കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇയര്‍ എന്‍ഡര്‍ 2020: രാജ്യത്തെ ഞെട്ടിച്ച ഹത്രാസ് കൂട്ടബലാത്സംഗ കേസ്, വിവാദങ്ങളും പ്രതിഷേധങ്ങളും

Google Oneindia Malayalam News

ദില്ലി: 2020ല്‍ രാജ്യത്തെ തന്നെ ഞെട്ടിച്ച സംഭവങ്ങളില്‍ ഒന്നായിരുന്നു ഉത്തര്‍പ്രദേശിലെ ഹത്രാസ് എന്ന സ്ഥലത്ത് ദളിത് പെണ്‍കുട്ടി നേരിടേണ്ടിവന്നത്. സെപ്റ്റംബര്‍ 14ന് ആയിരുന്നു ഹത്രാസില്‍ വച്ച് പെണ്‍കുട്ടി കൂട്ടബലാത്സംഹത്തിന് ഇരയായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ദിവസങ്ങളോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞതിന് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. അമ്മയ്‌ക്കൊപ്പം പുല്ലുവെട്ടാന്‍ പാടത്ത് പോയ പെണ്‍കുട്ടിയെ നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. അമ്മയുടെ കണ്ണുവെട്ടിച്ച് കഴുത്തില്‍ ഷാളിട്ട് മുറുക്കി ആളൊഴിഞ്ഞ പ്രദേശത്ത് നിലത്തൂടെ വലിച്ചുകൊണ്ടുപോയാണ് പീഡനത്തിനിരയാക്കിയത്.

hathras

ആക്രമണത്തിനിടെ പെണ്‍കുട്ടിയുടെ നട്ടെല്ല് തകര്‍ന്നു. കൂടാതെ ആക്രമികള്‍ പെണ്‍കുട്ടിയുടെ നാവും മുറിച്ച് മാറ്റിയിരുന്നു. പിന്നീട് വീട്ടുകാര്‍ നടത്തിയ തെരച്ചിലിനിടെ പെണ്‍കുട്ടിയെ ഗുരുതര പരിക്കുകളോടെ ഗ്രാമത്തിലെ ഒഴിഞ്ഞ പ്രദേശത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസിന് മുന്നില്‍ പരാതിയുമായി എത്തിയെങ്കിലും നടപടി സ്വീകരിക്കാന്‍ വൈകിയെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി ദിവസങ്ങള്‍ക്ക് ശേഷം മരിക്കുകയായിരുന്നു.

ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും വലിയ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഈ സംഭവത്തിന്റെ പേരില്‍ നേരിടേണ്ടിവന്നു. പ്രതിഷേധങ്ങളെ പേടിച്ച് ഉത്തര്‍പ്രദേശ് പൊലീസ് കുടുംബത്തിന്റെ അനുവാദമില്ലാതെ മൃതദേഹം സംസ്‌കരിച്ചതും വിവാദമായിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. സ്ത്രീകള്‍ ഉത്തര്‍പ്രദേശില്‍ സുരക്ഷിതരല്ലെന്ന വാദം രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുയര്‍ന്നിരുന്നു.

ഉത്തര്‍പ്രദേശ് പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാണിച്ച് കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു. കേസില്‍ ഇപ്പോള്‍ നാല് പ്രതികള്‍ക്കെതിരെ സിബിഐ കൂട്ടുബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിരുന്നു. പട്ടികജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികള്‍ക്കെതിരെ സിബിഐ ചുമത്തിയിട്ടുണ്ട്. ദളിത് പെണ്‍കുട്ടിയെ നാല് പ്രതികളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബീജത്തിന്റെ അംശം കണ്ടെത്തിയിട്ടില്ലെന്നും പീഡനം നടന്നിട്ടില്ലെന്നുമാണ് ഉത്തര്‍പ്രദേശ് പൊലീസ് നല്‍കിയ റിപ്പോര്‍ട്ട്. ഫോറന്‍സിക് ലബോറട്ടറി റിപ്പോര്‍ട്ടാണ് ഇതിനായി ഉത്തര്‍പ്രദേശ് പൊലീസ് നല്‍കിയിരുന്നത്. എന്നാല്‍ പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് മൊഴി നല്‍കിയിരുന്നു.

 16കാരിയെ പിതൃസഹോദരി കാഴ്ചവച്ചത് 200ഓളം പേര്‍ക്ക്, നേരിട്ടത് ക്രൂരപീഡനം; വലയിലായത് വമ്പന്‍ സെക്‌സ് റാക്കറ്റ് 16കാരിയെ പിതൃസഹോദരി കാഴ്ചവച്ചത് 200ഓളം പേര്‍ക്ക്, നേരിട്ടത് ക്രൂരപീഡനം; വലയിലായത് വമ്പന്‍ സെക്‌സ് റാക്കറ്റ്

English summary
Year Ender 2020: Hathras gang-rape case shocks the country, controversy and protests
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X