India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റാൻ സ്വാമി മുതൽ ബിബിൻ റാവത്ത് വരെ.. 2021 ലെ വിയോഗങ്ങൾ

Google Oneindia Malayalam News

ദില്ലി; മഹാമാരിയുടെ പിടിയിൽ നിന്നും രക്ഷപ്പെടാനാകുമെന്ന ശുഭപ്രതീക്ഷയോടെയായിരുന്നു ലോകം 2021 നെ വരവേറ്റത്. എന്നാൽ 2020 ന്റെ ബാക്കി പത്രമായിരുന്നു ഈ വർഷവും. കൊവിഡ് പ്രതിസന്ധിയും ലോക്ക്ഡൗണും സാമ്പത്തിക പരാധീനതകളുമെല്ലാമായി ജനജീവിതം ദുസഹമാക്കി. തിരിച്ച് പിടിക്കേണ്ടതിന്റെ അനിവാര്യതയും അതിൽ നിന്നുണ്ടായ ചില പ്രത്യാശകളും ഒഴിച്ച് നിർത്തിയാൽ ഭീതി നിറയ്ക്കുന്നതായിരുന്നു പല അനുഭവങ്ങളും. അക്കൂട്ടത്തിൽ ചില നഷ്ടങ്ങളും. പകരം വെയ്ക്കാൻ സാധിക്കാത്ത പല പ്രമുഖരുടേയും വിയോഗം തീർത്ത വിടവുകൾ ബാക്കിയാണ് 2021 ഉം കടന്നു പോകുന്നത്. രാജ്യത്ത് 2021 ൽ വിടവാങ്ങിയ രാഷ്ട്രീയ-സാമൂഹിക-കലാ സാംസ്കാരിക-രംഗത്തെ പ്രമുഖരെ കുറിച്ച്

ഫാദർ സ്റ്റാൻ സ്വാമി

ഫാദർ സ്റ്റാൻ സ്വാമി

എൽഗാർ പരിഷദ് കേസിൽ പ്രതിയാക്കപ്പെട്ട സാമൂഹ്യപ്രവർത്തകനും മനുഷ്യാവകാശപ്രവർത്തകനും ജെസ്യൂട്ട് പുരോഹിതനുമായ ഫാദർ സ്റ്റാൻ സ്വാമി. കേസിൽ ജയിലിൽ കഴിയവെയാണ് ബാന്ദ്രയിലെ ഹോളിഫെയ്ത്ത് ആശുപത്രിയിൽ വെച്ച് 2021 ജുലൈ ആറിന് അദ്ദേഹത്തിന്റെ അന്ത്യം. കേസില്‌ സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനൊരുങ്ങവെയായിരുന്നു അദ്ദേഹത്തിൻ മരണ വിവരം അഭിഭാഷകൻ കോടതിയെ അറിയിച്ചത്.

ആദിവാസികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ ആളായിരുന്നു സ്റ്റാൻ സ്വാമി. ഇതിന്റെ പകവീട്ടലെന്നോണമായിരുന്നു സ്വാമിയുടെ അറസ്റ്റ്. 2020 ഒക്ടോബർ എട്ടിനായിരുന്നു സ്റ്റാൻ സ്വാമിയെ എൻഐഎ റാഞ്ചിയിലെ ബഗയ്ച്ചായിൽ വെച്ച് അറസ്റ്റ് ചെയ്യുന്നത്. 2018 ലെ പുതുവത്സര ദിനത്തിൽ ഭീമ കൊരെഗാവിൽ നടന്ന പ്രതിഷേധത്തിൽ സ്വാമിയും കൂട്ടരും ജാതി അടിസ്ഥാനമാക്കിയുള്ള അക്രമത്തിന് പ്രേരിപ്പിച്ചുവെന്നാണ് ആരോപണം. അദ്ദേഹത്തിനും പരിപാടിയിൽ പങ്കെടുത്ത പലർക്കും നിരോധിത തീവ്രവാദ ഗ്രൂപ്പുകളുമായി വ്യക്തിബന്ധമുണ്ടെന്നായിരുന്നു എൻഐഎ ആരോപിച്ചത്. അദ്ദേഹം അടക്കം 16 പേർക്കെതിരെ യുഎപിഎ ചുമത്തിയ എൻഐഎ ഇവരെ രാജ്യദ്രോഹികളായി മുദ്രകുത്തുകയായിരുന്നു.രണ്ട് വർഷത്തെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്ററ്.പാർക്കിംഗ് സൺസ് രോഗം അടക്കമുള്ള ശാരീരിക അവസ്ഥകൾ നേരിടുന്നുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നും സ്വാമി കോടതിയിൽ അപേക്ഷിച്ചിരുന്നു. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. ഒടുലിൽ കസ്റ്റഡിയിലിരിക്കെ തന്നെ സ്വാൻ സ്വാമി വിടപറഞ്ഞു .

മിൽഖാ സിംഗ്

മിൽഖാ സിംഗ്

ഇന്ത്യയുടെ ഇതിഹാസ അത്ലറ്റ് മിൽഖാ സിംഗ് (91). കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടർന്നായിരന്നു അദ്ദേഹത്തിന്റെ അന്ത്യം. ഏഷ്യൻ ചാമ്പ്യൻഷിപ്പിലും കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിലും 400 മീറ്ററിൽ സ്വർണമെഡ്‍ കരസ്ഥമാക്കിയ ഇന്ത്യയുടെ ഏക അത്ലറ്റാണ് മിൽഖാ സിംഗ്. 'പറക്കും സിഖ്' എന്നായിരുന്നു അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നിന്ന് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ ആദ്യ അത്‌ലറ്റ് കൂടിയാണ് മിൽഖാ സിംഗ്. 1958 ൽ രാജ്യം പദ്‌മശ്രീ നല്‍കി ആദരിച്ചു .1960ലെ റോം ഒളിംപിക്സില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ നാലാം സ്ഥാനത്തായിരുന്നു. വെറും 0.1 സെക്കന്റ് വ്യത്യാസത്തിലാണ് മെഡൽ നഷ്ടമായത്.

ഭൂട്ടാ സിംഗ്

ഭൂട്ടാ സിംഗ്

മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ബൂട്ടാ സിംഗ്. ഇന്ദിരാ ഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും ഏറ്റവും അടുത്ത വിശ്വസ്തനായിരുന്നു ബൂട്ടാ സിംഗ്.അകാലിദളിൽ നിന്നും 1960 ലാണ് അദ്ദേഹം കോൺഗ്രസിലെത്തിയത്. പ്രമുഖ ദളിത് നേതാവായ അദ്ദേഹം രാജീവ് ഗാന്ഝി മന്ത്രിസയഭയിൽ ആഭ്യന്തര മന്ത്രി സ്ഥാനം ഉൾപ്പെടെ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.

അജിത്ത് സിംഗ്

അജിത്ത് സിംഗ്

ആർഎൽഡി അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന അജിത്ത് സിംഗ് കൊവിഡ് ബാധിച്ചാണ് മരിച്ചത്. യുപിയിലെ ഭാഗ്പത്തിൽ നിന്നും ഏഴ് തവണ ലോക്സഭാംഗമായിരുന്നു. കേന്ദ്ര മന്ത്രിസഭയിൽ വ്യോമയാനം, കൃഷി, ഭക്ഷ്യം, വ്യവസായം, വാണിജ്യ എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു. കോൺഗ്രസിനൊപ്പവും ബിജെപിക്കൊപ്പവും സമാജ്വാദിക്കൊപ്പം കക്ഷി ചേർന്ന് കൊണ്ടായിരുന്നു അജിത്ത് സിംഗിന്റെ രാശ്ട്രീയം. പടിഞ്ഞാറൻ യുപിയിൽ ശക്തമായ സ്വാധീനം ഉള്ള നേതാവ് കൂടിയായിരുന്നു അദ്ദേഹം.

സുന്ദർ ലാൽ ബഹുഗുണ

സുന്ദർ ലാൽ ബഹുഗുണ

കൊവിഡ് മഹാമാരി പിടിപെട്ടായിരുന്നു പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ചിപ്‌കോ പ്രസ്താനത്തിന്റെ ആചാര്യനുമായ സുന്ദര്‍ലാല്‍ ബഹുഗുണയുടെ ഇന്ത്യം. വനനശീകരണത്തിനെതിരാ ചിപ്കോ പ്രസ്ഥാനത്തിന് തുടക്കമിട്ട നേതാവായിരുന്നു അദ്ദേഹം. വന സംരക്ഷണത്തിനായി നിരന്തരം ശബ്ദമുയർത്തി. 2009ല്‍ രാജ്യം പത്മവിഭൂഷണ്‍ നല്‍കി അദരിച്ചിരുന്നു.

കല്യാൺ സിംഗ്

കല്യാൺ സിംഗ്

89ാം വയസിലാണ് മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കല്യാൺ സിംഗ് അന്തരിച്ചത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം.ബിജെപിയെ യുപിയിൽ ആദ്യമായി അധികാരത്തിലെത്തിച്ച നേതാവാണ് കല്യാൺ സിംഗ്.1992 ഡിസംബർ 6 ന് ബാബറി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് യുപി മുഖ്യമന്ത്രിയായിരുന്നു.ഇതിന് പിന്നാലെ അദ്ദേഹം രാജിവെച്ചിരുന്നു. അത്രൗളിയിൽ നിന്നാണ് കല്യാൺ സിംഗ് തന്റെ രാഷ്ട്രീയ യാത്ര ആരംഭിക്കുന്നത്.1967 ലെ നിയമസഭ തിഞ്ഞെടുപ്പിലാണ് ആദ്യ വിജയം. ഒൻപത് തവണ അദ്ദേഹം അത്രൗളിയിൽ നിന്നും നിയമസഭാംഗമായിരുന്നു. 1991 ലാണ് ആദ്യമായി ഉത്തർപ്രദേശ് മുഖ്യമന്ത്രിയാകുന്നത്.1997 ലും യുപി ഭരിച്ചു. പിന്ീട് ബിജെപി വിട്ടു. 2004 ലാണ് പിന്നീട് ബിജെപിയിൽ തിരിച്ചെത്തിയത്. പിന്നീട് 2009 ലും ബിജെപി വിട്ടിരുന്നു. 2014 തിരിച്ചെത്തിയ അദ്ദേഹം 2014 മുതല്‍ 2019 വരെ രാജസ്ഥാന്‍ ഗവര്‍ണറായിരുന്നു.

ഡാനിഷ് സിദ്ദിഖി

ഡാനിഷ് സിദ്ദിഖി

പുലിറ്റ്സർ പുരസ്കാര ജേതാവും വിഖ്യാത ഇന്ത്യൻ ജേണലിസ്റ്റുമായ ഡാനിഷ് സിദ്ദിഖി കാണ്ഡഹാറിൽ അഫ്ഗാൻ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു കൊല്ലപ്പെട്ടത്. അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിറ്റേഴ്സിന്റെ ഫോട്ടോ ജേണലിസ്റ്റായിരുന്നു അദ്ദേഹം. റോഹിങ്ക്യൻ അഭയാർത്ഥികളുടെ ദുരിതം പകർത്തിയ ചിത്രങ്ങൾക്കാണ് ഡാനിഷിന് പുരസ്കാരം ലഭിച്ചത്. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെയും രാജ്യത്തെ പിടിച്ചുലച്ച രണ്ടാം കൊവിഡ് തരംഗത്തിന്റെ ദുരിതം വ്യക്തമാക്കുന്ന ഡാനിഷിന്റെ ചിത്രങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

വിനോദ് ദുവ

വിനോദ് ദുവ

ഇന്ത്യയിലെ ആദ്യകാല ടെലിവിഷൻ മാധ്യമപ്രവർത്തകരിൽ പ്രശസ്തനായിരുന്ന വിനോദ് ദുവ (67). കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളുമായി ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. 1974 ൽ യുവാക്കൾക്കായി ദൂരദർശനിൽ തുടക്കമിട്ട ഹിന്ദി പരിപാടി 'യുവ മഞ്ചി'ലൂടെയായിരുന്നു അദ്ദേഹത്തിന്റെ മാധ്യമപ്രവർത്തനത്തിന്റെ തുടക്കം. പി്നനീട് നിരവധി വേരിറ്റ പരിപാടികൾക്കൊമ്ട് ശ്രദ്ധേയനായി. 1996 ൽ ഗോയങ്ക പുരസ്കാരം നേടി. പത്മശ്രീയും ലഭിച്ചിട്ടുണ്ട്.

 സയിദ് അലി ഷാ ഗിലാനി

സയിദ് അലി ഷാ ഗിലാനി

കശ്മീരിലെ വിഘടനവാദ രാഷ്ട്രീയത്തിന്റെ മുഖമായിരുന്ന സയിദ് അലി ഷാ ഗിലാനി വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്തരിച്ചത്. 90 മുതൽ കാശ്മീരിലെ വിഘടനവാദ പ്രസ്ഥാനത്തെ മുന്നിൽ നിന്ന് നയിച്ചു. സോപോറിൽ നിന്ന് മുന്ന് തവണ എം എൽ എയായിരുന്നു. കാശ്മീരിലെ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിച്ചു. 2010 മുതൽ പലപ്പോഴായി വീട്ടുതടങ്കലിലായിരുന്നു ഗിലാനി.

ദിലീപ് കുമാർ

ദിലീപ് കുമാർ

ന്യൂമോണിയയെ തുടർന്നായിരുന്നു ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാർ (98) അന്തരിച്ചത്. ബോളിവുഡില്‍ നാല് ദശാബ്ദങ്ങളോളം വിസ്മയം തീര്‍ത്ത താരമായിരുന്നു അദ്ദേഹം. 60 വർഷത്തിനിടെ 62 പടങ്ങളിൽ മാത്രമാണ് അദ്ദേഹം വേഷമിട്ടത്. 1944 ൽ ഇറങ്ങിയ ജ്വാർ ഭാതയാണ് ആദ്യ ചിത്രം. ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ്, പദ്മ ഭൂഷണ്‍, പത്മവിഭുഷന്‍ എന്നീ പുരസ്‌കാരങ്ങള്‍
ലഭിച്ചിട്ടുണ്ട്.

പുനീത് രാജ്കുമാർ

പുനീത് രാജ്കുമാർ

ഹൃദയാഘാതത്തെ തുടർന്ന് അപ്രതീക്ഷിതമായിട്ടായിരുന്നു കന്നഡ സൂപ്പർ താരം പുനീത് രാജ് കുമാിന്റെ അന്ത്യം. ജിമ്മിൽ കളിച്ചു കൊണ്ടിരിക്കേയായിരുന്നു നെഞ്ച് വേദന അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. കന്നട സിനിമയിലെ എക്കാലത്തെയും വലിയ താരമായ രാജ്കുമാറിന്റെ മകനാണ് പുനീത് രാജ്കുമാര്‍.29 ചിത്രങ്ങളില്‍ പുനീത് നായകനായി അഭിനയിച്ചിട്ടുണ്ട്. നിരവധി പുരസ്താരങ്ങൾ ലഭിച്ചിട്ടുണ്ട്.

ബിബിൻ റാവത്ത്

ബിബിൻ റാവത്ത്

രാജ്യത്തെ നടുക്കിയ കൂനൂർ ഹെലികോപ്റ്റർ അപകടത്തിലാണ് സംയുക്ത സേനാ മേധാവിയായ ബിപിൻ റാവത്ത് കൊല്ലപ്പെട്ടത്. ബിബിന്‍ റാവത്തിന് ഭാര്യ ഉള്‍പ്പടെ14 പേരായിരുന്നു ഹെലികോപ്ടറിലുണ്ടായിരുന്നത്.അപകടത്തിൽ 14 പേരും കൊല്ലപ്പെട്ടു.

cmsvideo
  സൈനീകർക്കുള്ള സന്ദേശം മരിക്കും മുമ്പ് റെക്കോർഡ് ചെയ്ത് റാവത്ത്, വീഡിയോ
  English summary
  year ender 2021; eminent personalities who passed away in 2021 in india
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X