• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യശ്വന്ത് സിൻഹയും ശത്രുഘ്നൻ സിൻഹയും സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി; ലക്ഷ്യം ബിജെപി വിരുദ്ധ മുന്നണി

  • By Desk

ചെന്നൈ: ബിജെപി വിട്ട മുൻ ധനകാര്യ മന്ത്രി യശ്വന്ത് സിൻഹയും ബിജെപി നേതാവ് ശത്രുഘ്നൻ സിൻഹയും ഡിഎംകെ വർക്കിങ് പ്രസിഡണ്ട് എംകെ സ്റ്റാലിനും വെള്ളിയാഴ്ച കൂടിക്കാഴ്ച നത്തി. ചെന്നൈയിൽ വെച്ചായിരുന്നു ഇരുവരുടെയും കൂട്ടിക്കാഴ്ച. കേന്ദ്ര സർക്കാരിനെതിരെയുള്ള പോരാട്ടമായിരിക്കും ഇരുവരുടെയും കൂടിക്കാഴ്ചയുടെ ഉദ്ദേശമെന്നാണ് സൂചന. ഏപ്രിൽ 21നായിരുന്നു യശ്വന്ത് സിൻഹ ബിജെപിയിൽ നിന്നും രാജിവെക്കുന്നുവെന്ന പ്രഖ്യാപനം നടത്തിയത്. പെട്ടെന്ന് തന്നെ അദ്ദേഹം രാജിവെക്കുകയും ചെയ്തു.

പിന്നീട് എല്ലാവരുടെയും നോട്ടം ശത്രഘ്നൻ സിൻഹയിലായിരുന്നു. ഇരുവരും ബിജെപിയിൽ അസ്വസ്ഥരായിരുന്നു. എന്നാൽ ശത്രഘ്നൻ സിൻഹ ബിജെപിയിൽ തന്നെ തുടരുകയായിരുന്നു. ബിജെപി വിരുദ്ധ കൂട്ടായമയാണ് കൂടിക്കാഴ്ചയുടെ ഉദ്ദേശ മെന്നാണ് സൂചനകൾ. ദേശീയ തലത്തിൽ ബിജെപി വിരുദ്ധ മുന്നണി ഉണ്ടാക്കുന്നതിനായി തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ്

ലോക്സഭ തിരഞ്ഞെടുപ്പ്

വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിനെ സിൻഹ എങ്ങിനെ നേരിടുമെന്നാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്. ബിജെപി വിരുദ്ധ മുന്നണിക്കായി പ്രദേശിക പാർട്ടികളുമായി കക്ഷി ചേരുമോ എന്നും ജനങ്ങൾ ഉറ്റു നോക്കുന്നുണ്ട്. അടൽ ബിഹാരി വാജ്പേയി മന്ത്രിസഭയിലെ കേന്ദ്രമന്ത്രിയയിരുന്നു ശത്രുഘ്നൻ സിൻഹ. 2014 ൽ മോദി അധികാരത്തിൽ വന്നതോടെ തന്നെ രാഷ്ട്രീയ കാര്യങ്ങൾ പങ്കെടുപ്പിക്കുന്നില്ലെന്ന ആരോപണം അദ്ദേഹം ഉന്നയിച്ചിരുന്നു. ബീഹാർ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിലും ശത്രുഘ്നൻ സിൻഹയെ ബിജെപി തഴഞ്ഞിരുന്നു.

കേന്ദ്രത്തിനെതിരെ സിൻഹമാർ

കേന്ദ്രത്തിനെതിരെ സിൻഹമാർ

നിതീഷ് കുമാറും ബിജെപിയും തമ്മിലുള്ള സഖ്യം വേർപിരിഞ്ഞ് ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ ആർജെഡി-കോൺഗ്രസ് സഖ്യം രൂപപ്പെട്ടപ്പോൾ, ബിജെപിയില് നിന്നും അകന്നതിന് നീതീഷ് കുാമാറിന് ആശംസകളുമായി ശത്രുഘ്നൻ സിൻഹ രംഗത്ത് വന്നിരുന്നു. അദ്ദേഹം ലാലു പ്രസാദിന്റെ മക്കളായ തേജസ്വിയെയും തേജ് പ്രതാപിനെയും കണ്ടിരുന്നു. രണ്ട സിൻഹമാരും ഒരുമിച്ച് കേന്ദ്രത്തിനെതിരായാ നിരവധി പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

പരസ്യ വിമർശനം

പരസ്യ വിമർശനം

മോദിയുടെ നോട്ട് നിരോധനത്തെ പരസ്യമായി വിമർശിച്ച വ്യക്തിയാണ് യശസ്വന്ത് സിൻഹ. താൻ നടത്തുന്നതു പാർട്ടി വിരുദ്ധ പ്രവർത്തനമല്ലെന്നും രാജ്യതാൽപര്യത്തിനു വേണ്ടിയുള്ള പ്രവർത്തനമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. 1937 നവംബർ ആറിനു പട്നയിൽ ജനിച്ച സിൻഹ ബിഹാറിൽ ഐഎഎസ് പദവിയിലായിരുന്നു 24 വർഷം. 1984ൽ ഐഎഎസ് ഉപേക്ഷിച്ച് ജനതാ പാർട്ടിയിൽ ചേർന്നു സജീവ രാഷ്ട്രീയത്തിലേക്കിറങ്ങി. 1986ൽ പാർട്ടിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി. 1988ൽ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1989ൽ ജനതാദൾ രൂപീകരിക്കപ്പെട്ടപ്പോൾ ബിജെപി വിട്ടു. പാർട്ടി ജനറൽ സെക്രട്ടറിയായ അദ്ദേഹം ചന്ദ്രശേഖർ മന്ത്രിസഭയിൽ ധനമന്ത്രി(1990-91)യുമായിരുന്നു. പിന്നീട് ജനതാദളുമായുള്ള അസ്വാരസ്യത്തെത്തുടർന്നു പാർട്ടി വിട്ട യശ്വന്ത് വീണ്ടും ബിജെപിയിലെത്തുകയായിരുന്നു.

മകൻ ബിജെപിയിൽ തന്നെ

മകൻ ബിജെപിയിൽ തന്നെ

തുടർന്ന് 1996ൽ യശ്വന്ത് സിൻഹ ബിജെപിയുടെ ദേശീയ വാക്താവാകുകയായിരുന്നു. 2014ൽ തിരഞ്ഞെടുപ്പു രാഷ്ട്രീയം ഉപേക്ഷിച്ചു മകനു വഴിമാറിക്കൊടുത്തു. ജാർഖണ്ഡിൽ നിന്ന് മകൻ ജയന്ത് സിൻഹ ബിജെപി ടിക്കറ്റ് മത്സരിച്ച് വിജയിക്കുകും ചെയ്തു. നിലവിൽ മോദി സർക്കാരിൽ വ്യോമയാന മന്ത്രിയാണ് ജയന്ത് സിൻഹ. ബിജെപിയുമായി യ്വന്ത് സിൻഹയ്ക്ക് അസ്വാരസ്യങ്ങൾ ഉണ്ടായി പുറത്തു പോയപ്പോഴും മകൻ ബിജെപിയിൽ തന്നെ ഉറച്ച് നിൽക്കുകയായിരുന്നു.

English summary
Former finance minister Yashwant Sinha and BJP leader Shatrughan Sinha on Friday met DMK Working President MK Stalin in Chennai. The meeting assumes significance as both the Sinhas been staunch critics of the Modi government at the Centre.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X