കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാണം കെട്ട് യെദ്യൂരപ്പ!! ശോഭ കരന്തലജയെ മന്ത്രിയാക്കാനുള്ള ആവശ്യം പരിഗണിക്കാതെ അമിത് ഷാ

  • By
Google Oneindia Malayalam News

ബെംഗളൂരു: രണ്ടാം മോദി സര്‍ക്കാരില്‍ കര്‍ണാടകത്തില്‍ നിന്നുള്ള ശോഭ കരന്തലജയെ ഉള്‍പ്പെടുത്തണമെന്ന യെദ്യൂരപ്പയുടെ ആവശ്യത്തെ തള്ളി ബിജെപി നേതൃത്വം. സംസ്ഥാനത്ത് നിന്നുള്ള ഏക വനിതാ എംപിയെന്ന നിലയില്‍ ശോഭയെ പരിഗണിക്കണമെന്നായിരുന്നു യെദ്യൂരപ്പയുടെ ആവശ്യം. എന്നാല്‍ യെദ്യൂരപ്പയുടെ ആവശ്യം ദേശീയ നേതൃത്വം പരിഗണിച്ചത് പോലുമില്ല.

 shobadd

ബുധനാഴ്ച മുതല്‍ തന്നെ യെദ്യൂരപ്പ ദില്ലിയില്‍ എത്തി ദേശീയ നേതൃത്വത്തോട് തന്‍റെ ആവശ്യം അറിയിച്ചിരുന്നു. മറ്റൊരു എംപിയായ പിസി ഗഡ്ഡിഗൗഡറിന്‍റെ പേരും യെഡ്ഡി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ മന്ത്രിമാരുടെ ലിസ്റ്റ് പുറത്തിറക്കിയപ്പോള്‍ യെദ്യൂരപ്പ നിര്‍ദ്ദേശിച്ച പേരുകള്‍ ഉണ്ടായിരുന്നില്ല. അതേസമയം കര്‍ണാടകത്തില്‍ നിന്നുള്ള മറ്റ് മൂന്ന് എംപിമാര്‍ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുകയും ചെയ്തു.

വട്ടിയൂര്‍ക്കാവില്‍ 'ശബരിമല' വേണ്ടെന്ന് ബിജെപി! എന്‍എസ്എസ് പാലം വലിച്ചാല്‍ വിയര്‍ക്കും!വട്ടിയൂര്‍ക്കാവില്‍ 'ശബരിമല' വേണ്ടെന്ന് ബിജെപി! എന്‍എസ്എസ് പാലം വലിച്ചാല്‍ വിയര്‍ക്കും!

മോദി സര്‍ക്കാരില്‍ വളം-രാസ വസ്തു വകുപ്പ് മന്ത്രിയായ സദാനന്ദ ഗൗഡ ഇത്തവണയും സര്‍ക്കാരില്‍ ഇടംപിടിച്ചു. ദര്‍വാഡില്‍ നിന്നുള്ള പ്രഹ്ളാദ് ജോഷി, ബെല്‍ഗാമില്‍ നിന്നുള്ള സുരേഷ് അംഗടി എന്നിവരാണ് മറ്റ് രണ്ട് പേര്‍.

ശ്രീധരന്‍ പിള്ള തെറിക്കും? മുരളീധരന്‍റെ മന്ത്രി പദത്തില്‍ സംസ്ഥാന നേതൃത്വത്തിന് നെഞ്ചിടിപ്പ്ശ്രീധരന്‍ പിള്ള തെറിക്കും? മുരളീധരന്‍റെ മന്ത്രി പദത്തില്‍ സംസ്ഥാന നേതൃത്വത്തിന് നെഞ്ചിടിപ്പ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം 58 പേര്‍ അടങ്ങുന്നതാണ് രണ്ടാം ബിജെപി സര്‍ക്കാര്‍. ക്യാബിനറ്റ് റാങ്കുളള 25 മന്ത്രിമാരും സഹമന്ത്രിമാരായി കേരളത്തിലെ വി മുരളീധരന്‍ അടക്കം 33 പേരും. ഒന്നാം മോദി മന്ത്രിസഭയിലെ പ്രമുഖരായ സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, മനേക ഗാന്ധി, ഉമാ ഭാരതി, സുരേഷ് പ്രഭു, ജെപി നദ്ദ എന്നിവര്‍ക്ക് ഇത്തവണ മന്ത്രി സ്ഥാനം ലഭിച്ചിട്ടില്ല.

English summary
yeddy requested for minister berth to shobha, but denied
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X