കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടുക്ഡേ-ടുക്ഡേ ഗ്യാങില്‍ ഉള്ളത് രണ്ട് പേര്‍, അവര്‍ രണ്ടും ബിജെപിയിലെന്നും യശ്വന്ത് സിന്‍ഹ

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ. ഏറ്റവും അപകടകാരികളായ ടുക്ഡേ-ടുക്ഡേ ഗ്യാങ്ങില്‍ രണ്ട് പേരാണ് ഉള്ളത്, അവര്‍ രണ്ട് പേരും ബിജെപിയിലാണെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.

ടുക്ഡേ-ടുക്ഡേ ഗ്യാങ്ങില്‍ ഉള്ളത് രണ്ട് പേരാണ്. ദുര്യോധനനും ദുശ്ശാസനനും, രണ്ട് പേരും ബിജെപിയില്‍, അവരെ സൂക്ഷിക്കണം, യശ്വന്ത് സിന്‍ഹ ട്വീറ്റ് ചെയ്തു. ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയും ബിജെപിയെ ടുക്ഡേ ഗ്യാങ്ങാണെന്ന് വിളിച്ചിരുന്നു. ദില്ലിയില്‍ ഇരിക്കുന്നവരാണ് യഥാര്‍ത്ഥ ടുക്ഡേ-ടുക്ഡേ ഗ്യാങ്ങുകള്‍. മതത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമല്ല, ഭാഷയുടെ അടിസ്ഥാനിലും അവര്‍ ജനങ്ങളെ വിഭജിക്കുകയാണ്. അവരെ നമ്മള്‍ പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും രാമചന്ദ്ര ഗുഹ പറഞ്ഞിരുന്നു.

yashwantsinha-157745

കോണ്‍ഗ്രസാണ് ടുക്ഡേ-ടുക്ഡേ ഗ്യാങ്ങിലെ അംഗങ്ങളെ അഴിച്ചുവിട്ട് പ്രതിഷേധങ്ങള്‍ നടത്തുന്നതെന്ന് അമിത് ഷാ ഇന്നലെ വിമര്‍ശിച്ചിരുന്നു. കോൺഗ്രസിന്റെ ഗൂഢാലോചനയാണ് ഇപ്പോൾ ദില്ലിയിൽ ഈ 'ടുക്ഡേ ടുക്ഡേ' ഗ്യാങ് അഴിച്ചുവിടുന്ന അക്രമങ്ങൾക്ക് പിന്നില്‍. ഈ സംഘത്തെ ഒരു പാഠം പഠിപ്പിക്കാന്‍ സമയമായെന്നും അമിത് ഷാ പറഞ്ഞിരുന്നു. പൗരത്വ നിയമത്തിന്‍റെ പേരില്‍ രാജ്യത്ത് ആഭ്യന്തര യുദ്ധം ഉണ്ടാക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നായിരുന്നു കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞത്.

നിർമ്മാതാക്കൾക്ക് മുന്നിൽ മുട്ടുമടക്കി ഷെയിൻ നിഗം, സംഘടനകൾക്ക് താരത്തിന്റെ കത്ത്, പുതിയ വഴിത്തിരിവ്!നിർമ്മാതാക്കൾക്ക് മുന്നിൽ മുട്ടുമടക്കി ഷെയിൻ നിഗം, സംഘടനകൾക്ക് താരത്തിന്റെ കത്ത്, പുതിയ വഴിത്തിരിവ്!

പൗരത്വ പ്രക്ഷോഭം; ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസിനെ പോലീസ് അറസ്റ്റ് ചെയ്തുപൗരത്വ പ്രക്ഷോഭം; ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസിനെ പോലീസ് അറസ്റ്റ് ചെയ്തു

നിയമ പ്രകാരം മദ്യപിച്ചാല്‍ ആര്‍ക്കാണ് പ്രശ്നം? ഒളിഞ്ഞ് നോക്കേണ്ടെന്നും ചെമ്പന്‍ വിനോദ്നിയമ പ്രകാരം മദ്യപിച്ചാല്‍ ആര്‍ക്കാണ് പ്രശ്നം? ഒളിഞ്ഞ് നോക്കേണ്ടെന്നും ചെമ്പന്‍ വിനോദ്

English summary
Yashwanth Sinha against BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X