India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുതിക്കാനൊരുങ്ങി ജിയോ; തിരിച്ചടിയായി മൊബൈല്‍ ചാര്‍ജ് വര്‍ധന, 2021ല്‍ ടെക്‌നോളജിയില്‍ സംഭവിച്ചത്

Google Oneindia Malayalam News

ന്യൂഡല്‍ഹി: ദൈനംദിന ജീവിതത്തില്‍ ഒഴിച്ച്കൂടാന്‍ പറ്റാത്ത ഒന്നാണ് ഇന്‍ര്‍നെറ്റും മൊബൈലും. 2021 നവംബറോടെയാണ് എല്ലാ മൊബൈല്‍ നെറ്റ് വര്‍ക്ക് കമ്പിനിക്കാരും അവരുടെ ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. അത് ഡിസംബര്‍ 1 മുതല്‍ നടപ്പില്‍ വരികയും ചെയ്തു. നിലവിലുള്ളതിനെക്കാള്‍ 25 ശതമാനത്തോളമാണ് ചാര്‍ജ് വര്‍ധിപ്പിച്ചത്. ഇതെല്ലാവരുടെയും ദൈനംദിന ജീവിതത്തെ തന്നെ ബാധിച്ചിരുന്നു. മറ്റ് ക്‌നപിനികള്‍ നേരത്തെ വര്‍ധിപ്പിച്ചിരുന്നുവെങ്കിലും റിലയന്‍സ് ജിയോ അല്‍പം വൈകിയായിരുന്നു ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തയ്യാറായത്. കൂടാതെ അടുത്ത വര്‍ഷത്തെ ഏറ്റവും വലിയ പ്രത്യേകതയായി 5ജി കൂടിവരുന്നതോടെയുമാണ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായത് എന്നും പറയുന്നു.

പിടിയുടെ പിൻഗാമിയായി തൃക്കാക്കരയിൽ ഭാര്യ എത്തുമോ? ഉമ തോമസിന്റെ മറുപടി ഇങ്ങനെപിടിയുടെ പിൻഗാമിയായി തൃക്കാക്കരയിൽ ഭാര്യ എത്തുമോ? ഉമ തോമസിന്റെ മറുപടി ഇങ്ങനെ

അടുത്ത വര്‍ഷത്തെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നായി വര്‍ഷാവസാനത്തോടെ രാജ്യത്ത് പല സ്ഥലങ്ങളിലും 5ജി സാങ്കേതികവിദ്യ എത്തിയേക്കും എന്നാണ് മൊബൈല്‍ കമ്പിനികള്‍ പറയുന്നത്. റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ കമ്പനികളൊക്കെ 5ജി ടെസ്റ്റിങ് ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ രാജ്യത്തെത്തുന്ന പല സ്മാര്‍ട് ഫോണുകളും 5ജി സേവനം സ്വീകരിക്കാന്‍ കെല്‍പ്പുള്ളവയാണെന്നാണ് അധികൃതര്‍ പറയുന്നത്. കൂടാതെ അടുത്ത വര്‍ഷത്തോടെ ജിയോ സ്മാര്‍ട് ഫോണ്‍ കൂടി ഇറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മുമ്പ് ജിയോ ഫേണ്‍ ഇറക്കിയിരുന്നെങ്കിലും അത് പെട്ടെന്ന് തന്നെ നിര്‍ത്തലാക്കിയിരുന്നു. തുടര്‍ന്നാണ് ജിയോയുടെപുതിയ കാല്‍വെപ്പ്.

മെയ്ക് ഇന്‍ ഇന്ത്യാ ദൗത്യം ഒരു വെല്ലുവിളിയായി ഏറ്റെടുത്താണ് ജിയോ സ്മാര്‍ട്‌ഫോണ്‍ നെക്‌സ്റ്റ് പുറത്തിറക്കുന്നതിനായി കമ്പിനി ഒരുങ്ങിയിരിക്കുന്നത്. ഏകദേശം 3,500 രൂപയ്ക്ക് വില കുറഞ്ഞ ഒരു സ്മാര്‍ട് ഫോണ്‍ ഇറക്കും എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ഇതിനായി ജിയോ ഗൂഗിളിനെയും കൂട്ട് പിടിച്ചു. എന്നാല്‍ ഗൂഗിളിന്റെയും റിലയന്‍സിന്റെയും എന്‍ജിനീയര്‍മാര്‍ ഒത്തുപിടിച്ചിട്ടും ഉദ്ദേശിച്ച വിലക്കുറവോടെ ഒരു ഫോണ്‍ നിര്‍മിച്ചെടുക്കാനായിട്ടില്ലെന്നാണ് സത്യം. അവസാനം, ക്വാല്‍കം 215 പ്രോസസറും 16ജിബി സ്റ്റോറേജ് ശേഷിയും 2ജിബി റാമും ആയി പുറത്തിറക്കിയ ഫോണിന് വിലയിട്ടിരിക്കുന്നത് 6,499 രൂപയാണ്. ഇതാണ് ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന സ്മാര്‍ട് ഫോണ്‍.

ജിഫ്രി തങ്ങള്‍ക്കെതിരെ വധഭീഷണി; സമസ്തയേയും ലീഗിനെയും തമ്മിലടിപ്പിക്കാന്‍ നോക്കേണ്ട: കുഞ്ഞാലിക്കുട്ടിജിഫ്രി തങ്ങള്‍ക്കെതിരെ വധഭീഷണി; സമസ്തയേയും ലീഗിനെയും തമ്മിലടിപ്പിക്കാന്‍ നോക്കേണ്ട: കുഞ്ഞാലിക്കുട്ടി

തുടക്കത്തില്‍ 1999 രൂപ നല്‍കിയാല്‍ തവണ വ്യലസ്ഥയിലും ഫോണ്‍ സ്വന്തമാക്കാം. പിന്നീട് പ്രതിമാസം 300 രൂപ മുതല്‍ 600 രൂപ വരെ അടയ്ക്കേണ്ട ഓപ്ഷനുകളാണ് നല്‍കിയിരിക്കുന്നത്. തവണ അടയ്ക്കല്‍ മുടങ്ങിയാല്‍ ഫോണിന്റെ പ്രവര്‍ത്തനം നിലച്ചേക്കാമെന്നുമാണ് അറിയുന്നത്. അതേസമയം, സാംസങ് ഗ്യാലക്സി എം01 ഫോണ്‍ (2 ജിബി റാം, 32 ജിബി സ്റ്റോറേജ് ശേഷി) 5,999 രൂപയ്ക്ക് വാങ്ങാം. 1 ജിബി റാമും, 16 ജിബി സംഭരണശേഷിയും മതിയെങ്കില്‍ 4,999 രൂപയ്ക്കും ഗ്യാലക്സി എം01 ലഭിക്കുമെന്നും സാംസങ് അധികൃതര്‍ പറയുന്നു. റെഡ്മി ഗോ ഫോണിന് 6,499 രൂപയാണ് വില. ചുരുക്കിപ്പറഞ്ഞാല്‍ വില കുറഞ്ഞ ഫോണ്‍ ഇറക്കാനുള്ള റിലയന്‍സിന്റെ പരിശ്രമം ഉദ്ദേശിച്ച ഫലം കണ്ടില്ലെന്ന് തന്നെ പറയേണ്ടി വരും. പ്രോസസറുകളുടെയും ഘടകഭാഗങ്ങളുടെയും ദൗര്‍ലഭ്യം കമ്പനിക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചു എന്നാണ് അനുമാനിക്കുന്നത്.

അത്‌പോലെ പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ എത്തിയ ബില്ലായിരുന്നു ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്‍.
വ്യക്തിഗത ഡേറ്റാ ലീക്കുകള്‍ക്ക് കടുത്ത നടപടികള്‍ നേരിടേണ്ടി വരുന്ന രീതിയിലാണ് നിയമം വരിക എന്നാണ് ഐടി മന്ത്രി പറയുന്നത്. സമൂഹ മാധ്യമങ്ങളില്‍ ഉപയോക്താക്കള്‍ പോസ്റ്റു ചെയ്യുന്ന ഉള്ളടക്കത്തിന്റെ ഉത്തരവാദിത്വം പ്ലാറ്റ്ഫോമുകള്‍ക്കു തന്നെയായിരിക്കുമെന്ന ഇന്റര്‍മീഡിയറീസും കൊണ്ടു വന്നേക്കും. നേരത്തെ, ഇന്റര്‍മീഡിയറീസ് പദവി നേടാന്‍ വിസമ്മതിച്ച ട്വിറ്ററും സര്‍ക്കാരുമായി വാക്പോരു നടന്നിരുന്നു. അതേ സമയം ഈ ബില്ലിനെ കോണ്‍ഗ്രസ് ശക്തമയി എതിര്‍ക്കുകയായിരുന്നു. ബില്ലില്‍ സാധാരണ ജനങ്ങള്‍ക്കെതിരെ പ്രയോഗിക്കാനുള്ള ആയുധങ്ങള്‍ ധാരാളമായി ഉണ്ടെന്നും അതേസമയം സര്‍ക്കാര്‍ മേഖലയിലുള്ളവര്‍ക്ക് സുരക്ഷ നല്‍കുന്നുവെന്നുമാണ് കോണ്‍ഗ്രസ് എംപി മനീഷ് തിവാരി പറഞ്ഞത്.

 കൊവിഡിന്റെ മൂന്നാം തരംഗം ആരംഭിച്ചു; മുന്നറിയിപ്പുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കൊവിഡിന്റെ മൂന്നാം തരംഗം ആരംഭിച്ചു; മുന്നറിയിപ്പുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

cmsvideo
  Night curfew issued in Kerala | Oneindia Malayalam
  English summary
  vyear ender 2021; increasing mobile recharge fee to Launching JioPhone Next, changes in technology
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X