കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാസീന്‍ ഭട്കലിനെ രക്ഷിയ്ക്കാന്‍ ഐസിസ് ഇന്ത്യയിലെത്തും?

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ കൊടും ഭീകരനെ രക്ഷിയ്ക്കാന്‍ സിറിയയിലെ ഐസിസ് ഭീകരര്‍ എത്തുമോ... ഇന്ത്യ ഇപ്പോള്‍ ഭയക്കേണ്ട അവസ്ഥയിലാണ്.

കാരണം ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവ് യാസീന്‍ ഭട്കല്‍ ഇപ്പോള്‍ പ്രതീക്ഷിയ്ക്കുന്നത് ഐസിസ് തന്നെ രക്ഷിയ്ക്കുമെന്നാണ്. ഹൈദരാബാദിലെ ജയിലില്‍ കഴിയുന്ന ഭട്കല്‍ ഭാര്യയെ ഫോണില്‍ വിളിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

Yasin Bhatkal

ദമാസ്‌കസില്‍ നിന്നുളള സഹായം കൊണ്ട് താന്‍ ഉടന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങും എന്നാണ് ഭാര്യയോട് ഭട്കല്‍ പറഞ്ഞത്. അഞ്ച് മിനിട്ട് നീണ്ടു നിന്നതായിരുന്നു ഭാര്യയുമായുള്ള സംഭാഷണം. ഇതോടെ ഇന്റലിജന്‍സ് ഏജന്‍സികളും കടുത്ത ജാഗ്രതയിലാണ്.

ദമാസ്‌കസ് എന്ന് യാസീന്‍ ഭടകല്‍ പറഞ്ഞതാണ് ഏജന്‍സികളെ ഏറെ കുഴയ്ക്കുന്നത്. സിറിയയുടേയും ഇറാഖിന്റേയും വലിയൊരു ഭാഗം ഇപ്പോള്‍ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളാണ് അടക്കി ഭരിയ്ക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ അല്‍ ഖ്വായ്ദയെ തോല്‍പിച്ച് ഐസിസ് മുന്നേറിക്കൊണ്ടിരിയ്ക്കുകയാണ്. പാക് അധിനിവേശ കശ്മീരില്‍ ഐസിസ് നിലയുറപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഏത് തരത്തിലായിരിയ്ക്കും അവര്‍ ഇന്ത്യയെ ലക്ഷ്യമിടുക എന്നത് ഇപ്പോഴും ആശങ്കപ്പെടുത്തുന്നതാണ്. ഫ്രാന്‍സില്‍ അടുത്തിടെ നടന്നതുപോലെയുള്ള ആക്രമണങ്ങള്‍ക്കാണ് ഇപ്പോള്‍ ഐസിസ് മുന്‍ഗന കൊടുക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Former Indian Mujahideen boss Yasin Bhatkal made a call to his wife from Hyderabad jail saying he would be out soon with help from Damascus, triggering fears about the jailed jihadi getting help from Islamic State.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X