സരിക്കാനാണ് സിന്‍ഹയുടെ തീരുമാനം. നവംബറിലാണ് ബീഹാര്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

പ്രകോപനവുമായി ഇറാന്‍; സൗദി അതിര്‍ത്തിയില്‍ വെടിവയ്പ്, താക്കീത് വകവെക്കാതെ കപ്പലുകളുടെ വരവ്...

അഗ്രസീവായി കോണ്‍ഗ്രസ്, രാഹുല്‍ മോഡിലെത്തി, 10 ചോദ്യങ്ങള്‍ ബിജെപിക്ക് നേരെ... രാജ്യസുരക്ഷ വേണ്ടേ!!

cmsvideo
  'Rahul Gandhi Should Lead Congress Once Again': Sachin Pilot | Oneindia Malayalam
  പുതിയ മുന്നണി

  പുതിയ മുന്നണി

  രാഷ്ട്രീയ മഞ്ച് സംഘടിപ്പിച്ച യോഗത്തിലായിരുന്നു യശ്വന്ത് സിന്‍ഹ പുതിയ മുന്നണി രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. മെച്ചപ്പെട്ട ബീഹാറിനായി എന്‍ഡിഎ സര്‍ക്കാരിനെ താഴെയിറക്കുമെന്ന് പ്രഖ്യാപിച്ച് കൊണ്ടായിരുന്നു സിന്‍ഹ പുതിയ മുന്നണി രൂപീകരിക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചത്. എന്നാല്‍ മുന്നണിയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല.

  ബിജെപിയില്‍ നിന്നും രാജി

  ബിജെപിയില്‍ നിന്നും രാജി

  തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങുകയാണെന്നും രാജ്യത്തെ ജനാനിപത്യത്തെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പോവുകയാണെന്നും സിന്‍ഹ നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ട് വര്‍ഷം മുമ്പ് ബിജെപിയില്‍ നിന്നും രാജിവെക്കുകയും ചെയ്തു.

  മോദിക്കെതിരെ

  മോദിക്കെതിരെ

  പിന്നീട് നരേന്ദ്രമോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായി മാറുകയായിരുന്നു യശ്വന്ത് സിന്‍ഹ. തന്റെ അഭിപ്രായത്തോട് യോജിക്കുന്ന പലരും ബിജെപിയില്‍ ഉണ്ടെങ്കിലും ബിജെപിയില്‍ ഇക്കാര്യം ആരും സംസാരിക്കാത്തത് ഭയം കൊണ്ടാണെന്നുമായിരുന്നു സിന്‍ഹ പറഞ്ഞത്. നാജ് പേയി സര്‍ക്കാരില്‍ ധനകാര്യ-വിദേശ കാര്യവകുപ്പുകള്‍ സിന്‍ഹ കൈകാര്യം ചെയ്തിരുന്നു.

  എന്‍ഡിഎ വിരുദ്ധ മുന്നണി

  എന്‍ഡിഎ വിരുദ്ധ മുന്നണി

  എന്‍ഡിഎ വിരുദ്ധ മുന്നണിയെന്ന പ്രഖ്യാപനമാണ് സിന്‍ഹ നടത്തിയത്. തങ്ങളൊടൊപ്പം പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും സ്വാഗതമെന്ന് സിന്‍ഹ വ്യക്തമാക്കി. ഇടത് പാര്‍ട്ടികള്‍ക്ക് മഹാസഖ്യത്തില്‍ ഇടമില്ലാതെ വന്നാല്‍ ധാരണയുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് സിന്‍ഹ.

  തെരഞ്ഞെടുപ്പില്‍

  തെരഞ്ഞെടുപ്പില്‍

  ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെയാണ് തീരുമാനമെന്ന് സിന്‍ഹ വ്യക്തമാക്കി. സഖ്യസാധ്യതകളെക്കുറിച്ചുള്ള ചോദ്യത്തിന് അക്കാര്യം പറയാനുള്ള ഘട്ടം എത്തിയിട്ടില്ലെന്നായിരുന്നു സിന്‍ഹയുടെ മറുപടി. എന്നാല്‍ ആര്‍ജെഡി, ജെഡിയു, ആര്‍എല്‍എസ്പി പാര്‍ട്ടികള്‍ വിട്ട വിമതരെ ഒപ്പം കൂട്ടിയാവാം സിന്‍ഹ ബീഹാറില്‍ മുന്നണി രൂപീകരിക്കുന്നത്.

  മുന്നണിയുടെ പേര്

  മുന്നണിയുടെ പേര്

  പാര്‍ട്ടിയുടെ പേരിനെക്കുറിച്ചുള്ള ചോദ്യത്തിനും സിന്‍ഹ വ്യക്തമായ ഉത്തരം നല്‍കിയിരുന്നില്ല. അതില്‍ അന്തിമ തീരുമാനം എടുത്ത ശേഷം പ്രഖ്യാപിക്കുമെന്നായിരുന്നു സിന്‍ഹയുടെ നിലപാട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് മടിയില്ലെന്നും സിന്‍ഹ വ്യക്തമാക്കി. ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ലോക്‌സഭാ മണ്ഡലത്തെയാണ് സിന്‍ഹ നേരത്തെ പ്രതിനിധീകരിച്ചിട്ടുള്ളത്.

   സജീവ ചര്‍ച്ച

  സജീവ ചര്‍ച്ച

  കഴിഞ്ഞ 15 ദിവസമായി സിന്‍ഹ ബീഹാറില്‍ തന്നെയുണ്ട്. നിരവധി രാഷ്ട്രീയ നേതാക്കളുമായി ഇത് സംബന്ധിച്ച് ചര്‍ച്ചയിലുമാണ്. മുന്‍ എംപി അരുണ്‍കുമാര്‍, എംപി നാഗ്മാനി, നരേന്ദ്രസിംഗ്, മുന്‍ ആര്‍ജെഡി എംപി ദേവേന്ദ്രയാദവ് എന്നിവര്‍ യശ്വന്ത് സിന്‍ഹക്കൊപ്പമുണ്ട്. മറ്റ് നിരവധി പേര്‍ തന്നോടൊപ്പം മുന്നണിയിലുണ്ടാവുമെന്നാണ് സിന്‍ഹ പ്രതീക്ഷിക്കുന്നത്.

  English summary
  Yashwant Sinha Returns to Politics With Launch of New Party In Bihar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X