കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ഡൗണ്‍ മന:പ്പൂര്‍വം അവര്‍ വൈകിപ്പിച്ചു... എല്ലാം മധ്യപ്രദേശിന് വേണ്ടി, യെച്ചൂരി പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: മധ്യപ്രദേശില്‍ കോവിഡ് പടരുന്നതിനിടെ രൂക്ഷ പ്രതികരണവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്ത് കോവിഡ് പടരുമ്പോഴും ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് മനപ്പൂര്‍വം വൈകിപ്പിക്കുകയായിരുന്നു. പാര്‍ലമെന്റ് അടക്കം ഈ സമയത്ത് പ്രവര്‍ത്തിച്ചു. ഇത് മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാരിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്താന്‍ വേണ്ടിയാണെന്നും യെച്ചൂരി ആരോപിച്ചു. നേരത്തെ കമല്‍നാഥും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. രാജ്യത്ത് കോവിഡ് ബാധ ശക്തമായപ്പോഴും സര്‍ക്കാരിന് കാര്യങ്ങള്‍ കുട്ടിക്കളിയായിരുന്നു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്തുന്നതിലായിരുന്നു ബിജെപിയുടെ ശ്രദ്ധയെന്നും കമല്‍നാഥ് പറഞ്ഞിരുന്നു.

1

മാര്‍ച്ച് 23നാണ് മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. തൊട്ടടുത്ത ദിവസമായിരുന്നു മോദി രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.മോദി സര്‍ക്കാരിന് രാജ്യത്ത് കോവിഡ് അതിവേഗം വ്യാപിച്ച് കൊണ്ടിരിക്കുകയാണെന്ന് നന്നായി അറിയാമായിരുന്നു. എന്നാല്‍ മോദി ലോക്ഡൗണ്‍ വൈകിപ്പിക്കാനാണ് ശ്രമിച്ചത്. മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമമായിരുന്നു ഇത്. ബിജെപിയുടെ അധികാര മോഹം ലക്ഷകണക്കിന് പേരുടെ ജീവന്‍ അപകടത്തിലാക്കി. പലരും കൊറോണ ബാധിതരായി. ഈ അധികാര കൊതിയാണ് രാജ്യത്തെ ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ ഈ അവസരത്തില്‍ കൂടുതല്‍ കോവിഡ് പരിശോധനകളാണ് നടത്തേണ്ടതെന്നും യെച്ചൂരി പറഞ്ഞു. ഇന്ത്യയില്‍ ആദ്യ കേസ് കണ്ടെത്തിയിട്ട് 89 ദിവസങ്ങളായി. എന്നാല്‍ ഇപ്പോഴും വേണ്ടത്ര പരിശോധനകളും ടെസ്റ്റുകളും നാം നടത്തുന്നില്ല. സര്‍ക്കാര്‍ ഒഴിവുകഴിവുകള്‍ പറയുന്നത് അവസാനിപ്പിക്കണം. ലോക്ഡൗണ്‍ വിജയകരമാവണമെങ്കില്‍ കൂടിയ തോതിലും അഗ്രസീവായും ടെസ്റ്റുകള്‍ നടത്തണം. സുപ്രധാനമായി ജനസംഖ്യ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഇത് അത്യാവശ്യമാണെന്നും യെച്ചൂരി പറഞ്ഞു. അതേസമയം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെയും യെച്ചൂരി വിമര്‍ശിച്ചു. ഇത്രയും വലിയൊരു മഹാമാരിയെ നേരിടുമ്പോള്‍ സുതാര്യത വേണമെന്നും യെച്ചൂരി പറഞ്ഞു.

ഇത്തരം അടിയന്തര ഘട്ടങ്ങളില്‍ യഥാര്‍ത്ഥ കണക്കുകള്‍ മമത പുറത്തുവിടണം. ഈ അടിസ്ഥാന തത്വങ്ങളാണ് തൃണമൂല്‍ സര്‍ക്കാര്‍ കാറ്റില്‍ പറത്തിയത്. നിരവധി പേരുടെ ജീവനാണ് ഇതോടെ അവതാളത്തിലായതെന്നും യെച്ചൂരി പറഞ്ഞു. ഇതിനിടെ സിപിഎം നേതാവ് ഫുവാദ് ഹക്കീം ബംഗാളിലെ കൊറോണ കേസുകളുടെ യഥാര്‍ത്ഥ കണക്ക് പുറത്തുവിടുന്നതിനായി കോടതിയെ സമീപിച്ചു. മമതയെ പ്രതിരോധത്തിലാക്കാനാണ് നീക്കം. അതേസമയം യെച്ചൂരിയുടെ അതേ ആരോപണവുമായി ഗോവ കോണ്‍ഗ്രസ് ഘടകവും രംഗത്തെത്തി. മോദി കമല്‍നാഥ് സര്‍ക്കാരിനെ വീഴ്ത്താനായിട്ടാണ് ലോക്ഡൗണ്‍ നീട്ടിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

English summary
yechury hits out at modi govt says lockdown delayed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X