കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യശ്വന്ത് സിന്‍ഹയും ശത്രുഘ്‌നന്‍ സിന്‍ഹയും എഎപിയിലേക്ക്.... ദില്ലിയില്‍ നിന്ന് മത്സരിച്ചേക്കും?

Google Oneindia Malayalam News

ദില്ലി: പ്രതിപക്ഷ ഐക്യത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്ന് ആംആദ്മി പാര്‍ട്ടി. നിര്‍ണായക നീക്കങ്ങളാണ് അരവിന്ദ് കെജ്രിവാള്‍ നടത്തുന്നത്. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ യശ്വന്ത് സിന്‍ഹയും ശത്രുഘ്‌നന്‍ സിന്‍ഹയും ആംആദ്മി പാര്‍ട്ടിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കെജ്രിവാളും ശത്രുഘ്‌നന്‍ സിന്‍ഹയും യശ്വന്ത് സിന്‍ഹയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ദില്ലിയില്‍ നിന്ന് രാജ്യവ്യാപകമായി മത്സരിക്കാനൊരുങ്ങുകയാണ് ആംആദ്മി പാര്‍ട്ടി.

ബിജെപി വിരുദ്ധ മുന്നണിയുടെ ഭാഗം തന്നെയാണ് തങ്ങളുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. അതേസമയം ഇവര്‍ മത്സരിച്ചാല്‍ ജയമുറപ്പാണെന്ന് കെജ്രിവാളിന് അറിയുകയും ചെയ്യും. മുന്‍ ബിജെപി നേതാക്കളെ തന്നെ ബിജെപി വിരുദ്ധ മുന്നണിയുടെ ഭാഗമാക്കാനാണ് കെജ്രിവാള്‍ ലക്ഷ്യമിടുന്നത്. ദില്ലിയില്‍ കോണ്‍ഗ്രസുമായി അകല്‍ച്ചയിലാണെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ സഖ്യമാവാമെന്നാണ് കെജ്രിവാളിന്റെ നിലപാട്.

ബിജെപി വിരുദ്ധ സഖ്യം

ബിജെപി വിരുദ്ധ സഖ്യം

ബിജെപിയുടെ കേന്ദ്ര ഭരണത്തിനെതിരെ മഹാസഖ്യം ദേശീയ തലത്തില്‍ രൂപപ്പെട്ടിരിക്കുകയാണ്. ആംആദ്മി പാര്‍ട്ടി ഈ ചര്‍ച്ചകളുടെ ഭാഗമേ അല്ലായിരുന്നു. കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയുമായിരുന്നു പ്രധാനമായും പ്രതിപക്ഷ ഐക്യത്തെ മുന്നോട്ട് നയിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കെജ്രിവാള്‍ നിലപാട് മാറ്റിയെന്ന് വ്യക്തമായിരിക്കുകയാണ്. കേന്ദ്ര ഭരണത്തിനെതിരെ ദില്ലിയില്‍ വലിയ വികാരം നിലനില്‍ക്കുന്നുണ്ട്.

 യശ്വന്ത് സിന്‍ഹയും ശത്രുഘ്‌നന്‍ സിന്‍ഹയും

യശ്വന്ത് സിന്‍ഹയും ശത്രുഘ്‌നന്‍ സിന്‍ഹയും

ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്നവരെയാണ് കെജ്രിവാള്‍ ലക്ഷ്യമിടുന്നത്. ജസ്വന്ത് സിന്‍ഹയെയും ശത്രുഘ്‌നന്‍ സിന്‍ഹയെയും പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുള്ള തീരുമാനത്തിന് പിന്നില്‍ ഈ കാരണമാണ്. ഇവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്ന് ദില്ലിയില്‍ നിന്ന് മത്സരിപ്പിക്കാനാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ഇതിനായി ഇരുനേതാക്കളുമായി പാര്‍ട്ടി ചര്‍ച്ച നടത്തി കഴിഞ്ഞു. പശ്ചിമ ദില്ലിയില്‍ നിന്ന് യശ്വന്ത് സിന്‍ഹയെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാനാണ് കെജ്രിവാളിന്റെ നീക്കം. എന്നാല്‍ ശത്രുഘ്‌നന്‍ സിന്‍ഹ പട്‌ന സാഹിബ് മണ്ഡലത്തില്‍ നിന്ന് മാറി മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കുമോ എന്ന കാര്യം വ്യക്തമല്ല.

ദില്ലിയില്‍ ഫലം മാറിമറിയും

ദില്ലിയില്‍ ഫലം മാറിമറിയും

ദില്ലിയില്‍ യശ്വന്ത് സിന്‍ഹ മത്സരിച്ചാല്‍ ഫലം മാറി മറിയുമെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനാണ് യശ്വന്ത് സിന്‍ഹ. മുന്‍ എംപി എന്ന നിലയിലും രാഷ്ട്രീയത്തിലെ സത്യസന്ധതയുടെ പര്യായം എന്ന പേരും എഎപിക്ക് ഗുണം ചെയ്യും. നേരത്തെ നോയിഡയില്‍ വച്ച് നടന്ന ജന്‍ അധികാര്‍ റാലിയില്‍ വച്ചാണ് ഇക്കാര്യം ആദ്യമായി ചര്‍ച്ച ചെയ്തത്. അതേസയമം യശ്വന്ത് സിന്‍ഹ പശ്ചിമ ദില്ലിയില്‍നിന്ന് തന്നെ മത്സരിക്കാനാണ് സാധ്യത.

നിയമസഭാ സീറ്റുകള്‍

നിയമസഭാ സീറ്റുകള്‍

2015ല്‍ ബിജെപി ഏറ്റവും ശക്തമായി നില്‍ക്കുമ്പോഴായിരുന്നു ദില്ലിയില്‍ അരവിന്ദ് കെജ്രിവാളും പാര്‍ട്ടിയും വമ്പന്‍ ജയം നേടുന്നത്. അന്ന് സര്‍വേകളെല്ലാം ബിജെപിക്കായിരുന്നു മുന്‍തൂക്കം പ്രവചിച്ചിരുന്നത്. സംസ്ഥാനങ്ങളിലെല്ലാം ബിജെപി വലിയ തേരോട്ടം ഉണ്ടാക്കി കൊണ്ടിരിക്കുന്ന സമയമായിരുന്നു. കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ ആക്രമിച്ചിട്ടും ആകെയുള്ള 70 സീറ്റിലും 67 സീറ്റുകള്‍ നേടിയാണ് ആംആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്. ബിജെപിക്ക് മൂന്നു സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. മൂന്നുവട്ടം തുടര്‍ച്ചയായി ദില്ലി ഭരിച്ച കോണ്‍ഗ്രസിന് ഒറ്റ സീറ്റും ലഭിച്ചില്ല. പോരാത്തതിന് അറുപതിലധികം മണ്ഡലങ്ങളില്‍ കെട്ടിവെച്ച കാശും നഷ്ടമായി.

അഞ്ച് സീറ്റുകള്‍....

അഞ്ച് സീറ്റുകള്‍....

ആംആദ്മി പാര്‍ട്ടി അഞ്ച് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ ആദ്യമേ ഉറപ്പിച്ചിട്ടുണ്ട്. ഇത് യശ്വന്ത് സിന്‍ഹയുടെയും ശത്രുഘ്‌നന്‍ സിന്‍ഹയുടെയും സീറ്റുകള്‍ കൂടാതെയുള്ളതാണ്. ദക്ഷിണ ദില്ലിയില്‍ നിന്ന് രാഘവ് ഛദ്ദയും ഈസ്റ്റ് ദില്ലിയില്‍ നിന്ന് അതിഷി മര്‍ലേനയും ചാന്ദിനി ചൗക്കില്‍ നിന്ന് പങ്കജ് ഗുപ്തയും നോര്‍ത്ത് ഈസ്റ്റ് ദില്ലിയില്‍ നിന്ന് ദിലീപ് പാണ്ഡെയും നോര്‍ത്ത് വെസ്റ്റ് ദില്ലിയില്‍ നിന്ന് ഗുജ്ജന്‍ സിംഗും മത്സരിക്കും. ഇതിലൊരു മണ്ഡലം എസ്്‌സി വിഭാഗത്തിനായുള്ളതാണ്.

 നൂറ് സീറ്റില്‍ മത്സരിക്കും

നൂറ് സീറ്റില്‍ മത്സരിക്കും

എഎപി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നൂറ് സീറ്റുകളില്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 25 എണ്ണം വിജയിക്കണമെന്നാണ് പാര്‍ട്ടിയുടെ നിര്‍ദേശം. ഇത്രയും സീറ്റുകള്‍ നേടിയാല്‍ ബിജെപി വിരുദ്ധ സഖ്യത്തിന്റെ ഭാഗമാകാമെന്നാണ് കെജ്രിവാളിന്റെ നിഗമനം. ദില്ലി, ഹരിയാനി, പഞ്ചാബ്, മധ്യപ്രദേശ്, തെലങ്കാന, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് പാര്‍ട്ടി പ്രധാനമായും മത്സരിക്കുക. ഇതില്‍ ദില്ലി, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ പാര്‍ട്ടിക്ക് വിജയ സാധ്യതയുള്ള സംസ്ഥാനങ്ങളാണ്. ഉത്തര്‍പ്രദേശിലും ബീഹാറിലും ഗുജറാത്തിലും മത്സരിക്കാനുള്ള ശ്രമങ്ങളും പാര്‍ട്ടി നടത്തുന്നുണ്ട്.

ശക്തമായ പോരാട്ടം

ശക്തമായ പോരാട്ടം

ദില്ലിയില്‍ ശക്തമായ പോരാട്ടം തന്നെ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ബിജെപിയുടെ ശക്തമായ കോട്ടകളിലാണ് നിലവില്‍ കെജ്രിവാള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നതും. യശ്വന്ത് സിന്‍ഹയും ശത്രുഘ്‌നന്‍ സിന്‍ഹയും വന്നാല്‍ ഏറ്റുമുട്ടേണ്ടി വരിക പ്രമുഖരോടാവും. മീനാക്ഷി ലേഖിയുടെയും പര്‍വേഷ് സാഹിബ് സിംഗിനോടുമാണ് ഇവര്‍ മത്സരിക്കേണ്ടി വരിക. അതേസമയം ദില്ലിയില്‍ വിജയസാധ്യത എത്രയുണ്ടെന്ന കാര്യത്തില്‍ ഇരുവര്‍ക്കും ആശങ്കയുണ്ട്. എന്നാല്‍ ജയം ഉറപ്പാണെന്ന് കെജ്രിവാള്‍ പറയുന്നു.

 മോദി വിരുദ്ധ സഖ്യം

മോദി വിരുദ്ധ സഖ്യം

കെജ്രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തുറന്ന പോരാട്ടത്തിനാണ് ഇറങ്ങിയിരിക്കുന്നത്. ശത്രുഘ്‌നന്‍ സിന്‍ഹയോട് രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. പട്‌ന സാഹിബ് മണ്ഡലത്തിന് പുറമേ ദില്ലിയില്‍ നിന്നും മത്സരിക്കാനാണ് നിര്‍ദേശം. അങ്ങനെയെങ്കില്‍ ആര്‍ജെഡി ടിക്കറ്റില്‍ രണ്ട് മണ്ഡലങ്ങളില്‍ നിന്നും ശത്രുഘ്‌നന്‍ സിന്‍ഹ മത്സരിക്കും. ദില്ലിയില്‍ എഎപിയുടെ സര്‍വ പിന്തുണയും അദ്ദേഹത്തിനുണ്ടാകും.

സൗദിക്കും യുഎഇയ്ക്കും നേരെ മിസൈലാക്രമണം നടത്തും... മുന്നറിയിപ്പുമായി ഇറാന്‍!!സൗദിക്കും യുഎഇയ്ക്കും നേരെ മിസൈലാക്രമണം നടത്തും... മുന്നറിയിപ്പുമായി ഇറാന്‍!!

രാജസ്ഥാനില്‍ ബിജെപി വിമതരെ ഒപ്പം കൂട്ടാന്‍ രാഹുല്‍.... വസുന്ധര രാജെയെ താഴെയിറക്കും!!രാജസ്ഥാനില്‍ ബിജെപി വിമതരെ ഒപ്പം കൂട്ടാന്‍ രാഹുല്‍.... വസുന്ധര രാജെയെ താഴെയിറക്കും!!

English summary
yaswant sinha may join aap
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X