കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് ചട്ടം ലഘിച്ചു; മോദിക്കെതിരെ പരാതിയുമായി സീതാറാം യെച്ചൂരി

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാരോപിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാൻ സുനിൽ അറോറയ്ക്ക് പരാതി നൽകി. പഗ്രഹവേധ മിസൈൽ പരീക്ഷണത്തിന്റെ വാർത്ത ജനങ്ങളെ അറിയിക്കേണ്ടത് ഡിആർഡിഒ മേധാവി ആയിരുന്നെന്നും പ്രധാനമന്ത്രി നടത്തിയത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണന്നും യെച്ചൂരി പരാതിയില്‍ ചൂണ്ടികാണിക്കുന്നു.

<strong>ഉസ്മാനെ കയറിവാടാ!! അങ്ങേര് ആകാശത്തോട്ട് എന്തോ വിട്ടതാണ്.. മോദിയുടെ പ്രസ്താവനയില്‍ ട്രോള്‍ പൂരം</strong>ഉസ്മാനെ കയറിവാടാ!! അങ്ങേര് ആകാശത്തോട്ട് എന്തോ വിട്ടതാണ്.. മോദിയുടെ പ്രസ്താവനയില്‍ ട്രോള്‍ പൂരം

ഇതേ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് 2012 ല്‍ അന്നതെ ഡിആർഡിഒ മേധാവി രാജ്യത്തിനു മുന്നിൽ വെളിപ്പെടുത്തിയിട്ടുണ്ട്. അന്ന് ആന്റൈ ബാലിസ്റ്റിക് മിസൈലുകളുടെയും അഗ്നി പരമ്പരയിലുള്ള മിസൈലുകളുടെയും കൂടെയാണ് ഈ സാങ്കേതിക വിദ്യയും ഉൾപ്പെടുത്തിയിരുന്നത്.

 yechury

രാജ്യത്ത് പൊതുതിരഞ്ഞെടുപ്പിനുള്ള പെരുമാറ്റചട്ടം നില‍വില്‍ വന്നതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു പ്രഖ്യാപനം ഉണ്ടാവുന്നത്. ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്നും സീതാറാം യെച്ചൂരി പരാതിയില്‍ പറയന്നു.

പ്രധാനമന്ത്രിയുടെ അഭിസംബോധനയും പ്രഖ്യാപനവും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിഞ്ഞിരുന്നോ എന്നറിയാൻ ആഗ്രഹമുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ പ്രവർത്തിയെ പരിഗണിക്കുകയും അതിന് അനുവാദം നൽകുകയും ചെയ്തിരുന്നോ?.

സാധാരണഗതിയില്‍ ഇത്തരത്തിലുള്ള പ്രഖ്യാപനം നടത്തുക ഡിആർഡിഒ. ഉദ്യോഗസ്ഥരോ, അതുപോലുള്ള പദവിയിൽ ഉള്ള മറ്റുള്ളവരോ ആണ്. പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുന്നത് തെറ്റാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി പരാതിയില്‍ വ്യക്തമാക്കുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
yechuri gives complaint against modi to election commision
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X