കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2018; കോണ്‍ഗ്രസ്സിന് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ വര്‍ഷം, നഷ്ടങ്ങളേറെയും ബിജെപിക്ക്

Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപിക്ക് നഷ്ടങ്ങളുടെ വര്‍ഷമായി 2018 | Oneindia Malayalam

ദില്ലി: ബിജെപിക്ക് നഷ്ടങ്ങളുടെ വര്‍ഷമായി 2018. നിയമസഭാ തിരഞ്ഞെടുപ്പുകളിലും ലോക്സഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് നേരിടേണ്ടി വന്നത് കനത്ത തിരിച്ചടി. ബിജെപിക്ക് ഏറെ ക്ഷീണം സംഭവിച്ച ഈ വര്‍ഷത്തില്‍ കണ്ടത് കോണ്‍ഗ്രസ്സിന്റെ തിരിച്ചു വരവും പ്രാദേശിക പാര്‍ട്ടികളുടെ കരുത്തും.

2018 ല്‍ 9 സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അധികാരമുണ്ടായിരുന്ന മൂന്ന് സംസ്ഥനങ്ങളിലും ബിജെപിക്ക് അധികാരം നഷ്ടപ്പെട്ടപ്പോള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞത് ഒരു സംസ്ഥാനം മാത്രമാണ്. ലോക്‌സഭാ മണ്ഡലങ്ങളിലും ബിജെപിത്ത് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. വിശദമായ കണക്കുകള്‍ ഇങ്ങനെ..

ത്രിപുര

ത്രിപുര

സിപിഎമ്മില്‍ നിന്ന് ത്രിപുര പിടിച്ചെടുക്കാന്‍ കഴിഞ്ഞപ്പോള്‍ ബിജെപിക്ക് നഷ്ടപ്പെട്ടത് മൂന്ന് സംസ്ഥാനങ്ങളിലെ ഭരണമാണ്. താരതമ്യേന ചെറിയ സംസ്ഥാനമായ ത്രിപുരയാണ് ബിജെപിക്ക് നേടാനായതെങ്കില്‍ അവര്‍ക്ക് നഷ്ടമായത് മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നീ ഹിന്ദി ഹൃദയഭൂമിയിലെ വലിയ സംസ്ഥാനങ്ങളായിരുന്നു.

മേഘാലയിലെ ഭരണം

മേഘാലയിലെ ഭരണം

2018 ല്‍ ബിജെപിക്ക് നഷ്ടമായ മൂന്ന് സംസ്ഥാനങ്ങളും പിടിച്ചെടുക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് കോണ്‍ഗ്രസ്സിന്റെ നേട്ടം. മേഘാലയിലെ ഭരണം മാത്രമാണ് ഈ വര്‍ഷം കോണ്‍ഗ്രസ്സിന് നഷ്ടമായത്. കര്‍ണാടകയില്‍ മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ടെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായി സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്സിന് സാധിച്ചു.

വര്‍ഷമാദ്യം

വര്‍ഷമാദ്യം

ത്രിപുര, മേഘലായ, നാഗാലാന്‍ഡ് എന്നീ നിയമസഭകളിലേക്കാണ് വര്‍ഷമാദ്യം തിരഞ്ഞെടുപ്പ് നടന്നത്. ത്രിപുരയില്‍ സിപിഎമ്മിനെ പരാജയപ്പെടുത്തി ബിജെപി അധികാരം പിടിച്ചപ്പോള്‍ നാഗാലാന്‍ഡില്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ടില്‍ നിന്ന് നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് പാര്‍ട്ടിയും അധികാരം പിടിച്ചു. 12 സീററ് നേടിയ ബിജെപിയും ഭരണത്തില്‍ പങ്കാളികളായി.

ബിജെപി-എന്‍പിപി

ബിജെപി-എന്‍പിപി

കോണ്‍ഗ്രസ് പിന്തുണയോടെ യുണൈറ്റഡ് ഡെമോക്രാറ്റിക് ഭരിച്ചിരുന്ന മേഘാലയില്‍ നാഷണല്‍ പീപ്പില്‍ പാര്‍ട്ടിയാണ് അധികാരം പിടിച്ചത്. കോണ്‍ഗ്രസിന് സീറ്റൊന്നും നേടാന്‍ കഴിയാതെ പോയ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് മാത്രം നേടിയ ബിജെപി എന്‍പിപി സര്‍ക്കാറില്‍ അംഗമായി.

കര്‍ണാടക

കര്‍ണാടക

പിന്നീട് മെയിലായിരുന്നു ശ്രദ്ധേയമായ കര്‍ണാടക നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പ നടന്നത്. കോണ്‍ഗ്രസ്സും ബിജെപിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ 2018 ലെ ആദ്യ തിരഞ്ഞെടുപ്പായിരുന്നു കര്‍ണാടകയിലേത്. ഇവരോടൊപ്പം ജെഡിഎസും കളം പിടിച്ചതോടെ കര്‍ണാടകയില്‍ പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരമാണ് നടന്നത്.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷത്തിനുള്ള അംഗബലം അവര്‍ക്കുണ്ടായിരുന്നില്ല. 80 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് 37 സീറ്റുള്ള ജെഡിഎസിനെ പിന്തുണച്ചതോടെ കര്‍ണാടകയില്‍ ബിജെപി അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനം നഷ്ടമായെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസ്സിന്റെ വിജയമായി.

ഡിസംബര്‍ 11 ന്

ഡിസംബര്‍ 11 ന്

പിന്നീട് ഈ മാസം ഡിസംബര്‍ 11 ന് അഞ്ച് നിയമസഭകളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ നേട്ടം ഉണ്ടാക്കിയതും ബിജെപിക്ക് വലിയ തിരിച്ചടി നേരിട്ടതും. 5 ല്‍ 3 സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരം പിടിച്ചപ്പോള്‍ ബിജെപിക്ക് ഒരിടത്തും ഭരണം ലഭിച്ചില്ല.

രാജസ്ഥാനില്‍

രാജസ്ഥാനില്‍

ശ്രദ്ധേയമായ മത്സരം നടന്ന രാജസ്ഥാനില്‍ 200 ല്‍ 99 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് മറ്റു പാര്‍ട്ടികളുമായി ചേര്‍ന്ന് അധികാരം പിടിച്ചപ്പോള്‍ ബിജെപിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. 21 സീറ്റില്‍ നിന്നാണ് കോണ്‍ഗ്രസ് തങ്ങളുടെ അംഗബലം 99 ല്‍ എത്തിച്ചത്.

മധ്യപ്രദേശിലും

മധ്യപ്രദേശിലും

15 വര്‍ഷമായി ബിജെപി ഭരിക്കുന്ന ഹിന്ദി മേഘലയിലെ മറ്റൊരു പ്രധാന സംസ്ഥാനമായ മധ്യപ്രദേശിലും ബിജെപിയെ വീഴ്ത്തി കോണ്‍ഗ്രസ് അധികാരം പിടിച്ചു. ഒരു ദിവസത്തിലേറെ നീണ്ട ആശങ്കകള്‍ക്കൊടുവിലായിരുന്നു 114 സീറ്റ് നേടിയ കോണ്‍ഗ്രസ് അധികാരം പിടിച്ചത്. ഇവിടെയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ മറ്റുള്ളവരുടെ പിന്തുണ കോണ്‍ഗ്രസ്സിന് ആവശ്യമാണ്.

കൃത്യമായ മേധാവിത്വം

കൃത്യമായ മേധാവിത്വം

മധ്യപ്രദേശിലും രാജസ്ഥാനിലും ചെറിയ വ്യത്യാസത്തിനാണ് ബിജെപിയെ മറികടക്കാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞതെങ്കില്‍ ഛത്തീസ്ഗഢില്‍ ബിജെപിക്കുമേല്‍ കൃത്യമായ മേധാവിത്വം നേടാന്‍ അവര്‍ക്ക് കഴിഞ്ഞു. 15 നെതിരെ 68 സീറ്റ് നേടിയാണ് ചത്തീസ്ഗഢില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചത്.

40 ല്‍ 26 സീറ്റ്

40 ല്‍ 26 സീറ്റ്

ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ അവസാന തുരുത്തായ മിസോറാം അവര്‍ക്ക് നഷ്ടമായി. 40 ല്‍ 26 സീറ്റ് നേടിയ മിസോ നാഷണല്‍ ഫ്രണ്ടാണ് സംസ്ഥാനത്തെ പുതിയ ഭരണകക്ഷി. തെലങ്കാനയില്‍ രണ്ടാം തവണയും ടിആര്‍എസ് അധികാരം പിടിക്കുന്നത് ഈ തിരഞ്ഞെടുപ്പില്‍ കാണാന്‍ കഴിഞ്ഞു.

ലോക്‌സഭാ സീറ്റുകള്‍

ലോക്‌സഭാ സീറ്റുകള്‍

13 ലോക്‌സഭാ സീറ്റുകളിലേക്കാണ് ഈ വര്‍ഷം ഉപതിരഞ്ഞെടുപ്പ് നടന്നത്. നിയമസഭയിലെന്നത പോലെ ലോക്‌സഭാ സീറ്റിലെ ഉപതിരഞ്ഞെടുപ്പിലും ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ബിജെപിക്കാണ്. ഒമ്പതില്‍ ഏഴ് ലോക്‌സഭാ സീറ്റുകള്‍ ഈ വര്‍ഷം ബിജെപിക്ക് നഷ്ടമായപ്പോള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞത് രണ്ട് സീറ്റ് മാത്രമാണ്.

നഷ്ടങ്ങളുടെ വര്‍ഷം

നഷ്ടങ്ങളുടെ വര്‍ഷം

ബിജെപിയുടെ മൂന്ന് സീറ്റുകള്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തപ്പോള്‍ 2 സീറ്റുകള്‍ സമാജ് വാദി പാര്‍ട്ടിയും ഓരോന്ന് വീത് ആര്‍എല്‍ഡിയും എന്‍സിപിയും പിടിച്ചെടുത്തു. പാല്‍ഗറിലും ഷിവമോഗയിലും മാത്രമാണ് ബിജെപിക്ക് സീറ്റ് നിലനിര്‍ത്താന്‍ കഴിഞ്ഞത്. നിയമസഭകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ കാര്യവും വ്യത്യസ്തമല്ല. കൂട്ടിക്കിഴിച്ച് നോക്കുമ്പോള്‍ 2018 ബിജെപിക്ക് നഷ്ടങ്ങളുടെ വര്‍ഷം തന്നെയാണ്.

English summary
Year end story; 2018 elections in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X