കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേലില്‍ നിന്നും ആയുധങ്ങള്‍ വാങ്ങരുതെന്ന് സീതാറാം യെച്ചൂരി

  • By Gokul
Google Oneindia Malayalam News

ദില്ലി: പാലസ്തീനിലെ ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിയില്‍ ഇന്ത്യന്‍ പാര്‍ലിമെന്റിലും വന്‍ പ്രതിഷേധം. ഇസ്രായേല്‍ അക്രമണത്തെ അപലപിച്ച് രാജ്യസഭയില്‍ ചര്‍ച്ച നടക്കവെയാണ് ഗാസയില്‍ നടക്കുന്ന ആക്രമണങ്ങളെ നേതാക്കള്‍ അപലപിച്ചത്. ലോകത്തെ ഏറ്റവും വലിയ ആയുധ വ്യാപാരികളൊരാളായ ഇസ്രായേലിന്റെ കയ്യില്‍ നിന്നും ഇന്ത്യ ആയുധങ്ങള്‍ വാങ്ങരുതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കവെ സിപിഎം നേതാവ് സീതാറാം യെച്ചൂരി വ്യക്തമാക്കി.

കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് ഇന്ത്യ ഇസ്രായേലിന്റെ കയ്യില്‍ നിന്നും ആയുധങ്ങള്‍ വാങ്ങുന്നത്. ഇസ്രായേലില്‍ നിന്നും ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ഇന്ത്യ. അതുകൊണ്ടു തന്നെ ഇന്ത്യയുടെ കൂടെ പണം ഉപയോഗിച്ചാണ് ഇസ്രായേലിന്റെ ആക്രമണം. ഇതിനെ ശക്തിയായി ഇന്ത്യ അപലപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

sitaram-yechury

പാലസ്തീന്‍ വിഷയത്തില്‍ ഗാന്ധിജിയെയാണ് നമ്മള്‍ മാതൃകയാക്കേണ്ടത്. ഇത് സാധാരണക്കാരായ ജനങ്ങള്‍ക്കെതിരെയുള്ള ആക്രമണമാണ്. ന്യൂനപക്ഷ പ്രീണനത്തിനിവേണ്ടിയാണ് ഇതിനെതിരെ പ്രതികരിക്കുന്നതെന്ന് പറയുന്നത് അടിസ്ഥാനമില്ലാത്ത ആരോപണമാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ നേതാവ് ഡി.രാജ, ഡി.എം.കെയുടെ കനിമൊഴി, കോണ്‍ഗ്രസ് നേതാക്കളായ ആനന്ദ് ശര്‍മ, ഗുലാം നബി ആസാദ് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

അതിനിടെ ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 450ന് അടുത്തെത്തി. ഹമാസിനെതിരെയാണ് യുദ്ധമെന്ന് പറയുമ്പോഴും കൊല്ലപ്പെടുന്നവരില്‍ ഭൂരിപക്ഷവും സാധാരണക്കാരാണ്. കുട്ടികളും സ്ത്രീകളും അടക്കമുള്ളവര്‍ വീടുകളിലും തെരുവുകളിലും മരിച്ചു വീഴുമ്പോഴും അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ മൗനം അതിശയിപ്പിക്കുന്നതാണ്.

English summary
Yechury says Israel a terrorist; violence in Gaza Rajya Sabha discussion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X