ബിഎച്ച് ലോയയുടെ ദുരൂഹമരണം; കേസ് പരിഗണിക്കുന്നത് വിശാല ബെഞ്ചിലേക്ക് മാറ്റണമെന്ന് യെച്ചുരി
ഹൈദരാബാദ്: സിബിഐ പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ വിശാല ബെഞ്ച് പരിഗണിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിയ സുപ്രീം കോടതി നടപടി നിര്‍ഭാഗ്യകരമാണെന്നും യെച്ചൂരി പ്രതികരിച്ചു.
ഹര്‍ജികള്‍ വിവാദങ്ങള്‍ ലക്ഷ്യമിട്ടുള്ളതാണെന്ന സുപ്രീംകോടിയുടെ പരാമര്‍ശത്തോട് യോജിക്കാന്‍ സിപിഎമ്മിനാവില്ലെന്നും യെച്ചൂരി പറഞ്ഞു. ഹൈദരാബാദില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും ഇതിനോടകം നശിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. നീതി നിര്‍വഹണം നടപ്പിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമാണ് സുപ്രീം കോടതി. ആ ധാര്‍മികത മുന്‍ നിര്‍ത്തി വിഷയത്തില്‍ പുന പരിശോധനയുണ്ടാവണം. സുപ്രീം കോടതിയുടെ വിശാല ബെഞ്ച് ഇത് അന്വേഷിക്കണമെന്നാണു സിപിഎമ്മിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications