കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാർ ഉണ്ടാക്കാൻ ഭൂരിപക്ഷം ഉണ്ടെന്ന് സദാനന്ദ ഗൗഡ; കാത്തിരിക്കാൻ തയാറെന്ന് യെദ്യൂരപ്പ

Google Oneindia Malayalam News

ബെംഗളൂരു: കർണാടകയിൽ പുതിയ സർക്കാരുണ്ടായാൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി നേതാവ് ഡിവി സദാനന്ദ ഗൗഡ. ഗവർണർക്കാണ് പരമാധികാരം, സഖ്യ സർക്കാർ താഴെ വീണാൽ ബിജെപിയെ സർക്കാർ രൂപികരിക്കാൻ ക്ഷണിക്കാൻ ഗവർണർക്ക് അധികാരമുണ്ട്. ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 105 എംഎൽഎമാരാണ് ബിജെപിക്കുള്ളത്. ഗവർണർ ക്ഷണിച്ചാൽ സർക്കാർ രൂപികരിക്കുമെന്നും സദാനന്ദ ഗൗഡ വ്യക്തമാക്കി. കാത്തിരിക്കാൻ തയാറാണെന്ന യെദ്യൂരപ്പയും വ്യക്തമാക്കി.

ഡികെ കോണ്‍ഗ്രസ് രക്ഷകന്‍; കര്‍ണാടകത്തില്‍ തന്ത്രം മെനഞ്ഞ് ശിവകുമാര്‍, നാലുപേര്‍ പിന്‍മാറി!!ഡികെ കോണ്‍ഗ്രസ് രക്ഷകന്‍; കര്‍ണാടകത്തില്‍ തന്ത്രം മെനഞ്ഞ് ശിവകുമാര്‍, നാലുപേര്‍ പിന്‍മാറി!!

സഖ്യ സർക്കാരിൽ എംഎൽഎയായി തുടരുന്നത് സംസ്ഥാനത്തിനും സ്വന്തം മണ്ഡലത്തിനും ഗുണകരമാകില്ലെന്ന് എംഎൽഎമാർ തിരിച്ചറിഞ്ഞിരിക്കുന്നു. രാജി വയ്ക്കാനുള്ള യഥാർത്ഥ സമയം ഇതാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാർ രാജി സമർപ്പിച്ചതെന്നും സദാനന്ദ ഗൗഡ കൂട്ടിച്ചേർത്തു.

bjp

11 ഭരണകക്ഷി എംഎൽഎമാർ രാജിക്കത്ത് സമർപ്പിച്ചതായി സ്പൂിക്കർ സ്ഥിരികരിച്ചിട്ടുണ്ട്. സ്പീക്കറുടെ പേഴ്‌സണല്‍ സെക്രട്ടറിക്കാണ് കത്ത് കൈമാറിയത്. എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണ് രാജിവെച്ചത്‌. ഇതോടെ കർണാടകയിലെ കോൺഗ്രസ് -ജെഡിഎസ് സഖ്യസർക്കാരിന് ഭൂരിപക്ഷം നഷ്ടമായേക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യം കനത്ത പരാജയമാണ് നേരിട്ടത്. ഇതിന് പിന്നാലെ സർക്കാർ നിലംപതിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. രണ്ട് വിമത എംഎൽമാർ കഴിഞ്ഞ ദിവസം രാജി സമർപ്പിച്ചതോടെ പ്രതിസന്ധി രൂക്ഷമായി.

സർക്കാരിനെ അസ്ഥിരപ്പെടുത്താൻ യാതൊന്നും ചെയ്യില്ലെന്നു അതേസമയം സർക്കാർ സ്വയമേ നിലം പതിച്ചാൽ സർക്കാർ രൂപികരിക്കുമെന്നും ബിജെപി അധ്യക്ഷൻ യെദ്യൂരപ്പ വ്യക്തമാക്കിയിരുന്നു. മൂന്ന് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ സർക്കാരിലെ ഓപ്പറേഷൻ താമര നിർത്തിവയ്ക്കാൻ ദേശീയ അധ്യക്ഷൻ അമിത് ഷായും നിർദ്ദേശം നൽകിയിരുന്നു. വിദേശത്തുള്ള മുഖ്യമന്ത്രി കുമാരസ്വാമി തിങ്കളാഴ്ച മാത്രമെ മടങ്ങി വരികയുള്ളു.

English summary
Yeddyurappa and Sadananda Gowda on Karnataka crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X