Year Ender 2021: കൊവിഡ് വാക്‌സിനേഷന്‍, രണ്ടാം തരംഗം, ലോക്ക് ഡൗണ്‍; 2021ല്‍ ഇന്ത്യ സാക്ഷിയായത്
2019ല്‍ ലോകത്ത് സ്ഥിരീകരിച്ച കൊറോണ വൈറസ് 2021 ആയിട്ടും ലോകത്ത് നിന്ന് വിട്ടുപോയിട്ടില്ല. ഇന്ത്യയില്‍ ഒന്നാം തരംഗം 2020ല്‍ ആണ് ഉണ്ടായതെങ്കില്‍ 2021 ആകുമ്പോഴേക്കും രാജ്യം രണ്ടാം തരംഗത്തിന് സാക്ഷിയായി. ലക്ഷക്കണക്കിന് പേര്‍ക്കാണ് ഇന്ത്യയില്‍ ആകെ കൊവിഡ് സ്ഥിരീകരിച്ചത്. 130 കോടിയില്‍ അധികം വരുന്ന ജനസംഖ്യയുള്ള രാജ്യത്തിന് കൊവിഡ് നിയന്ത്രണം ഏറെ ശ്രമകരമായ ജോലിയായിരുന്നു. കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചതോടെ കൊവിഡ് നിയന്ത്രണം ഇന്ത്യയില്‍ ഏകദേശം ഫലപ്രദമാക്കാന്‍ സാധിച്ചിരുന്നു.
കൊവിഡ് വാക്‌സിന്‍ കണ്ടുപിടിക്കുന്നതിന്റെ തുടക്കത്തില്‍ രാജ്യത്ത് എട്ടോളം വാക്‌സിനുകളാണ് പരീക്ഷണത്തില്‍ ഏര്‍പ്പെട്ടത്. ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയും ചേര്‍ന്ന് ഉത്പാദിപ്പിച്ച ചിമ്പാന്‍സി അഡിനോവൈറസ് പ്ലാറ്റ്‌ഫോമിലുള്ള കൊവിഷീല്‍ഡ് ആണ് ഗവേഷണത്തില്‍ മുന്നില്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് നല്‍കിയതും കൊവിഷീല്‍ഡ് വാക്‌സിനാണ്. ഐഎസിഎംആറും ഭാരത് ബയോടെക്കും ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവാക്‌സിനായിരുന്നു മറ്റൊന്ന്.

ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ വിതരണത്തിനായി തന്ത്രപ്രധാനമായ അഞ്ച് തത്വങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സാങ്കേതികവിദ്യ അടിസ്ഥാനമാക്കി വാക്‌സിന്‍ വിതരണം നടത്താനാണ് സര്‍ക്കാരിന്റെ നീക്കം. വാക്ലിന്‍ വിതരണത്തിന്റെ ഒരുക്കങ്ങള്‍ക്കായി ഒരു വര്‍ഷത്തോളം വേണ്ടി വരുമെന്ന കണക്കുകൂട്ടല്‍ സര്‍ക്കാരിനുണ്ടായിരുന്നു. ഇന്ത്യയില്‍ ആദ്യ ഘട്ടത്തില്‍ വാക്‌സിനേഷന് അര്‍ഹരായത് ആരോഗ്യ പ്രവര്‍ത്തകരും മുന്നണി പോരാളികളുമാണ്. പിന്നീട് 60 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കി തുടങ്ങി. പ്രായം കണക്കിലെടുത്ത് ഓരോ ഘട്ടങ്ങളിലായാണ് ഇന്ത്യയില്‍ വാക്‌സിനേഷന്‍ ആരംഭിച്ചത്.
സ്വകാര്യമേഖലയില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്ന രാജ്യത്തെ ഒരു കോടിയോളം ആരോഗ്യപ്രവര്‍ത്തകര്‍ക്കായിരിക്കും വാക്‌സിന്‍ വിതരണത്തില്‍ ഏറ്റവും മുന്‍ഗണന നല്‍കിയത്.. ഇതിനു ശേഷം പോലീസ് , സൈന്യം, ഹോം ഗാര്‍ഡുകള്‍, മുനിസിപ്പല്‍ ജീവനക്കാര്‍, സിവില്‍ ഡിഫന്‍സ് സേനകള്‍ തുടങ്ങിവയിലെ രണ്ട് കോടിയോളം പേര്‍ക്ക് രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കി. ഇതിനു ശേഷം രാജ്യത്ത് 50 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 50 വയസ്സിനു താഴെ പ്രായമുള്ള മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരുമായ 27 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കി. കോ വിന്‍ എന്ന ആപ്പ് ഉള്‍പ്പെടുന്ന ഡിജിറ്റല്‍ സങ്കേതം ഉപയോഗിച്ചാണ് സര്‍ക്കാര്‍ വാക്‌സിന്‍ വിതരണം ഏകോപിപ്പിച്ചത്.
2021 മാര്‍ച്ചോടെയാണ് ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം തരംഗം വീശിയത്. ഓരോ ദിവസങ്ങള്‍ കഴിയും തോറും ഓരോ സംസ്ഥാനങ്ങളിലും പതിനായിരക്കണക്കിന് രോഗികളാണ് ഉണ്ടായത്. പല സംസ്ഥാനങ്ങളും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ അടക്കമുള്ള പ്രഖ്യാപിച്ചിരുന്നു. അതിര്‍ത്തി കടന്നുള്ള യാത്ര നിയന്ത്രണവും ഏര്‍പ്പെടുത്തുകയുണ്ടായി. അന്യ സംസ്ഥാന ഗതാഗതങ്ങള്‍ക്കും ഓരോ സര്‍ക്കാരുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ത്യയിലെ കൊവിഡ്-19 ന്റെ രണ്ടാം തരംഗ വ്യാപനം രാജ്യത്തെ ആരോഗ്യമേഖലയെ ഏറ്റവും സാരമായ രീതിയില്‍ തന്നെ ബാധിച്ചിരുന്നു.
ആല്‍ഫ, ഡെല്‍റ്റ അടക്കമുള്ള പുതിയ വകഭേദങ്ങളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. രോഗനിര്‍ണയത്തിനായി മുന്‍പ് ആദ്യഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന ആര്‍ടി-പിസിആര്‍ പരിശോധനകള്‍ പലതും രണ്ടാം ഘട്ടത്തില്‍ അണുബാധയുടെ രോഗനിര്‍ണയത്തില്‍ ഫലം ചെയ്യുന്നില്ല എന്ന കൂടുതല്‍ ആശങ്കകള്‍ സൃഷ്ടിച്ചിരുന്നു.












Click it and Unblock the Notifications