Year Ender 2022: ഒന്നാകുന്ന ചുവടുകള്‍, ഒന്നാകുന്ന ഭാരതം..; രാഹുലും യാത്രയും നിറഞ്ഞ് നിന്ന വര്‍ഷം
2022 കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറെ സവിശേഷതകള്‍ നിറഞ്ഞ വര്‍ഷമായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷം കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ സംഘടനാ സമ്മേളനമായ ചിന്തന്‍ ശിബിര്‍ നടന്നു, എ ഐ സി സി അധ്യക്ഷ സ്ഥാനത്ത് ഗാന്ധി ഇതര നേതാവ് വന്നു, രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യമാകെ എത്തുന്ന ഭാരത് ജോഡോ യാത്ര തുടങ്ങിയവയാല്‍ കോണ്‍ഗ്രസ് ഈ വര്‍ഷം ദേശീയ രാഷ്ട്രീയത്തില്‍ നിറഞ്ഞ് നിന്നു.
ഇതിനിടെ പഞ്ചാബ് പോലെ കൈയില്‍ അധികാരമുള്ള സംസ്ഥാനം നഷ്ടപ്പെട്ടെങ്കിലും വര്‍ഷാവസാനം ഹിമാചല്‍ പ്രദേശ് പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും കോണ്‍ഗ്രസ് ജീവവായു തേടി. എന്നാല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഭാരത് ജോഡോ യാത്ര തന്നെയാണ് പോയ വര്‍ഷത്തെ ഏറ്റവും ഊര്‍ജം നല്കിയ പദ്ധതി. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും രാഹുല്‍ ഗാന്ധി കാല്‍നടയായി സഞ്ചരിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കാന്‍ യാത്രക്ക് സാധിച്ചു.

ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചത്. സെപ്റ്റംബര്‍ 7 ന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച യാത്ര 12 സംസ്ഥാനങ്ങളിലൂടെ ആണ് കടന്നുപോകുന്നത്. ജനുവരി 26 ന് റിപ്പബ്ലിക്ല ദിനത്തില്‍ ജമ്മു കശ്മീരില്‍ ആണ് യാത്ര അവസാനിക്കുക. ഇക്കാലയളവില്‍ ഏകദേശം 150 ദിവസങ്ങള്‍ കൊണ്ട് 3,500 കിലോമീറ്റര്‍ ദൂരമാണ് യാത്ര പിന്നിടുക.

രാജ്യത്തെ ഭിന്നിപ്പിക്കുന്ന സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ വിഷയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ലക്ഷക്കണക്കിന് ആളുകള്‍ യാത്രയില്‍ പങ്കാളികളായി എന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. ഭാരത് ജോഡോ യാത്രയുടെ വിവിധ ഘട്ടങ്ങളിലായി രാഷ്ട്രീയ-സമൂഹിക-സിനിമ-സാംസ്കാരിക രംഗത്തെ നിരവധി പേര് ഭാഗമായിരുന്നു.

നിലവില്‍ യാത്ര 108 ദിവസങ്ങള്‍ പിന്നിട്ടിട്ടുണ്ട്. ഡിസംബര്‍ 24 മുതല്‍ ഒമ്പത് ദിവസത്തേക്ക് യാത്രക്ക് വിശ്രമമാണ്. ഭാരത് ജോഡോ യാത്ര നിലവില്‍ ദല്‍ഹിയില്‍ ആണ് ഉള്ളത്. ഇനി ലക്ഷ്യ സ്ഥാനത്ത് എത്താന്‍ 448 കിലോമീറ്റര്‍ കൂടി പിന്നിടാനുണ്ട്. ഇതിനോടകം ഒമ്പത് സംസ്ഥാനങ്ങളും 46 ജില്ലകളും ഭാരത് ജോഡോ യാത്ര പിന്നിട്ടുണ്ട്. ഭാരത് ജോഡോ യാത്രയില്‍ 149 സ്ഥിരം ജാഥ അംഗങ്ങള്‍ ഉണ്ട്. അതില്‍ മൂന്നിലൊന്ന് സ്ത്രീകളാണ്.

സെപ്തംബര്‍ ഏഴിനാണ് യാത്ര കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ചത്. തമിഴ്നാട്, കേരളം, കര്‍ണ്ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്, ഉത്തര്‍ പ്രദേശ്, ദല്‍ഹി, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളാണ് ഭാരത് ജോഡോ യാത്ര പിന്നിടുന്നത്. ഭാരത് ജോഡോ യാത്രയുടെ നായകനായ രാഹുല്‍ ഗാന്ധിയും അംഗങ്ങളും ഷിപ്പിങ് കണ്ടെയ്നര്‍ കാബിനിലാണ് താമസിക്കുക.

ഭാരത് ജോഡോ യാത്ര ഏറ്റവും കൂടുതല്‍ ദിവസം പര്യടനം നടത്തിയത് കര്‍ണാടകയില്‍ ആണ്, 21 ദിവസം. കേരളത്തിലും രാജസ്ഥാനിലും 18 ദിവസം വീതവും മധ്യപ്രദേശില്‍ 16 ദിവസവും പര്യടനം നടത്തി. രണ്ട് ദിവസം മാത്രം പര്യടനമുള്ള ദല്‍ഹിയില്‍ ആണ് ഏറ്റവും കുറവ് ദിവസം ഭാരത് ജോഡോ യാത്ര ചെലവഴിക്കുന്നത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications