കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍എസ്ജി അംഗത്വം ഇന്ത്യയുടെ പരാജയമാകുമായിരുന്നെന്ന് ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഇന്ത്യയ്ക്ക് എന്‍എസ്ജി അംഗത്വം ലഭിച്ചിരുന്നെങ്കില്‍ അത് ഇന്ത്യയുടെ പരാജയമാകുമായിരുന്നെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ. ന്യൂക്ലിയര്‍ സപ്ലയര്‍ ഗ്രൂപ്പില്‍ ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കാത്തത് ചര്‍ച്ചയായ സാഹചര്യത്തിലാണ് യശ്വന്ത് സിന്‍ഹയുടെ പ്രതികണം.

ഇന്ത്യ ഒരിക്കലും എന്‍എസ്ജിയില്‍ അംഗമാകരുതെന്നാണ് തന്റെ അഭിപ്രായമെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു. ഇതിനായി ഇന്ത്യ അപേക്ഷ നല്‍കേണ്ട ആവശ്യമുണ്ടായിരുന്നില്ല. എന്‍എസ്ജിയില്‍ അംഗമാകേണ്ട കാര്യം ഇപ്പോള്‍ ഇന്ത്യയ്ക്കില്ല. ഇന്ത്യയ്ക്ക് അതുകൊണ്ട് ഒരു നേട്ടവും കൂടുതലായി ഉണ്ടാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

yashwant-sinha

എന്‍എസ്ജി പ്രവേശനം സംബന്ധിച്ച് സര്‍ക്കാറിനെ ആരോ തെറ്റായ ഉപദേശം നല്‍കിയിരിക്കുകയാണ്. എന്‍എസ്ജിയില്‍ ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചിരുന്നെങ്കില്‍ അത് ഇന്ത്യയുടെ പരാജയമാകുമായിരുന്നെന്നും സിന്‍ഹ പറഞ്ഞു. സര്‍ക്കാരിന്റെ ഇന്ത്യാ പാക്കിസ്ഥാന്‍ പോളിസിയെയും സിന്‍ഹ രൂക്ഷമായി വിമര്‍ശിച്ചു.

8 ജവാന്മാര്‍ കാശ്മീരില്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സിന്‍ഹ സര്‍ക്കാരിനെ വിമര്‍ശിച്ചത്. ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയില്‍ ഇപ്പോള്‍ യുദ്ധ സമാനമായ സാഹചര്യമാണെന്നുവേണം കരുതാന്‍. സര്‍ക്കാരിന്റെ ഇപ്പോഴക്കെ പാക് നയം തെറ്റാണ്. അത് എത്രയും വേഗത്തില്‍ പിന്‍വലിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

English summary
Yashwant Sinha says Even if accepted in NSG, India will be the loser
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X