Year Ender 2025: മഹാകുംഭമേള മുതല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വരെ; 2025 ഗൂഗിളില്‍ ട്രെന്‍ഡിംഗായ സംഭവങ്ങള്‍
2025 അവസാനിക്കാന്‍ ഇനി ദിവസങ്ങളെ ബാക്കിയുള്ളൂ. ഒട്ടേറെ സംഭവവികാസങ്ങളിലൂടെയാണ് ഈ വര്‍ഷം കടന്ന് പോയത്. ഈ വര്‍ഷം ആളുകള്‍ ഏറ്റവും കൂടുതല്‍ ഡിജിറ്റല്‍ മാധ്യമങ്ങളില്‍ തിരഞ്ഞ സംഭവങ്ങള്‍ എന്തൊക്കെയാണ് ആണ് എന്നാണ് ഇവിടെ പരിശോധിക്കാന്‍ പോകുന്നത്.
മഹാ കുംഭമേള
2025-ല്‍ ഇന്ത്യയില്‍ ഏറ്റവുമധികം തിരഞ്ഞ വിഷയങ്ങളിലൊന്നായി മഹാ കുംഭമേള മാറി. കാരണം ദശലക്ഷക്കണക്കിന് ഭക്തര്‍ മഹത്തായ മതസമ്മേളനത്തിനായി ഒത്തുകൂടി. നദികളുടെ പുണ്യസംഗമത്തില്‍ നടന്ന ഈ പരിപാടിയില്‍ സന്യാസിമാര്‍, തീര്‍ത്ഥാടകര്‍, വിനോദസഞ്ചാരികള്‍ എന്നിവരുടെ വന്‍ പങ്കാളിത്തം ഉണ്ടായിരുന്നു. 2025 ജനുവരി 28-ന് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് കുറഞ്ഞത് മഹാകുംഭേേമളയില്‍ 30 പേര്‍ മരിക്കുകയും ചെയ്തു.

ധര്‍മ്മേന്ദ്ര
2025-ല്‍ ബോളിവുഡ് നടന്‍ ധര്‍മ്മേന്ദ്ര ഇന്റര്‍നെറ്റിലെ ശ്രദ്ധാകേന്ദ്രമായി. തന്റെ 89-ാം വയസ്സില്‍ 2025 നവംബര്‍ 24-നാണ് മുംബൈയിലെ വീട്ടില്‍ വെച്ച് ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം അന്തരിച്ചത്. ഈ വര്‍ഷം തന്നെ ധര്‍മ്മേന്ദ്ര മരിച്ചു എന്ന തരത്തില്‍ പലകുറി വ്യാജവാര്‍ത്തകള്‍ വന്നിരുന്നു. ഇതും ധര്‍മ്മേന്ദ്ര ഇന്റര്‍നെറ്റിലെ ശ്രദ്ധാകേന്ദ്രമാകാന്‍ കാരണമായി.
പഹല്‍ഗാം-ഓപ്പറേഷന്‍ സിന്ദൂര്‍
നയതന്ത്ര സംഭവവികാസങ്ങള്‍, അതിര്‍ത്തി സംബന്ധിയായ അപ്ഡേറ്റുകള്‍, പ്രാദേശിക സുരക്ഷാ ആശങ്കകള്‍ എന്നിവയ്ക്കിടയില്‍ 2025-ല്‍ ഇന്ത്യ-പാകിസ്ഥാന്‍ വാര്‍ത്തകള്‍ ശ്രദ്ധാകേന്ദ്രമായിരുന്നു. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ ജീവന്‍ അപഹരിച്ച് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) ഭീകരാക്രമണം നടത്തി. ഇതിന് മറുപടിയെന്നോണം പാകിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങള്‍ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ തകര്‍ത്തു.
ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം 2025
2025 ഫെബ്രുവരി 5 ന് നടന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് കാരണം 2025 ന്റെ തുടക്കത്തില്‍ 'ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം 2025' ഒരു പ്രധാന ഗൂഗിള്‍ ട്രെന്‍ഡായിരുന്നു. ദേശീയ തലസ്ഥാനത്ത് 26 വര്‍ഷത്തിന് ശേഷം ബിജെപി അധികാരത്തിലേറി. 48 സീറ്റ് നേടിയാണ് ബിജെപി ചരിത്ര വിജയം കരസ്ഥമാക്കിയത്.
ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം 2025
2025-ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ രാഷ്ട്രീയ സംഭവങ്ങളിലൊന്നാണ് ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം ആണ്. തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ വന്‍ വിജയം നേടി. 243 സീറ്റുകളില്‍ 202 എണ്ണം എന്‍ഡിഎയ്ക്കായിരുന്നു. നവംബര്‍ 14-ന് പ്രഖ്യാപിച്ച ഫലം, നിതീഷ് കുമാറിന് പത്താം തവണയും മുഖ്യമന്ത്രിയായി തിരിച്ചെത്താന്‍ വഴിയൊരുക്കി.












Click it and Unblock the Notifications