Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദം; ഒമൈക്രോണ്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് എപ്പോള്‍

ദില്ലി: കൊവിഡിന്റെ മൂന്നാം തരംഗത്തിനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ദക്ഷിണാഫ്രിക്കയില്‍ കൊവിഡിന്റെ പുതിയ ലകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഈ ആശങ്ക ശക്തമായിരുന്നു. ഇന്ത്യയില്‍ ബംഗളൂരുവില്‍ നിന്നാണ് ഒമൈക്രോണിന്റെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു വിദേശ പൗരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പുതിയ വേരിയന്റ് സ്ഥിരീകരിക്കുകയായിരുന്നു. ജീനോം സീക്വന്‍സിങ്ങിന്റെ സഹായത്തോടെ ഈ കേസുകള്‍ കണ്ടെത്താന്‍ സര്‍ക്കാരിന് കഴിഞ്ഞു.

ഒമൈക്രോണ്‍ വളരെ വ്യാപനശേഷിയുള്ള വൈറസ് വകഭേദമാണ്. എന്നാല്‍ ഡെല്‍റ്റയുടെ അത്ര മാരകമല്ലെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 10ന് ഇന്ത്യയില്‍ 25 ഒമൈക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രോഗലക്ഷണങ്ങള്‍ വളരെ സൗമ്യവും ആരോഗ്യ പരിപാലന സംവിധാനത്തില്‍ ഒരു ഭാരവും ഉണ്ടാക്കിയിട്ടില്ല. ഇതുവരെ കണ്ടെത്തിയ ഒമൈക്രോണ്‍ വേരിയന്റിന്റെ കേസുകളില്‍ പ്രധാനമായും നേരിയ ലക്ഷണങ്ങളാണ് കണ്ടത്. പുതിയ വേരിയന്റിന്റെ 2,936 കേസുകള്‍ 59 രാജ്യങ്ങളില്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. 78,064 സാധ്യതയുള്ള കേസുകള്‍ നിലവില്‍ പരിശോധനയിലും ജീനോമിക് സീക്വന്‍സിംഗിലുമാണ്.

covid

രോഗനിര്‍ണ്ണയത്തിനും ചികിത്സയ്ക്കുമുള്ള ശാസ്ത്രീയ തെളിവുകള്‍ പതിവായി അവലോകനം ചെയ്യുന്നുണ്ടെന്നും ഇപ്പോള്‍ ചികിത്സയില്‍ മാറ്റമില്ലെന്നും ഐസിഎംആര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വാക്സിനേഷന്‍ നിരക്ക് വര്‍ധിക്കുന്നതോടെ ആഗോളതലത്തില്‍ പൊതുജനാരോഗ്യവും സാമൂഹിക നടപടികളും പാലിക്കുന്നത് കുറഞ്ഞുവരുന്നതായി ലോകാരോഗ്യ സംഘടന എടുത്തുകാണിക്കുന്നു. അതേസമയം, കൊവിഡിനെതിരെയുള്ള പീഡിയാട്രിക് വാക്സിനേഷനെക്കുറിച്ചുള്ള ദേശീയ സാങ്കേതിക ഉപദേശക ഗ്രൂപ്പിന്റെ (എന്‍ടിജിഐ) ഒരു ശുപാര്‍ശയും സര്‍ക്കാരിന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

രാജ്യത്തെ മുതിര്‍ന്ന ജനസംഖ്യയുടെ 86.2% പേര്‍ക്ക് കൊവിഡ് വാക്സിന്‍ ആദ്യ ഡോസ് ലഭിച്ചു, അതേസമയം 53.5% പേര്‍ക്ക് രണ്ട് ഡോസുകളും നല്‍കി. 19 ജില്ലകളിലെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് ഏകദേശം 5-10% ആണെന്നും മൂന്ന് സംസ്ഥാനങ്ങളിലെ എട്ട് ജില്ലകളില്‍ ഇത് 10% ത്തില്‍ കൂടുതലാണെന്നും പറയുന്നു.

Recommended Video

cmsvideo
    ഡെല്‍റ്റയാണോ ഒമിക്രോണാണോ ഏറ്റവും അപകടകാരിയായ വകഭേദം | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+