കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിൽ ധർണ; യശ്വന്ത് സിൻഹ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു

Google Oneindia Malayalam News

ദില്ലി; ലോക്ക് ഡൗണിനിടെ ധർണ നടത്തിയതിന് മുൻ ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ യശ്വന്ത് സിൻഹ,ആം ആദ്മി പാർട്ടി നേതാക്കളായ സഞ്ജയ് സിംഗ്, ദിലീപ് പാണ്ഡേ എന്നിവരെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. കുടിയേറ്റ തൊഴിലാളികളെ വീടുകളിലെത്തിക്കാന്‍ സായുധസേനയെ നിയോഗിക്കമെന്ന് ആവശ്യപ്പെട്ട് രാജ്ഘട്ടിലായിരുന്നു ഇവർ ധർണ നടത്തിയത്.

കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടെന്നും തൊഴിലാളികളെ നാട്ടിലേക്ക് അയയ്ക്കാൻ ഉചിതമായ ക്രമീകരണങ്ങൾ സർക്കാർ ഏർപ്പെടുത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. കുടിയേറ്റ തൊഴിലാളികളെ അന്തസ്സോടെ വീട്ടിലേക്ക് കൊണ്ടുപോകാൻ സായുധ സേനയെയും പാരാ സൈനികരെയും വിന്യസിക്കണം. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെടുന്നതുവരെ ധർണ നടത്തുമെന്നും യശ്വന്ത് സിൻഹ പറഞ്ഞു.കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കായി പ്രതിഷേധിക്കുന്നത് കുറ്റകരമാണോയെന്ന് സിൻഹ ചോദിച്ചു.

sinha-15-15107

ദരിദ്ര വിരുദ്ധ സർക്കാരാണ് ബിജെപി. സർക്കാരിന് വിദേശത്ത് നിന്ന് ആളുകളെ കൊണ്ടുവരാം, പക്ഷേ തെരുവുകളിൽ നടക്കുന്ന കുടിയേറ്റക്കാരെ സഹായിക്കാൻ കഴിയില്ല, ഇപ്പോൾ നിലനിൽക്കുന്ന പ്രതിസന്ധി അത് തെളിയിച്ചിട്ടുണ്ടെന്ന് ആം ആദ്മി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു.കുടിയേറ്റക്കാരെ സഹായിക്കാൻ സർക്കാർ അതിന്റെ മുഴുവൻ ശേഷിയും വിനിയോഗിക്കുന്നില്ലെന്ന് പാണ്ഡെ ആരോപിച്ചു. രാജ്യത്ത് പ്രതിദിനം 20,000 ട്രെയിനുകൾ ഓടിക്കാനും 2.3 കോടി ആളുകളെ പ്രതിദിനം എത്തിക്കാനും സർക്കാരിന് ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിദ്വേഷം വളർത്തുന്ന രാഷ്ട്രീയക്കാരെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ല, എന്നാൽ പാവപ്പെട്ട കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കായി പോരാടുന്നവരെ കസ്റ്റഡിയിലെടുക്കുന്നുവെന്നും പാണ്ഡെ പറഞ്ഞു. ധർണ തകർക്കാനും തടങ്കലിൽ വയ്ക്കാനുമുള്ള പോലീസ് തീരുമാനത്തിനെതിരെ ആം ആദ്മി നേതാക്കൾ പിന്നീട് പ്രതിഷേധിച്ചു.

സിന്ധ്യയെ പൂട്ടാന്‍ കളി മാറ്റി കോണ്‍ഗ്രസ്... ട്രംപ് കാര്‍ഡ്, അധ്യക്ഷന്‍ മാറും, കമല്‍നാഥിന്റെ പ്ലാന്‍സിന്ധ്യയെ പൂട്ടാന്‍ കളി മാറ്റി കോണ്‍ഗ്രസ്... ട്രംപ് കാര്‍ഡ്, അധ്യക്ഷന്‍ മാറും, കമല്‍നാഥിന്റെ പ്ലാന്‍

ബിജെപിക്ക് വന്‍ തിരിച്ചടി, മുന്‍ എംപി പ്രേമചന്ദ്ര ഗഡ്ഡു കോണ്‍ഗ്രസിലേക്ക്;സിന്ധ്യക്ക് രൂക്ഷ വിമര്‍ശനംബിജെപിക്ക് വന്‍ തിരിച്ചടി, മുന്‍ എംപി പ്രേമചന്ദ്ര ഗഡ്ഡു കോണ്‍ഗ്രസിലേക്ക്;സിന്ധ്യക്ക് രൂക്ഷ വിമര്‍ശനം

രാഹുലെന്നാല്‍ നാടകക്കാരന്‍, ഇടിവെട്ട് മറുപടിയുമായി സീനിയര്‍ ടീം, 4 നേതാക്കള്‍, ധനമന്ത്രിയോട്!!രാഹുലെന്നാല്‍ നാടകക്കാരന്‍, ഇടിവെട്ട് മറുപടിയുമായി സീനിയര്‍ ടീം, 4 നേതാക്കള്‍, ധനമന്ത്രിയോട്!!

English summary
Yashwant Sinha, two AAP leaders detained
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X