India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2021 വിടപറയുമ്പോള്‍... അറിയാം പിന്നിടുന്ന വര്‍ഷത്തെ പ്രധാന സംഭവങ്ങള്‍

Google Oneindia Malayalam News

സംഭവ ബഹുലമായിരുന്നു 2021. കൊവിഡ് ആശങ്കയുടെ തുടര്‍ച്ചയില്‍ ആരംഭിച്ച ഈ വര്‍ഷം ഒട്ടേറെ സുപ്രധാന സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ചരിത്രം സൃഷ്ടിച്ച കര്‍ഷക പ്രക്ഷോഭം, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ്, സുപ്രധാന താരങ്ങളും പ്രമുഖ വ്യക്തികളും ഉള്‍പ്പെടെയുള്ളവരുടെ വേര്‍പ്പാട്... ഇവിടെ ഒരു ഓര്‍മപ്പെടുത്തലാണ്. 2021ലെ പ്രധാന സംഭവങ്ങള്‍ എന്തൊക്കെയയാരുന്നു എന്ന് വിശദീകരിക്കാം...

cmsvideo
  Eyes of PT Thomas donated; funeral to be held without religious ceremonies | Oneindia
  December 2021
  • പിടി തോമസ് അന്തരിച്ചു
   പിടി തോമസ് അന്തരിച്ചു
   കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് പിടി തോമസ് എംഎല്‍എ അന്തരിച്ചു. തൃക്കാക്കര അംഗമായിരുന്നു. ഇടുക്കിയില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അര്‍ബുദ ബാധിതനായിരുന്നു. പരിസ്ഥിതി വിഷയങ്ങളില്‍ ശക്തമായ നിലപാടെടുത്ത കോണ്‍ഗ്രസ് നേതാവായിരുന്നു.
  • ഹെലികോപ്റ്റര്‍ അപകടം
   ഹെലികോപ്റ്റര്‍ അപകടം
   തമിഴ്‌നാട്ടിലെ നീലഗിരിയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. രാജ്യത്തിന്റെ പ്രഥമ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ സൈനികരും കുടുംബങ്ങളുമടക്കം 14 പേര്‍ മരിച്ചു. സംഭവത്തെ കുറിച്ച് സൈന്യം അന്വേഷണം പ്രഖ്യാപിച്ചു
  • ലോക സുന്ദരി
   ലോക സുന്ദരി
   ഇന്ത്യയുടെ ഹര്‍നാസ് സന്ധു ലോക സുന്ദരി പട്ടം ചൂടി. പഞ്ചാബില്‍ നിന്നു ഈ സുന്ദരിയിലൂടെ ഇന്ത്യയ്ക്ക് മൂന്നാംതവണയാണ് മിസ് യൂണിവേഴ്‌സ് പട്ടം കിട്ടുന്നത്. ഇസ്രായേലില്‍ നടന്ന മല്‍സരത്തില്‍ 79 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തിരുന്നു. 21കാരിയാണ് ഹര്‍നാസ് സന്ധു.
  • വിനോദ് ദുവ അന്തരിച്ചു
   വിനോദ് ദുവ അന്തരിച്ചു
   പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവ അന്തരിച്ചു. മകള്‍ മല്ലിക ദുവയാണ് ഇക്കാര്യം അറിയിച്ചത്. 67 വയസായിരുന്നു. കൊവിഡ് ബാധിച്ചതിന് ശേഷം ശാരീരിക അസ്വാസ്ഥ്യങ്ങളുണ്ടായിരുന്നു.
  November 2021
  • പരാഗ് അഗര്‍വാള്‍
   പരാഗ് അഗര്‍വാള്‍
   ഇന്ത്യക്കാരന്‍ പരാഗ് അഗര്‍വാള്‍ ട്വിറ്ററിന്റെ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടു. ജാക് ഡോര്‍സി ഒഴിഞ്ഞതിനെ തുടര്‍ന്നാണ് നിയമനം. ബോംബെ ഐഐടിയില്‍ നിന്ന് ബിരുദം നേടിയ വ്യക്തിയാണ് പരാഗ്.
  • കാര്‍ഷിക നിമയം റദ്ദാക്കി
   കാര്‍ഷിക നിമയം റദ്ദാക്കി
   വിവാദമായ കാര്‍ഷിക നിമയങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിഷേധം കണക്കിലെടുത്ത് പിന്‍വലിച്ചു. ഒരു വര്‍ഷത്തിലധികമാണ് കര്‍ഷകര്‍ സമരം ചെയ്തത്. നിയമം പിന്‍വലിച്ച് പുതിയ ബില്ല് പാര്‍ലമെന്റില്‍ പാസാക്കിയതോടെ കര്‍ഷകര്‍ സമരം അവസാനിപ്പിച്ചു.
  • 85 മിനുട്ട് അമേരിക്കന്‍ പ്രസിഡന്റ്
   85 മിനുട്ട് അമേരിക്കന്‍ പ്രസിഡന്റ്
   ചികില്‍സയുടെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അവധി എടുത്തു. പ്രസിഡന്റിന്റെ ചുമതല വൈസ് പ്രസിഡന്റ് കമല ഹാരിസിന് കൈമാറിയായിരുന്നു ഇത്. 85 മിനുട്ട് കമല ഹാരിസ് ഈ പദവിയില്‍ ഇരുന്നു. പ്രസിഡന്റ് പദവിയില്‍ ഇരിക്കുന്ന ആദ്യ അമേരിക്കന്‍ വനിതയാണ് കമല ഹാരിസ്.
  • ജോജു ജോര്‍ജ് വിവാദം
   ജോജു ജോര്‍ജ് വിവാദം
   ഇന്ധന വില വര്‍ധനക്കെതിരെ കോണ്‍ഗ്രസ് കൊച്ചിയില്‍ നടത്തിയ സമരം വലിയ ട്രാഫിക് ബ്ലോക്കിന് കാരണമായി. ഇതിനെതിരെ നടന്‍ ജോജു ജോര്‍ജ് പരസ്യമായി പ്രതിഷേധിച്ചത് ദിവസങ്ങള്‍ നീണ്ട കോലാഹലങ്ങള്‍ക്ക് ഇടയാക്കി. ജോജുവിന്റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തുവെന്ന കേസുണ്ട്. ജോജുവിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പരാതി നല്‍കി.
  October 2021
  • പുനീത് രാജ്കുമാര്‍ അന്തരിച്ചു
   പുനീത് രാജ്കുമാര്‍ അന്തരിച്ചു
   പ്രമുഖ കന്നഡ സിനിമാ താരം പുനീത് രാജ്കുമാര്‍ അന്തരിച്ചു. ഹൃദയാഘാതമായിരുന്നു. 46കാരനായ ഇദ്ദേഹത്തിന്റെ വിയോഗം ആരാധകരില്‍ ഞെട്ടലുണ്ടാക്കിയിരുന്നു.
  • ഐപിഎല്‍ കിരീടം
   ഐപിഎല്‍ കിരീടം
   ഐപിഎല്‍ കിരീടം ചെന്നൈ സൂപ്പര്‍ കിങ്‌സിന്. ധോണിയുടെ ടീമിന്റെ നാലാം കിരീടമാണിത്.
  • നെടുമുടി അന്തരിച്ചു
   നെടുമുടി അന്തരിച്ചു
   പ്രശസ്ത നടന്‍ നെടുമുടി വേണു അന്തരിച്ചു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു 73കാരനായ അദ്ദേഹത്തിന്റെ അന്ത്യം. 500ലധികം സിനിമകളില്‍ വേഷമിട്ട നടനാണ്.
  • ടാറ്റ ഗ്രൂപ്പ്
   ടാറ്റ ഗ്രൂപ്പ്
   എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കി. കടം കാരണം പ്രതിസന്ധിയിലായിരുന്നു എയര്‍ ഇന്ത്യ. 18000 കോടി രൂപയ്ക്കാണ് ലേലം പിടിച്ചത്. സര്‍ക്കാരിന് ഇതുവഴി 2700 കോടി രൂപ ലഭിച്ചു.
  • ആര്യന്‍ഖാന്‍ അറസ്റ്റില്‍
   ആര്യന്‍ഖാന്‍ അറസ്റ്റില്‍
   കോളിളക്കം സൃഷ്ടിച്ച മുംബൈ ലഹരിക്കേസില്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റില്‍. നര്‍ക്കട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ആണ് മുംബൈ തീരത്തെ ആഡംബര കപ്പലില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
  September 2021
  • പഞ്ചാബിന് പുതിയ മുഖ്യമന്ത്രി
   പഞ്ചാബിന് പുതിയ മുഖ്യമന്ത്രി
   പഞ്ചാബില്‍ മുഖ്യമന്ത്രിയായി ചരഞ്ജിത് സിങ് ചന്നി അധികാരമേറ്റു. കോണ്‍ഗ്രസിലെ ഭിന്നതയെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അമരീന്ദര്‍ സിങ് രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ മുഖ്യമന്ത്രിയായി ചന്നിയെ ഹൈക്കമാന്റ് തിരഞ്ഞെടുത്തത്.
  • കെആര്‍ വിശ്വംഭരന്‍ വിട പറഞ്ഞു
   മുന്‍ ഐഎഎസ് ഓഫീസര്‍ ഡോ. കെആര്‍ വിശ്വംഭരന്‍ അന്തരിച്ചു. 70 വയസായിരുന്നു. ആലുവയിലെ സ്വകാര്യ ആശപത്രിയിലായിരുന്നു അന്ത്യം.
  • റിസബാവ അന്തരിച്ചു
   റിസബാവ അന്തരിച്ചു
   നടന്‍ റിസബാവ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 120ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇന്‍ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
  • ഗിലാനി അന്തരിച്ചു
   ഗിലാനി അന്തരിച്ചു
   കശ്മീരിലെ പ്രമുഖ വിഘടനവാദി നേതാവ് സയ്യിദ് അലിഷാ ഗിലാനി അന്തരിച്ചു. ശ്രീനഗറിലെ വസതിയിലായിരുന്നു അന്ത്യം. ജമാഅത്തെ ഇസ്ലാമി കശ്മീരില്‍ അംഗമായിരുന്ന അദ്ദേഹം പിന്നീട് തെഹ്രീക്കെ ഹുറിയത്ത് എന്ന സംഘടനയുണ്ടാക്കിയിരുന്നു. ഹുറിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാനായിരുന്നു.
  August 2021
  • ശ്രേയാംസ്‌കുമാര്‍ എംപി
   രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എംവി ശ്രേയാംസ് കുമാര്‍ ജയിച്ചു. ലോക് താന്ത്രിക് ജനതാദള്‍ നേതാവാണ് ഇദ്ദേഹം.
  • കല്യാണ്‍ സിങ് മരിച്ചു
   കല്യാണ്‍ സിങ് മരിച്ചു
   ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ കാരണമാണ് മരണം. രാജസ്ഥാന്‍ ഗവര്‍ണറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ബാബറി മസ്ജിദ് പൊളിക്കുന്ന കാലത്ത് യുപിയിലെ മുഖ്യമന്ത്രിയായിരുന്നു കല്യാണ്‍ സിങ്.
  • ധോണി വിരമിച്ചു
   ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയും സുരേഷ് റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപിച്ചു.
  • യുഎഇ ഇസ്രായേല്‍ ബന്ധം
   യുഎഇയും ഇസ്രായേലും നയതന്ത്രം ബന്ധം സ്ഥാപിച്ചു. ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്ന മൂന്നാമത്തെ അറബ് രാജ്യും ആദ്യ ഗള്‍ഫ് രാജ്യവുമാണ് യുഎഇ. പിന്നീട് ബഹ്‌റൈനും ബന്ധം സ്ഥാപിച്ചു.
  • ടോക്കിയോ ഒളിംപിക്‌സില്‍ സ്വര്‍ണം
   ടോക്കിയോ ഒളിംപിക്‌സില്‍ സ്വര്‍ണം
   ഇന്ത്യന്‍ ജാവലിന്‍ ത്രോയര്‍ നീരജ് ചോപ്രയ്ക്ക് ടോക്കിയോ ഒളിംപിക്‌സില്‍ സ്വര്‍ണ മെഡല്‍. ഇന്ത്യയുടെ ആദ്യ ഒളിംപിക് സ്വര്‍ണ മെഡലാണിത്.
  • പെട്ടിമുടി ഉരുള്‍ പൊട്ടല്‍
   ഇടുക്കി മൂനനാറിലെ രാജമല പെട്ടിമുടിയില്‍ ഉരുള്‍പൊട്ടി. 66 പേര്‍ മരിച്ചു. 4 പേരെ കാണാതായി. രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന്റെ പേര് മേജര്‍ ധ്യാന്‍ ചന്ദ് പുരസ്‌കാരം എന്ന് കേന്ദ്ര സര്‍ക്കാര്‍ മാറ്റി.
  • ഹോക്കി കിരീടം
   ഹോക്കി കിരീടം
   പുരുഷ ഹോക്കി ടീം ചരിത്രം കുറിച്ചു. 41 വര്‍ഷത്തിന് ശേഷം ഇന്ത്യയ്ക്ക് ഒളിംപിക് മെഡല്‍. ജര്‍മനിയെ ആണ് ഇന്ത്യ തോല്‍പ്പിച്ചത്. ടോക്കിയോ ഒളിംപിക്‌സ് ഇന്ത്യയ്ക്ക് വലിയ ഓര്‍മയാണ് സമ്മാനിച്ചത്.
  • രാമക്ഷേത്രം
   അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് വെള്ളിയില്‍ തീര്‍ത്ത ശില പാകി പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു
  July 2021
  • മീരാഭായ് ചാനുവിന് മെഡല്‍
   മീരാഭായ് ചാനുവിന് മെഡല്‍
   വനിതകളുടെ ഭാരോദ്വഹന മല്‍സരത്തില്‍ ഇന്ത്യയുടെ മീരഭായ് ചാനുവിന് വെള്ളിമെഡല്‍. ചാനുവിന്റെ ഒളിംപിക് മെഡല്‍ ഇന്ത്യയുടെ ചരിത്ര നിമിഷമായിരുന്നു.
  • ഡാനിഷ് സിദ്ദിഖി
   ഡാനിഷ് സിദ്ദിഖി
   ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അന്തരിച്ചു. അഫ്ഗാനിലെ സംഘര്‍ഷത്തിനിടെയാണ് മരണം. പുലിസ്റ്റര്‍ പുരസ്‌കാര ജേതാവാണ്. കാണ്ഡഹാറില്‍ അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മിലുള്ളയുദ്ധത്തിനിടെയാണ് മരണം. റോഹിന്‍ഗ്യന്‍ മുസ്ലിങ്ങളുടെ പ്രതിസന്ധി നിറഞ്ഞ ജീവിതം ലോകത്തെ അറിയിച്ചതിനാണ് പുലിസ്റ്റര്‍ പുരസ്‌കാരം ലഭിച്ചത്.
  • ദിലീപ് കുമാര്‍ അന്തരിച്ചു
   ദിലീപ് കുമാര്‍ അന്തരിച്ചു
   പ്രശസ്ത നടന്‍ ദിലീപ് കുമാര്‍ അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. പെഷാവറിലാണ് ജനിച്ചത്. യഥാര്‍ഥ പേര് യുസുഫ് ഖാന്‍ എന്നാണ്. പിന്നീട് സിനമിയില്‍ തിളങ്ങിയതോടെ ദിലീപ് കുമാര്‍ എന്ന് പേര് സ്വീകരിക്കുകയായിരുന്നു.
  • സ്റ്റന്‍ സ്വാമി അന്തരിച്ചു
   സ്റ്റന്‍ സ്വാമി അന്തരിച്ചു
   പുരോഹിതനും സാമൂഹിക പ്രവര്‍ത്തകനുമായ സ്റ്റന്‍ സ്വാമി അന്തരിച്ചു. എല്‍ഗാര്‍ പരിഷത്ത്-മാവോയിസ്റ്റ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. ആദിവാസികളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ചു. ചികില്‍സാവശ്യാര്‍ഥം ജാമ്യം തേടിയിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. യുഎപിഎ നിയമ പ്രകാരമായിരുന്നു അറസ്റ്റ്. മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് എന്‍ഐഎ ആരോപിച്ചത്.
  June 2021
  • മില്‍ഖ സിങ് അന്തരിച്ചു
   മില്‍ഖ സിങ് അന്തരിച്ചു
   സ്വതന്ത്ര്യ ഇന്ത്യയിലെ കായിക മുഖം മില്‍ഖ സിങ് അന്തരിച്ചു. കൊവിഡ് ബാധിതനായിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ നാല് തവണ സ്വര്‍ണ മെഡല്‍ നേടിയ ഇദ്ദേഹത്തിന് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.
  May 2021
  • സിറിയയില്‍ വീണ്ടും ബഷാര്‍
   സിറിയയില്‍ വീണ്ടും ബഷാര്‍
   സിറിയയില്‍ വീണ്ടും ബഷാര്‍ അസദ് പ്രസിഡന്റായി അധികാരമേറ്റു. 95 ശതമാനം വോട്ട് നേടിയാണ് അധികാരത്തിലെത്തിയത്. വിമതര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കിയില്ല എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
  • ലക്ഷദ്വീപ്
   അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ പരിഷ്‌കാരങ്ങള്‍ ലക്ഷദ്വീപില്‍ വലിയ വിവാദത്തിന് തിരികൊളുത്തി. ബീഫ് നിരോധിക്കുകയും മദ്യ വില്‍പ്പനയ്ക്ക് അനുമതി നല്‍കുകയും ചെയ്തതാണ് വിവാദമായത്. 99 ശതമാനം മുസ്ലിം ജനസംഖ്യയുള്ള ലക്ഷദ്വീപില്‍ നിവാസികളെ പരിഗണിക്കാതെയായിരുന്നു പരിഷ്‌കാരം. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ അയോഗ്യരാക്കും. അനധികൃത കൈയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങി നിരവധി തീരുമാനങ്ങളാണ് ദ്വീപിനെ പ്രതിഷേധ ഭൂമിയാക്കിയത്.
  • ഇസ്രായേല്‍ പലസ്തീന്‍ യുദ്ധം
   ഇസ്രായേല്‍ പലസ്തീന്‍ യുദ്ധം
   11 ദിവസം നീണ്ട യുദ്ധത്തിന് ശേഷം ഇസ്രായേലും പലസ്തീനിലെ ഹമാസും തമ്മില്‍ സമാധാന കരാറിലെത്തി. ശക്തമായ ഏറ്റുമുട്ടലില്‍ 217 പലസ്തീന്‍കാരും സൈനികര്‍ ഉള്‍പ്പെടെ 12 ഇസ്രായേലുകാരും മരിച്ചു. ലോക രാജ്യങ്ങളുടെ സമ്മര്‍ദ്ദമാണ് ഇസ്രാേയല്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇടയാക്കിയത്. ഇസ്രായേലിനെ വിറപ്പിച്ച ആക്രമണങ്ങളാണ് ഹമാസിന്റെ ഭാഗത്തുനിന്നുണ്ടായത്. അല്‍ അഖ്‌സ പള്ളിയുമായി ബന്ധപ്പെട്ട വിവാദമാണ് യുദ്ധത്തിലേക്ക് നയിച്ചത്.
  • പ്രതിപക്ഷ നേതാവ്
   പ്രതിപക്ഷ നേതാവ്
   കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. രമേശ് ചെന്നിത്തലയായിരുന്നു നേരത്തെ പ്രതിപക്ഷ നേതാവ്. കോണ്‍ഗ്രസില്‍ വലിയ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു വിഡി സതീശന്‍ തിരഞ്ഞെടുക്കപ്പെട്ടത്.
  • സുന്ദര്‍ലാല്‍ ബഹുഗുണ
   ചിപ്‌കോ പ്രസ്ഥാനത്തിന്റെ നേതാവ് സുന്ദര്‍ലാല്‍ ബഹുഗുണ അന്തരിച്ചു. കൊവിഡ് ബാധിച്ചാണ് മരിച്ചത്. പത്മഭൂഷണ്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ച ഗാന്ധിയനാണ് ഇദ്ദേഹം.
  • രണ്ടാം പിണറായി
   രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭ അധികാരമേറ്റു.
  • ഗൗരിയമ്മ അന്തരിച്ചു
   ഗൗരിയമ്മ അന്തരിച്ചു
   കേരളത്തിന്റെ വിപ്ലവ നായിക കെആര്‍ ഗൗരിയമ്മ (102) അന്തരിച്ചു. അണുബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആലപ്പുഴ വലിയ ചുടുകാടില്‍ സംസ്‌കരിച്ചു. ഗൗരിയമ്മ അന്തരിച്ചു കേരളത്തിന്റെ വിപ്ലവ നായിക കെആര്‍ ഗൗരിയമ്മ (102) അന്തരിച്ചു. അണുബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആലപ്പുഴ വലിയ ചുടുകാടില്‍ സംസ്‌കരിച്ചു.
  • അജിത് സിങ് മരിച്ചു
   അജിത് സിങ് മരിച്ചു
   കര്‍ഷക നേതാവും രാഷ്ട്രീയ ലോക്ദള്‍ അധ്യക്ഷനുമായ ചൗധരി അജിത് സിങ് അന്തരിച്ചു. മുന്‍ കേന്ദ്രമന്ത്രിയാണ്. 82 വയസായിരുന്നു. കൊവിഡ് ബാധ കാരണം ആരോഗ്യനില വഷളായിരുന്നു. ഗുരുഗ്രാമിലെ ആശുപത്രിയിലാണ് മരിച്ചത്.
  • കങ്കണയുടെ ട്വിറ്റര്‍ റദ്ദാക്കി
   കങ്കണയുടെ ട്വിറ്റര്‍ റദ്ദാക്കി
   ബോളിവുഡ് നടി കങ്കണ റാവത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട സ്ഥിരമായി റദ്ദാക്കി. രാഷ്ട്രീയ-മത കാര്യങ്ങളില്‍ വിദ്വേഷ പ്രസ്താവന നടത്തിയതാണ് കാരണം. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ കങ്കണ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു.
  • വീണ്ടും ഇടതുപക്ഷം
   വീണ്ടും ഇടതുപക്ഷം
   കേരളത്തില്‍ വീണ്ടും ഇടതുപക്ഷം അധികാരത്തിലെത്തി. 99 സീറ്റുകള്‍ നേടി മികച്ച വിജയം. തുടര്‍ച്ചയായി ഭരണം പിടിക്കുന്ന അപൂര്‍വ സംഭവം. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി അബ്ദു സമദ് സമദാനി തിരഞ്ഞെടുക്കപ്പെട്ടു. ബംഗാള്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് മൂന്നാം തവണ അധികാരത്തിലെത്തി. തമിഴ്‌നാട്ടില്‍ എംകെ സ്റ്റാലിന്റെ ഡിഎംകെ അധികാരത്തിലെത്തി. അസമില്‍ ബിജെപിക്ക് തുടര്‍ ഭരണം. പുതുച്ചേരിയില്‍ എന്‍ഡിഎ ഭരണം പിടിച്ചു..
  April 2021
  • 22 സൈനികര്‍ കൊല്ലപ്പെട്ടു
   22 സൈനികര്‍ കൊല്ലപ്പെട്ടു
   ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 22 സൈനികര്‍ കൊല്ലപ്പെട്ടു. രണ്ടു വര്‍ഷത്തിനിടെ ഒരു സംഭവത്തില്‍ ഇത്രയും സൈനികര്‍ കൊല്ലപ്പെടുന്നത് ആദ്യമാണ്. 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 400ഓളം മാവോയിസ്റ്റുകള്‍ ഒളിയാക്രമണം നടത്തി എന്നായിരുന്നു പോലീസ് പറഞ്ഞത്.
  • മതംമാറ്റ നിരോധന നിയമം
   ഗുജറാത്തില്‍ മതംമാറ്റ നിരോധന നിയമം പാസാക്കി. നിര്‍ബന്ധിച്ച് മതംമാറ്റുന്നത് കുറ്റകരമാക്കി. യുപിക്കും മധ്യപ്രദേശിനും ശേഷം ഈ നിയമം പാസാക്കുന്ന ബിജെപി ഭരിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്. ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധിച്ചു.
  February 2021
  • പുതിയ ചീഫ് സെക്രട്ടറി
   കേരളത്തിലെ 47ാം ചീഫ് സെക്രട്ടറിയായി ഡോ. വിപി ജോയ് ചുമതലയേറ്റു. ഡോ. വിശ്വാസ് മേത്ത വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ ചീഫ് സെക്രട്ടറിയെ നിയമിച്ചത്.
  • മോട്ടേര ക്രിക്കറ്റ് സ്‌റ്റേഡിയം
   മോട്ടേര ക്രിക്കറ്റ് സ്‌റ്റേഡിയം
   ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ച്യെതു. അഹമ്മദാബാദിലെ മോട്ടേരിയിലാണ് സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം. 1.32 ലക്ഷം പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുണ്ട്. ഈ സ്റ്റേഡിയത്തിന്റെ പേര് സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം എന്നായിരുന്നു. ഭാവിയില്‍ ഇത് നരേന്ദ്ര മോദി സ്‌റ്റേഡിയം എന്നാണ് അറിയപ്പെടുക.
  • ടൂള്‍ കിറ്റ് അറസ്റ്റ്
   ടൂള്‍ കിറ്റ് അറസ്റ്റ്
   കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ടൂള്‍ കിറ്റ് വിവാദത്തില്‍ ബെംഗളൂരുവില്‍ ആക്ടിവിസ്റ്റ് ദിശ രവി അറസ്റ്റിലായി. സമരം ശക്തിപ്പെടുത്താന്‍ ആക്ടിവിസ്റ്റ് ഗ്രേറ്റ തുന്‍ബെര്‍ഗിന്റെ ടൂള്‍കിറ്റ് ഫോര്‍മുല സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു എന്നതായിരുന്നു ആരോപണം.
  January 2021
  • വിഎസ് അച്യുതാനന്ദന്‍
   വിഎസ് അച്യുതാനന്ദന്‍
   മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു രാജി. കാര്യമായ പരിഷ്‌കാരങ്ങള്‍ സമിതി നിര്‍ദേശിച്ചില്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
  • ട്രാക്ടര്‍ റാലി
   ട്രാക്ടര്‍ റാലി
   കര്‍ഷക സമരക്കാര്‍ ഡല്‍ഹിയില്‍ നടത്തിയ ട്രാക്ടര്‍ റാലി അക്രമാസക്തമായി. റിപബ്ലിക് ദിനത്തില്‍ മാര്‍ച്ച് നടത്തിയവരില്‍ ഒരു കൂട്ടം ചെങ്കോട്ടയിലേക്ക് ഇരച്ചുകയറി സമരക്കാരുടെ പതാക നാട്ടി. സംഭവം ലോകം ഒട്ടുക്കും ചര്‍ച്ചയായിരുന്നു. പോലീസ് കേസെടുത്തു.
  • അമേരിക്ക
   അമേരിക്ക
   അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമലാ ഹാരിസും അധികാരമേറ്റു. ഡൊണാള്‍ഡ് ട്രംപ് ഭരണത്തിന് ഇതോടെ അന്ത്യമായി. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവാണ് 78കാരനായ ബൈഡന്‍. അമേരിക്കയുടെ 46ാം പ്രസിഡന്റാണ്. 49ാം വൈസ് പ്രസിഡന്റാണ് കമലാ ഹാരിസ്.
  • വിമാനത്താവളം അദാനിക്ക്
   വിമാനത്താവളം അദാനിക്ക്
   രണ്ടു സംഭവങ്ങളാണ് ഈ ദിവസം പ്രധാനപ്പെട്ടത്. ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ 3 വിക്കറ്റ് ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കിയതാണ്. മറ്റൊന്ന്, തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് നല്‍കുന്ന ധാരണാ പത്രം ഒപ്പുവച്ചു.
  • വാക്‌സിനേഷന്‍ ആരംഭിച്ചു
   വാക്‌സിനേഷന്‍ ആരംഭിച്ചു
   ഇന്ത്യയില്‍ കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യയില്‍ നിര്‍മിച്ച വാക്‌സിന്‍ വിതരണം ചെയ്യാന്‍ സാധിച്ചത് വലിയ നേട്ടമാണ്. പിന്നീട് ഇന്ത്യ വിദേശ രാജ്യങ്ങൡലേക്കും കയറ്റുമതി ചെയ്തിരുന്നു. വര്‍ഷം കഴിയുമ്പോള്‍ രാജ്യം 60 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി.
  • ഇ വോട്ടിങ്
   ഇ വോട്ടിങ്
   കേരള നിയമസഭയില്‍ ആദ്യമായി ഇ വോട്ടിങ് നടന്നു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയമാണ് ഡിജിറ്റല്‍ വോട്ടിങ് വഴി പാസാക്കിയത്. ഇതൊരു ചരിത്ര സംഭവമാണ്.
  • കോവിഷീല്‍ഡ് കൊവിഡ് വാക്‌സിനായി അംഗീകരിച്ചു
   കോവിഷീല്‍ഡ് കൊവിഡ് വാക്‌സിനായി അംഗീകരിച്ചു
   കൊവിഡ് വ്യാപനം ആശങ്ക പരത്തി ഒരു വര്‍ഷം പിന്നിടുന്ന വേളയിലാണ് ആശ്വാസമായി വാക്‌സിന്‍ എത്തിയത്. കോവിഷീല്‍ഡ് കൊവിഡ് വാക്‌സിനായി ഇന്ത്യ അംഗീകരിച്ചത് ജനുവരി നാലിനാണ്. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും ബ്രിട്ടീഷ്-സ്വീഡിഷ് കമ്പനിയായ അസ്ട്രസെനക്കിയും ചേര്‍ന്നാണ് കോവിഷീല്‍ഡ് നിര്‍മിച്ചത്.
  • കോണ്‍ഗ്രസ് നേതാവ് ഭൂട്ടാ സിങ് അന്തരിച്ചു
   കോണ്‍ഗ്രസ് നേതാവ് ഭൂട്ടാ സിങ് അന്തരിച്ചു
   മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഭൂട്ടാസിങ് അന്തരിച്ചു. 86 വയസായിരുന്നു. നാല് പ്രധാനമന്ത്രിമാരുടെ മന്ത്രിസഭയില്‍ അംഗമായിട്ടുണ്ട്. 60 വര്‍ഷത്തോളം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറസാന്നിധ്യമായിരുന്നു ഭൂട്ടാസിങ്. ബിഹാറിന്റെ ഗവര്‍ണറായും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.
  • യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയ്ക്ക് അംഗത്വം
   യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയ്ക്ക് അംഗത്വം
   ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള അംഗത്വം ഇന്ത്യയ്ക്ക് ലഭിച്ചത് ഈ വര്‍ഷം ജനുവരി 1നാണ്. സ്ഥിരാംഗത്വമില്ലാത്ത രാജ്യമാണ് ഇന്ത്യ. 15 അംഗ രക്ഷാസമിതിയില്‍ ഇത്തരത്തില്‍ ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കുന്നത് എട്ടാം തവണയാണ്.
  English summary
  Year Ender 2021: Major Events in Kerala, India And World 2021
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X