കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുര്‍മു റബ്ബര്‍ സ്റ്റാമ്പ് രാഷ്ട്രപതിയാകുമെന്ന് യശ്വന്ത് സിന്‍ഹ, എന്തൊരു മനോനിലയാണെന്ന് ബിജെപി

Google Oneindia Malayalam News

ദില്ലി: രാഷ്ട്രപതി പോര് കടുപ്പിച്ച് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ. ബിജെപിയുമായി വന്‍ വാക്‌പോരാണ് നടക്കുന്നത്. ദ്രൗപതി മുര്‍മു റബ്ബര്‍ സ്റ്റാമ്പ് രാഷ്ട്രപതിയായിരിക്കുമെന്നായിരുന്നു സിന്‍ഹയുടെ പരാമര്‍ശം. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ നിന്ന് വളര്‍ന്ന് വന്ന ഒരാളെയാണ് ഇത്രയും മോശമായി സിന്‍ഹ അധിക്ഷേപിക്കുന്നതെന്ന് ബിജെപി തിരിച്ചടിച്ചു. ഇത്രയും മോശം മനോനിലയാണ് അദ്ദേഹത്തിനുള്ളത്. രാജ്യത്തിന് ഡമ്മി രാഷ്ട്രപതിയുടെ ആവശ്യം ഇപ്പോഴില്ലെന്നും ബിജെപി തുറന്നടിച്ചു. സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹ ഇതിനോടകം പ്രതിപക്ഷ പാര്‍ട്ടികളെ കണ്ട് പ്രചാരണം ആരംഭിച്ച് കഴിഞ്ഞു.

നടന്‍ നരേഷ് നടിയുമൊത്ത് ഹോട്ടല്‍ മുറിയില്‍; കൈയ്യോടെ പൊക്കി മൂന്നാം ഭാര്യ, കൈയ്യാങ്കളി, കൂകി വിളിനടന്‍ നരേഷ് നടിയുമൊത്ത് ഹോട്ടല്‍ മുറിയില്‍; കൈയ്യോടെ പൊക്കി മൂന്നാം ഭാര്യ, കൈയ്യാങ്കളി, കൂകി വിളി

1

നേരത്തെ കേരളത്തില്‍ അടക്കം സിന്‍ഹ എത്തിയിരുന്നു. എന്നാല്‍ പ്രതിപക്ഷ നിരയില്‍ ഐക്യം കുറവായതിനാല്‍ വന്‍ തോല്‍വി സിന്‍ഹയ്ക്ക് നേരിടാനാണ് സാധ്യത. ഇതിനിടയിലാണ് റബ്ബര്‍ സ്റ്റാമ്പ് വിവാദവും ഉണ്ടായിരിക്കുന്നത്. ആദിവാസി സ്ത്രീക്ക് ആ പദവി അലങ്കരിക്കാന്‍ പറ്റില്ലെന്നാണ് യശ്വന്ത് സിന്‍ഹയുടെ മനസ്സിലിരിപ്പ്. അത്തരമൊരു ചിന്താഗതി വളരെ മോശമായ കാര്യമാണെന്നും ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി സിടി രവി പറഞ്ഞു. ദ്രൗപദി മുര്‍മു ഒഡീഷയില്‍ നിന്നുള്ള ആദിവാസി വിഭാഗം നേതാവാണ്. ദ്രൗപതി മുര്‍മു ഒരിക്കലും റബ്ബര്‍ സ്റ്റാമ്പ് രാഷ്ട്രപതിയായിരിക്കില്ലെന്ന് രവി വ്യക്തമാക്കി.

രാജ്യത്തിന് ഒരിക്കലും ഒരു റബ്ബര്‍ സ്റ്റാമ്പ് രാഷ്ട്രപതിയെ ആവശ്യമില്ല. പക്ഷേ അതേസമയം തന്നെ ഒരാളുടെ മനോനിലയെ കുറിച്ചും നമ്മള്‍ ചിന്തിക്കണം. ഒറ്റയ്ക്ക് സ്വന്തം കഴിവില്‍ ഉയര്‍ന്ന് വന്ന ഒരു ആദിവാസി സ്ത്രീക്കെതിരെ വ്യാജ പ്രചാരണം നടത്തുന്ന യശ്വന്ത് സിന്‍ഹയുടെ മനോനില ഏത് തരത്തിലുള്ളതായിരിക്കും. ദ്രൗപതി മുര്‍മു അവരുടെ കഴിവ് തെളിയിച്ചതാണ്. അത്തരമൊരു വ്യക്തിക്കെതിരെ യശ്വന്ത് സിന്‍ഹ പറഞ്ഞ കാര്യങ്ങള്‍ അപകടകരമാണ്. ഒരാള്‍ മാത്രമാണ് നല്ലതെന്ന് പറയുന്നതും തെറ്റാണെന്നും രവി പറഞ്ഞു. ജാര്‍ഖണ്ഡിലെ ഗവര്‍ണറായും ഒഡീഷയിലെ മന്ത്രിയായും എംഎല്‍എയായും കോളേജിലെ ലക്ച്ചററായും അവര്‍ കഴിവ് തെളിയിച്ചതാണെന്നും രവി വ്യക്തമാക്കി.

ഒരു ആദിവാസി യുവതി രാഷ്ട്രപതി പദത്തിന് അനുയോജ്യയല്ല എന്ന തോന്നലുണ്ടാക്കുന്നത് വളരെ മോശം മനോനിലയാണ്. അതേസമയം മുര്‍മു ജൂലായ് പത്തിന് കര്‍ണാടകത്തിലെത്തും. അവിടെ അവര്‍ എല്ലാവരോടും വോട്ട് ചോദിക്കുമെന്നും സിടി രവി പറഞ്ഞു. ഇപ്പോഴത്തെ വോട്ട് അനുസരിച്ച് മുര്‍മുവിന്റെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ യശ്വന്ത് സിന്‍ഹയും ബെംഗളൂരുവിലെത്തിയിരുന്നു. കോണ്‍ഗ്രസിന്റെ യോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ബിജെപി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം ഇഡി സത്യസന്ധരെ ഒന്നും ചെയ്യില്ല. അഴിമതി കാണിക്കുന്നവര്‍ ഭയപ്പെടണമെന്നും സിടി രവി പറഞ്ഞു.

ഉദ്ധവിന് അടുത്ത പണിയുമായി ഏക്‌നാഥ് ഷിന്‍ഡെ.. സ്പീക്കര്‍ വെറുതെയല്ല, 16 എംഎല്‍എമാര്‍ പുറത്തേക്ക്?ഉദ്ധവിന് അടുത്ത പണിയുമായി ഏക്‌നാഥ് ഷിന്‍ഡെ.. സ്പീക്കര്‍ വെറുതെയല്ല, 16 എംഎല്‍എമാര്‍ പുറത്തേക്ക്?

English summary
yaswant sinha calls droupati murmu dummy president bjp hit back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X