യശ്വന്ത്പൂർ- കണ്ണൂർ എക്സ്പ്രസിൽ തീപ്പിടുത്തം; രണ്ട് കോച്ചുകൾക്ക് തീപ്പിടിച്ചു, ഒഴിവായത് വൻ ദുരന്തം
കോയമ്പത്തൂർ: യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ തീപ്പിടുത്തം. ട്രെയിനിന്റെ രണ്ട് കോച്ചുകൾക്കാണ് തീപ്പിടിച്ചത്. യശ്വന്ത്പൂരിൽ നിന്നും പാലക്കാട് വഴി കണ്ണൂരിൽ എത്തുന്ന തീവണ്ടിയിലാണ് തീപ്പിടുത്തം ഉണ്ടായത്. കോയമ്പത്തൂരിനും വാളയാറിനും മധ്യേ പുലർച്ചെ നാല് മണിയോടെയാണ് സംഭവം.

യാത്രക്കാരുടെ സമയോചിതമായ ഇടപെടലിൽ തീ അണയ്ക്കാൻ കഴിഞ്ഞതിലൂടെ വൻ ദുരന്തമാണ് ഒഴിവായത്. പുക ശ്വസിച്ച യാത്രക്കാർ ഉടൻ ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. ബി1, ബി2 കോച്ചുകളുടെ അടിയിലാണ് തീപിടുത്തമുണ്ടായത്. ഉടൻ ഉദ്യോഗസ്ഥരെത്തി സുരക്ഷ ഉറപ്പാക്കി. തുടർന്ന് ഒരു മണിക്കൂർ കഴിഞ്ഞാണ് ട്രെയിൽ യാത്ര ആരംഭിച്ചത്.












Click it and Unblock the Notifications