Year Ender 2022: അഭിമാനമായി മുര്‍മു, നയിക്കാന്‍ ഖാര്‍ഗെ.. ഇന്ത്യയിലെ 2022 ലെ വാര്‍ത്താതാരങ്ങള്‍

2022 അവസാനിക്കാന്‍ ഇനി വിരലില്‍ എണ്ണാവുന്ന ദിവസങ്ങളെ ബാക്കിയുള്ളൂ. കൊവിഡ് ഭീഷണിയില്‍ നിന്ന് പതുക്കെ അതിദജീവിച്ച് രാജ്യത്ത് വലിയ ആഘോഷങ്ങളും തെരഞ്ഞെടുപ്പുകളും നടന്ന വര്‍ഷമായിരുന്നു 2022. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പും രാഷ്ട്രപതി തെരഞ്ഞെടുപ്പും ഭാരത് ജോഡോ യാത്രയും ഒക്കെയായി സംഭവബഹുലമായ 2022 ലെ പ്രധാന വാര്‍ത്തതാരങ്ങള്‍ ആരൊക്കെയാണ് എന്ന് നോക്കാം.

1

ദ്രൗപതി മുര്‍മു

ഒഡിഷയിലെ മയൂര്‍ഭഞ്ജില്‍ നിന്ന് രാജ്യത്തിന്റെ പരോമന്നത പദവിയായ രാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുര്‍മു ഈ വര്‍ഷത്തെ വാര്‍ത്താ താരമായി മാറി. ജാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണര്‍ കൂടിയായിരുന്ന ദ്രൗപതി മുര്‍മു ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി രാഷ്ട്രപതിയായി എന്ന നേട്ടവും കൈവരിച്ചു. ഇതോടൊപ്പം ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതി എന്ന ചരിത്ര നേട്ടവും ദ്രൗപതി മുര്‍മുവിനെ തേടിയെത്തി.

മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

പതിറ്റാണ്ടുകള്‍ക്ക് ശേഷം കോണ്‍ഗ്രസില്‍ അധ്യക്ഷ സ്ഥാനത്തേക്ക് സംഘടനാ തെരഞ്ഞെടുപ്പ് നടന്ന വര്‍ഷം കൂടിയായിരുന്നു 2022. ഹൈക്കമാന്റിന്റെ മൗനാനുവാദത്തോടെ ആണെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തെരഞ്ഞെടുക്കപ്പെട്ടത് 2022 ലെ ദേശീയ രാഷ്ട്രീയത്തിലെ പ്രധാന സംഭവമായി മാറി. കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ.

ചരണ്‍ജിത് ചന്നി

ചരണ്‍ജിത് ചന്നി

2022 ലെ ആദ്യ ക്വാര്‍ട്ടറില്‍ നടന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഒന്ന് നടന്ന പഞ്ചാബില്‍ കോണ്‍ഗ്രസില്‍ നിന്ന് അധികാരം പിടിച്ചെടുത്ത് ആം ആദ്മി പാര്‍ട്ടി ചരിത്രം രചിച്ചു. ബി ജെ പിയേയും കോണ്‍ഗ്രസിനേയും കൂടാതെ രണ്ട് സംസ്ഥാനങ്ങളില്‍ ഭരണമുള്ള പാര്‍ട്ടി എന്ന നേട്ടത്തിലേക്ക് ആം ആദ്മി നടന്ന് കയറിയപ്പോള്‍ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം ചരണ്‍ജിത്ത് ചന്നിക്കായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തിയാണ് ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത്. ഇതില്‍ 90 ശതമാനത്തോളം പേരും പിന്തുണച്ചത് ചരണ്‍ജിത് ചന്നിയെ ആയിരുന്നു.

രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലകളില്ലെങ്കിലും രാഹുല്‍ ഗാന്ധി ഈ വര്‍ഷവും ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധാകേന്ദ്രമായിരുന്നു. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നീളുന്ന ഭാരത് ജോഡോ യാത്രയിലൂടെ രാഹുല്‍ ഗാന്ധി 2022 ലും വാര്‍ത്താ തലക്കെട്ടുകളില്‍ നിറഞ്ഞ് നിന്നു. ദക്ഷിണേന്ത്യയില്‍ വലിയ ഓളമുണ്ടാക്കിയ ഭാരത് ജോഡോ യാത്ര അടുത്ത വര്‍ഷമാണ് അവസാനിക്കുന്നത്

ജൂലന്‍ ഗോസ്വാമി

ജൂലന്‍ ഗോസ്വാമി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന് ലോകോത്തരമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ജൂലന്‍ ഗോസ്വാമി കരിയറിനോട് വിട പറഞ്ഞ വര്‍ഷം കൂടിയായിരുന്നു 2022. ഇന്ത്യന്‍ ബൗളിംഗിന്റെ കുന്തമുനയായിരുന്ന ജൂലന്‍ ഗോസ്വാമി. ഇന്ത്യക്കായി 204 ഏകദിനങ്ങളില്‍ നിന്ന് 255 വിക്കറ്റും 12 ടെസ്റ്റില്‍ നിന്ന് 44 വിക്കറ്റും 68 ടി 20 യില്‍ നിന്ന് 56 വിക്കറ്റും നേടിയിട്ടുണ്ട്. 20 വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ സജീവ സാന്നിധ്യമായിരുന്നു.

മിതാലി രാജ്

മിതാലി രാജ്

ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച താരങ്ങൡലൊരാളും ദീര്‍ഘകാലം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമായിരുന്ന മിതാലി രാജും ഈ വര്‍ഷമാണ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചത്. വനിതാ ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ റണ്‍സും സെഞ്ച്വറിയും സ്വന്തം പേരിലുള്ള മിതാലി രാജിന്റെത് 24 വര്‍ഷം നീണ്ട് നില്‍ക്കുന്ന ഇതിഹാസ സമാനമായ കരിയറായിരുന്നു.

വിവേക് അഗ്നിഹോത്രി

വിവേക് അഗ്നിഹോത്രി

ഒരൊറ്റ സിനിമയിലൂടെ ഈ വര്‍ഷം വിവാദങ്ങളും പ്രശംസയും ഒരുപോലെ നേടിയ സംവിധായകനാണ് വിവേക് അഗ്നിഹോത്രി. ദി കശ്മീര്‍ ഫയല്‍സ് എന്ന സിനിമയിലൂടെ കശ്മീരി പണ്ഡിറ്റുകളുടെ ജീവിതം വരച്ച് കാട്ടിയ വിവേക് അഗ്നിഹോത്രിക്ക് തീവ്ര ഹിന്ദുത്വ സംഘടനകളുടെ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ സിനിമ പങ്കുവെക്കുന്നത് പ്രൊപഗാണ്ടയാണ് എന്ന വാദമാണ് മറുപക്ഷം ഉയര്‍ത്തിയത്

സാനിയ മിര്‍സ

സാനിയ മിര്‍സ

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ടെന്നീസ് താരങ്ങളില്‍ ഒരാളായ സാനിയ മിര്‍സ ഈ വര്‍ഷമാണ് കരിയറിനോട് വിട പറഞ്ഞത്. അതോടൊപ്പം ഷൊയ്ബ് മാലിക്കുമായുള്ള വിവാഹ മോചന വാര്‍ത്തകളാലും സാനിയ മിര്‍സ ഈ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നു. അതിനിടെ ഷൊയ്ബ് മാലിക്കിനൊപ്പം ദി മിര്‍സ മാലിക് എന്ന ടോക് ഷോയുടെ ഭാഗകാന്‍ ഒരുങ്ങുകയാണ് താരമിപ്പോള്‍

വിരാട് കോഹ്ലി

വിരാട് കോഹ്ലി

ഏറെ നാളത്തെ ഫോമില്ലായ്മയ്ക്ക് ശേഷം ടി 20 ലോകകപ്പിലൂടെ വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനം പുറത്തെടുത്ത വിരാട് കോഹ്ലിയും 2022 ലെ വാര്‍ത്താതാരമായി. ടി ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ കുതിപ്പിന് ഊര്‍ജം നല്‍കിയ വിരാട് കോഹ്ലി തന്റെ പ്രതിഭയ്ക്ക് കോട്ടം തട്ടിയിട്ടില്ല എന്ന് തെളിയിച്ചു. ബംഗ്ലാദേശിനെതിരായ ഏകദിനത്തില്‍ സെഞ്ച്വറി നേടിയും വിരാട് കോഹ്ലി കരുത്ത് കാട്ടി

ഷാരൂഖ് ഖാന്‍

ഷാരൂഖ് ഖാന്‍

നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് മടങ്ങി വരുന്ന ബോളിവുഡിന്റെ കിംഗ് ഖാന് 2022 അവസാനിക്കാനിരിക്കെ പുതിയ സിനിമയുടെ ഗാനരംഗത്തിന്റെ പേരിലുള്ള വിവാദങ്ങള്‍ തിരിച്ചടിയായി. പത്താന്‍ സിനിമയില്‍ നായിക ദീപിക പദുക്കോണിന്റെ വേഷം ഹിന്ദുത്വവാദികളെ പ്രകോപിപ്പിച്ചതോടെ സിനിമക്കെതിരെ ബോയ്‌കോട്ട് ക്യാംപെയ്ന്‍ ആരംഭിച്ചിട്ടുണ്ട്.

ദീപിക പദുകോണ്‍

ദീപിക പദുകോണ്‍

പത്താന്‍ സിനിമയുടെ വിവാദങ്ങള്‍ ദീപിക പദുക്കോണിനും തിരിച്ചടിയാണെങ്കിലും 2022 ല്‍ ലോകോത്തരമായ അംഗീകാരവും നടിയെ തേടിയെത്തിയിരുന്നു. ലോകത്തിലെ ഏറ്റവും സുന്ദരിമാരായ സ്ത്രീകളുടെ പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യാക്കാരിയായിരുന്നു ദീപിക. ഏറ്റവും ശാസ്ത്രീയമായ സൗന്ദര്യം അളക്കുന്ന സര്‍വെകളില്‍ ഒന്നെന്ന് അവകാശപ്പെടുന്ന ഗോള്‍ഡന്‍ റേഷ്യോ ഓഫ് ബ്യൂട്ടിയില്‍ ആണ് ദീപിക ഇടം പിടിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+