Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊഹ്ലി മുതല്‍ നരേന്ദ്ര മോദി വരെ, 2021ല്‍ ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ഇന്ത്യക്കാര്‍

ദില്ലി: ലോകമെമ്പാടുമുള്ള എല്ലാവര്‍ക്കും ഏറ്റവും പ്രിയപ്പെട്ടതും ഉപയോഗിക്കുന്നതുമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ് ഇന്‍സ്റ്റാഗ്രാം. ആളുകളെ രസിപ്പിക്കുന്നത് മുതല്‍ വിവരങ്ങളും വാര്‍ത്തകളും പങ്കുവയ്ക്കുന്നതിനും ഈ പ്ലാറ്റ്‌ഫോം ഏറെ സഹായകരമാണ്. ചില വ്യക്തികളെ സംബന്ധിച്ചിടത്തോളം, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം അവരുടെ ജോലി ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ സഹായിക്കുന്നു.

1

കൗതുകകരമായ ഒരു യാഥാര്‍ത്ഥ്യം, ഇന്‍സ്റ്റാഗ്രാമില്‍ ഇന്ത്യയ്ക്ക് ഏറ്റവും വലിയ രണ്ടാമത്തെ ഉപോക്താക്കള്‍ ഉണ്ട് എന്നതാണ്. ഇന്‍സ്റ്റാഗ്രാമിന് എല്ലാ സവിശേഷതകളും ഉണ്ട്, ചിത്രങ്ങള്‍ പോസ്റ്റുചെയ്യുന്നത് മുതല്‍ റീലുകള്‍ അപ്ലോഡുചെയ്യുന്നത് വരെ, ആളുകള്‍ക്ക് അവരുടെ സര്‍ഗ്ഗാത്മകത സ്വതന്ത്രമായി പ്രകടിപ്പിക്കാനും അവരുടെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാനും കഴിയുന്ന ആത്യന്തിക ഓണ്‍ലൈന്‍ ഇടമാണ് പ്ലാറ്റ്ഫോം ആണ്.

2

378 ദശലക്ഷം ഫോളോവേഴ്സുള്ള പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പ്ലാറ്റ്ഫോമില്‍ ഏറ്റവും കൂടുതല്‍ പിന്തുടരുന്ന വ്യക്തി, അതേസമയം ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ പിന്തുടരുന്ന വനിത 290 ദശലക്ഷം ഫോളോവേഴ്സുള്ള അമേരിക്കന്‍ റിയാലിറ്റി ടെലിവിഷന്‍ താരം കൈലി ജെന്നറാണ്. എന്നാല്‍ ഇന്ത്യയുടെ കാര്യം എടുത്ത് പരിശോധിക്കുമ്പോള്‍, വിരാട് കോഹ്ലി മുതല്‍ കത്രീന കൈഫ് വരെ ഏറ്റവും കൂടുതല്‍ പിന്തുടരുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടും. ഇന്ത്യയില്‍ 2021ല്‍ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളേവേഴ്‌സുള്ളത് ആരൊക്കെയാണെന്ന് നോക്കാം.

വിരാട് കൊഹ്ലി - 173 മില്യണ്‍ ഫോളോവേഴ്‌സ്

വിരാട് കൊഹ്ലി - 173 മില്യണ്‍ ഫോളോവേഴ്‌സ്

ക്രിക്കറ്റ് താരമായ വീരാട് കൊഹ്ലി 173 മില്യണ്‍ ഫോളോവേഴ്‌സുമായി ഒന്നാം സ്ഥാനത്തുണ്ട്. താരം പലപ്പോഴും സഹതാരങ്ങള്‍ക്കൊപ്പം തന്റെ ഫോട്ടോകളും വീഡിയോകളും പങ്കിടാറുണ്ട്. കൂടാതെയ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മയോടൊപ്പമുള്ള ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ പിറന്ന തങ്ങളുടെ പൊന്നോമനയുടെ ചിത്രങ്ങളും വിശേഷങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്.

പ്രിയങ്ക ചോപ്ര 71.1 മില്യണ്‍

പ്രിയങ്ക ചോപ്ര 71.1 മില്യണ്‍

ഗ്ലോബല്‍ ഐക്കണ്‍, പ്രിയങ്ക ചോപ്ര 71.1 ദശലക്ഷം ആരാധകരുള്ള ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ പിന്തുടരുന്ന രണ്ടാമത്തെ വ്യക്തിയാണ്. തന്റെ ഫോട്ടോഷൂട്ടുകളും ഒപ്പം ഭര്‍ത്താവ് നിക്ക് ജോനാസിനൊപ്പമുള്ള ചിത്രങ്ങള്‍ നടി പലപ്പോഴും പോസ്റ്റ് ചെയ്യാറുണ്ട്. 2018ലാണ് അമേരിക്കന്‍ പോപ്പ് ഗായകന്‍ നിക്ക് ജോനാസിനെ പ്രിയങ്ക വിവാഹം ചെയ്തത്.

ശ്രദ്ധാ കപൂര്‍ - 68.4 മില്യണ്‍

ശ്രദ്ധാ കപൂര്‍ - 68.4 മില്യണ്‍

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരം കൂടിയാണ് ശ്രദ്ധാ കപൂര്‍. 68.4 മില്യണ്‍ ഫോളോവേഴ്‌സുമായി താരം മൂന്നാം സ്ഥാനത്താണ്. അവധിക്കാല ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും ഷൂട്ടിംഗിനിടെയുള്ള ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.

നേഹ കക്കര്‍ 66.5 മില്യണ്‍

നേഹ കക്കര്‍ 66.5 മില്യണ്‍

ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന നാലാമത്തെ വ്യക്തിയാണ് നേഹ കക്കര്‍. കഴിഞ്ഞ വര്‍ഷമാണ് നടിയുടെ വിവാഹം നടന്നത്. അവരുടെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ പരിശോധിച്ചാല്‍, ഭര്‍ത്താവിനൊപ്പമുള്ള രസകരമായ ചിത്രങ്ങളും ഇന്ത്യന്‍ ഐഡലിന്റെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും കണ്ടെത്താനാകും.

ദീപിക പദുക്കോണ്‍ - 63.1 മില്യണ്‍

ദീപിക പദുക്കോണ്‍ - 63.1 മില്യണ്‍

ദീപിക പദുക്കോണാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. മറ്റ് സെലിബ്രിറ്റികളെപ്പോലെ ഇന്‍സ്റ്റാഗ്രാമില്‍ സജീവമല്ലെങ്കിലും, ദീപികയ്ക്ക് 63.1 ദശലക്ഷം ആരാധകരുണ്ട്. ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍, ഫോട്ടോഷൂട്ടില്‍ നിന്നും ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങിനൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ നിങ്ങള്‍ കണ്ടെത്താന്‍ സാധിക്കും.

നരേന്ദ്ര മോദി -64 മില്യണ്‍

നരേന്ദ്ര മോദി -64 മില്യണ്‍

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പട്ടികയില്‍ ആറാം സ്ഥാനത്താണ്. 64 ദശലക്ഷം ഫോളോവേഴ്‌സാണ് മോദിക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്. ഇന്ത്യയില്‍ നിന്നും ഈ പട്ടികയില്‍ എത്തുന്ന ആദ്യത്തെ രാഷ്ട്രീയ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ആലിയ ഭട്ട്- 57.3 ദശലക്ഷം

ആലിയ ഭട്ട്- 57.3 ദശലക്ഷം

ബോളിവുഡ് നടി ആലിയ ഭട്ടിന് 57.3 ദശലക്ഷം ആരാധകരുണ്ട്. വീട്ടിലെ ദൈനംദിന ജീവിതത്തിലെ കാര്യങ്ങള്‍, നിലവിലുള്ളതും വരാനിരിക്കുന്നതുമായ സിനിമകള്‍, ബ്രാന്‍ഡ് പ്രമോഷനുകള്‍, ഫിറ്റ്‌നസ് ദിനചര്യകള്‍, ഇപ്പോള്‍ കാമുകന്‍ രണ്‍ബീര്‍ കപൂറിനെയും കുറിച്ച് നടി സാധാരണയായി പോസ്റ്റുചെയ്യാറുണ്ട്.

 ജാക്വലിന്‍ ഫെര്‍ണാണ്ടസ് - 57.3 ദശലക്ഷം

ജാക്വലിന്‍ ഫെര്‍ണാണ്ടസ് - 57.3 ദശലക്ഷം

നടി പലപ്പോഴും തന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. കൂടാതെ താന്‍ പുതുതായി അഭിനയിക്കുന്ന പ്രോജക്റ്റുകളെ കുറിച്ചുള്ള വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. വിവിധ യോഗാസനങ്ങള്‍ പരിശീലിക്കുന്നതിന്റെ ഫോട്ടോകളും വീഡിയോകളും അദ്ദേഹം പങ്കുവെക്കാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+