കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരൊറ്റ വീഡിയോ കോളില്‍ അമിത് ഷായുടെ പിന്തുണ... വിമതരെ ചേര്‍ത്ത് യെഡ്ഡി മുഖ്യമന്ത്രിയായത് ഇങ്ങനെ

Google Oneindia Malayalam News

ബംഗളൂരു: കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് കേന്ദ്ര നേതൃത്വം ആദ്യം സമ്മതം നല്‍കിയിട്ടില്ലായിരുന്നു. എന്നാല്‍ യെഡ്ഡിയൂരപ്പയുടെ നിര്‍ണായക ഇടപെടലാണ് സത്യപ്രതിജ്ഞയ്ക്ക് കാരണമായത്. ന്യൂനപക്ഷ സര്‍ക്കാരുണ്ടാക്കിയാല്‍ വൈകാതെ തന്നെ വീഴുമെന്നായിരുന്നു അമിത് ഷായുടെ വാദം. എന്നാല്‍ വിമത എംഎല്‍എമാര്‍ സഭയില്‍ തന്റെ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന ഉറപ്പാണ് യെഡ്ഡിയൂരപ്പ നല്‍കിയിരിക്കുന്നത്. ഇതോടെ വന്‍ സസ്‌പെന്‍സിലാണ് കര്‍ണാടക രാഷ്ട്രീയം.

1

വിമത എംഎല്‍എമാര്‍ അയോഗ്യരാക്കുമെന്ന ഭീഷണി നേരിടുന്നുണ്ട്. അതുകൊണ്ട് ബിജെപിക്ക് വോട്ടു ചെയ്യുമോ എന്ന കാര്യത്തില്‍ സസ്‌പെന്‍സ് നിലനില്‍ക്കുന്നുണ്ട്. ജൂലായ് 31നാണ് സ്പീക്കര്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നല്‍കിയ കാലാവധി. എന്നാല്‍ തിങ്കളാവഴ്ച്ച തന്നെ തിരഞ്ഞെടുത്തതിലൂടെ സര്‍ക്കാരിന് പിന്തുണയുണ്ടെന്ന് ഉറപ്പാക്കിയിരിക്കുകയാണ് യെഡ്ഡിയൂരപ്പ. അദ്ദേഹത്തിന്റെ രാഷ്ട്രീയ വിജയം കൂടിയാണിത്.

മുംബൈയില്‍ താമസിക്കുന്ന വിമതരും കര്‍ണാടകത്തിലെ നേതാക്കളും അമിത് ഷായും ജെപി നദ്ദയുമായി വീഡിയോ കോള്‍ നടത്തിയിരുന്നു. ഇതാണ് കേന്ദ്ര നേതൃത്വത്തിന്റെ സമ്മതത്തിന് പിന്നിലുണ്ടായിരുന്നത്. വിമതര്‍ കേന്ദ്ര നേതൃത്വത്തിന് ബിജെപിയെ പിന്തുണയ്ക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ അമിത് ഷാ സര്‍ക്കാരുണ്ടാക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ യെഡ്ഡിയൂരപ്പ ഗവര്‍ണറെ കാണുകയും ചെയ്തു.

75 വയസ്സെന്ന പാര്‍ട്ടി മാനദണ്ഡം യെഡ്ഡിയൂരപ്പയ്ക്ക് ബാധകമാവാതിരിക്കുന്നതിന് പ്രധാന കാരണം തന്നെ അദ്ദേഹത്തിന് മറ്റുള്ള പാര്‍ട്ടികളിലും വിശ്വസ്തര്‍ ഉണ്ടെന്നതാണ്. അതേസമയം ബിജെപി വിമതരെ പണം കൊടുത്ത ഒപ്പം നിര്‍ത്തിയെന്ന വാദത്തിനും ഇതോടെ ബലമേകുകയാണ്. നേരത്തെ തന്നെ വിമതരെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി ശ്രമിച്ചിരുന്നുവെന്നാണ് ഇത് വ്യക്തമാകുന്നത്. വിമതര്‍ക്ക് മന്ത്രിസ്ഥാനം യെഡ്ഡിയൂരപ്പ സര്‍ക്കാരില്‍ ഉണ്ടാകുമെന്നും ഇതോടെ ഉറപ്പായിരിക്കുകയാണ്.

യെഡ്ഡിയൂരപ്പ നാലാമതും മുഖ്യമന്ത്രി പദത്തില്‍, കോണ്‍ഗ്രസും ജെഡിഎസ്സും സത്യപ്രതിജ്ഞയ്‌ക്കെത്തിയില്ല!!യെഡ്ഡിയൂരപ്പ നാലാമതും മുഖ്യമന്ത്രി പദത്തില്‍, കോണ്‍ഗ്രസും ജെഡിഎസ്സും സത്യപ്രതിജ്ഞയ്‌ക്കെത്തിയില്ല!!

English summary
yeddiyurappas video call changed bjp scenario
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X