കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓരോ പോളിംഗ് ബൂത്തിലും കാത്തിരിക്കുന്നത്, യശ്വന്ത് സിന്‍ഹയുടെ മുന്നറിയിപ്പ്, തിരഞ്ഞെടുപ്പ് നീട്ടണം!!

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹ. കോവിഡ് ബീഹാറിനെ ഒന്നാകെ ബാധിച്ചിരിക്കുന്ന സമയത്ത് തിരഞ്ഞെടുപ്പ് നടത്തുന്നത് ആത്മഹത്യാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ബീഹാറില്‍ ഒക്ടോബറിലോ നവംബറിലോ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. ഭരണപക്ഷമായ ജെഡിയു തിരഞ്ഞെടുപ്പ് വേണമെന്ന ആവശ്യത്തിലാണ്. സംസ്ഥാനത്ത് ഇതുവരെ 1.15 ലക്ഷം കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. 574 പേര്‍ മരിക്കുകയും ചെയ്തു. അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോഴും തിയതി പ്രഖ്യാപിച്ചിട്ടില്ല.

1

Recommended Video

cmsvideo
oxford vaccine's third phase trial in india will begin soon | Oneindia Malayalam

രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ടത് ഇപ്പോള്‍ അത്യാവശ്യമാണ്. കോവിഡ് കേസുകള്‍ വര്‍ധിച്ച് വരികയാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് നീട്ടി വെക്കാന്‍ ഇതുവരെ തീരുമാനമുണ്ടായിട്ടില്ല എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടത്തരുതെന്നാണ് എന്റെ കാഴ്ച്ചപ്പാട്. അത് നീട്ടിവെക്കണം. സുരക്ഷിതമായ സാഹചര്യത്തിലായിരിക്കണം തിരഞ്ഞെടുപ്പ് നടത്തേണ്ടത്. അതേസമയം സംസ്ഥാനത്തെ പ്രമുഖ പാര്‍ട്ടികളായ ആര്‍ജെഡിയു എല്‍ജെപിയും തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ശക്തമായി വാദിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്താണോ തീരുമാനിക്കുന്നത് അതിനൊപ്പം നില്‍ക്കുമെന്ന് ബിജെപിയും പറയുന്നു.

എന്ത് തിരഞ്ഞെടുപ്പാണ് ഈ സാഹചര്യത്തില്‍ നടക്കാന്‍ പോകുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എല്ലാ പോളിംഗ് സ്‌റ്റേഷനുകളും കൊറോണവൈറസിന്റെ കേന്ദ്രമായി മാറും. കോവിഡ് വ്യാപനത്തിന്റെ തോത് എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കാന്‍ പോലും ബുദ്ധിമുട്ടായിരിക്കുമെന്ന് യശ്വന്ത് സിന്‍ഹ മുന്നറിയിപ്പ് നല്‍കി. അതേസമയം സംസ്ഥാന സര്‍ക്കാര്‍ കോവിഡ് കേസുകളുടെ യഥാര്‍ത്ഥ കണക്കുകള്‍ മറച്ച് വെക്കുകയാണെന്ന് യശ്വന്ത് സിന്‍ഹ ആരോപിച്ചു. ഇത് തിരഞ്ഞെടുപ്പ് കമ്മീഷനെ കോവിഡ് കേസുകള്‍ തീരെ കുറവാണെന്ന് ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ്. അതിലൂടെ എളുപ്പം തിരഞ്ഞെടുപ്പ് നടത്താം എന്നാണ് നിതീഷ് കരുതുന്നത്.

തിരഞ്ഞെടുപ്പ് നവംബര്‍ 29ന് ശേഷം നടന്നാല്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണ ഏര്‍പ്പെടുത്തുമെന്ന് നിതീഷ് കുമാര്‍ ഭയപ്പെടുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ മുഖ്യമന്ത്രി പദം നഷ്ടമാകുമെന്ന ഭയമാണ് നിതീഷിനെ നയിക്കുന്നത്. അതേസമയം വിര്‍ച്വലായി നയിക്കുന്ന റാലികളിലും യോഗങ്ങളിലും താന്‍ വിശ്വസിക്കുന്നില്ലെന്നും, ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നതിലാണ് താന്‍ വിശ്വസിക്കുന്നത്. അത്തരം യോഗങ്ങളൊക്കെ വലിയ തോതില്‍ പണമുള്ള പാര്‍ട്ടികളാണ് നടത്തുന്നത്. ചെറുകിട പാര്‍ട്ടികള്‍ക്ക് അതൊന്നും സാധ്യമല്ലെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു. അതേസമയം നിതീഷ് പ്രചാരണവുമായി മുന്നോട്ട് പോകാനുള്ള തീരുമാനം. തന്നെ വീണ്ടും വിജയിപ്പിച്ചാല്‍ ഗ്രാമീണ റോഡുകളെ തമ്മില്‍ ബന്ധിപ്പിക്കുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.

English summary
yashwant sinha wants to postpone bihar assembly election, warns of coronavirus in every booth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X