Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൂർഷ്വാ പാർട്ടികൾക്കൊപ്പം സിപിഎം? അടവു നയത്തിൽ മാറ്റം വരുത്തുമെന്ന് യെച്ചൂരി

ദില്ലി: സിപിഎം രാഷ്ട്രീയ അടവുനയത്തില്‍ മാറ്റംവരുത്തുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. വിശാഖപട്ടണം കോണ്‍ഗ്രസിന്റെ സമയത്തെ രാഷ്ട്രീയസ്ഥിതിയല്ല ഇപ്പോഴുള്ളത്. ഒക്ടോബറില്‍ ചേരുന്ന കേന്ദ്രകമ്മറ്റി വിഷയം വിശദമായി ചർച്ചചെയ്യുമെന്നും പോളിറ്റ് ബ്യൂറോ യോഗ്തതിന് ശേഷം സീതാറാം യെച്ചൂരി പറഞ്ഞു. രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയാണ് രാഷ്ട്രീയ നയം തീരുമാനിക്കുക എന്നും അദ്ദേഹം പറഞ്ഞു.

ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസിനുള്ള രാഷ്ട്രീയ പ്രമേയത്തില്‍ തീരുമാനമുണ്ടാക്കാനാണ് പിബി രണ്ടു ദിവസത്തേക്ക് യോഗം ചേരുന്നത്. രാഷ്ട്രീയ പ്രമേയം തയ്യാറാക്കിയതും അവതരിപ്പിച്ചതും സീതാറാം യെച്ചൂരിയാണ്. ഇതില്‍ ചര്‍ച്ച നടക്കുകയാണ്. യഥാര്‍ത്ഥ രാഷ്ട്രീയ സാഹചര്യത്തെ കണ്ടാണ് സിപിഎം പാര്‍ട്ടി അടവുനയം സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ബംഗാൾ ഘടകത്തിന്റെ സമ്മർദ്ദം

ബംഗാൾ ഘടകത്തിന്റെ സമ്മർദ്ദം

ബംഗാളിലെ പുതിയ സമ്മര്‍ദങ്ങളുടെ തുടര്‍ച്ചയാണ് കോണ്‍ഗ്രസ് അടക്കമുള്ള ബൂര്‍ഷ്വാപാര്‍ട്ടികളോടുള്ള സമീപനം വീണ്ടും ചര്‍ച്ചചെയ്യാനുള്ള നീക്കം.

ഒന്നും അത്ര എളുപ്പമല്ല

ഒന്നും അത്ര എളുപ്പമല്ല

ബിജെപിയെയും കോണ്‍ഗ്രസിനെയും ഒരുപോലെ അകറ്റിനിര്‍ത്തിയുള്ള രാഷ്ട്രീയനയം കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചതിനാല്‍ അതില്‍ മാറ്റംവരുത്തുക എളുപ്പമല്ല.

ബിജെപി മുഖ്യ ശത്രു

ബിജെപി മുഖ്യ ശത്രു

ബിജെപി മുഖ്യഭീഷണിയായി ഉയര്‍ന്ന ദേശീയരാഷ്ട്രീയ സാഹചര്യത്തിലാണ് കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ മാറ്റംവരുത്തേണ്ടതുണ്ടോയെന്ന് സിപിഎം ആലോചിക്കുന്നത്.

പാർട്ടി ഘടകങ്ങളുടെ പൊതു വികാരം

പാർട്ടി ഘടകങ്ങളുടെ പൊതു വികാരം

ബിജെപി മുഖ്യവെല്ലുവിളിയായതിനാല്‍ ജനാധിപത്യ-മതേതര ശക്തികളുടെ വിശാല ഐക്യം വേണമെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളിലുണ്ട്. ഇതിൽ പാർട്ടി ഘടകങ്ങളുടെ പൊതു വികാരം മനസിലാക്കി തീരുമാനമെടുക്കാനാണ് സാധ്യത.

രാഷ്ട്രീയ പ്രമേയം

രാഷ്ട്രീയ പ്രമേയം

ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസിനുള്ള രാഷ്ട്രീയ പ്രമേയത്തില്‍ തീരുമാനമുണ്ടാക്കാനാണ് പിബി രണ്ടു ദിവസത്തേക്ക് യോഗം ചേരുന്നത്. രാഷ്ട്രീയ പ്രമേയം തയ്യാറാക്കിയതും അവതരിപ്പിച്ചതും സീതാറാം യെച്ചൂരിയാണ്.

ബൂർഷ്വാ പാർട്ടികൾ

ബൂർഷ്വാ പാർട്ടികൾ

പുതിയ ദേശീയരാഷ്ട്രീയ സാഹചര്യത്തില്‍ ബൂര്‍ഷ്വാപാര്‍ട്ടികളുമായുള്ള ബന്ധത്തെക്കുറിച്ച് ചര്‍ച്ചനടത്തണമെന്നും ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+