കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവംബര്‍ 26 നുള്ളില്‍ യെഡിയൂരപ്പ സര്‍ക്കാര്‍ നിലംപതിക്കും; ബിജെപിയുടെ ആശങ്കകളേറ്റി സ്വാമിയുടെ പ്രവചനം

Google Oneindia Malayalam News

ബെംഗളൂരു: ഭരണപക്ഷത്തെ പാളയത്തില്‍ പട മുതലെടുത്ത് കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാറിനെ വീഴ്ത്തി അധികാരം പിടിക്കാന്‍ കഴിഞ്ഞെങ്കിലും ബിജെപിക്ക് ഒട്ടും ആശാസ്യമായ രീതിയിലല്ല കര്‍ണാടകയിലെ കാര്യങ്ങല്‍ മുന്നോട്ടു പോവുന്നത്. ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം മന്ത്രിസഭാ വികസനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെങ്കിലും വകുപ്പ് വിഭജനം പൂര്‍ത്തിയാക്കാന്‍ ഇതുവരെ സാധ്യമായിട്ടില്ല.

മന്ത്രിസഭയില്‍ ഇടംപിടക്കാന്‍ കഴിയാതെ പോയ പല നേതാക്കളും അസംതൃപ്തരാണ്. ബാലചന്ദ്ര ജാര്‍ക്കിഹോളിയടക്കമുള്ള ചില നേതാക്കള്‍ തങ്ങളുടെ അസംതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. സഖ്യസര്‍ക്കാറിനെ വീഴ്ത്താന്‍ സഹായിച്ച വിമത എംഎല്‍എമാരും സര്‍ക്കാറില്‍ വലിയ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. ഇത്തരം വലിയ പ്രതിസന്ധികളിലൂടെ കടന്നു പോവുന്നതിനിടെയാണ് യെഡിയൂരപ്പ സര്‍ക്കാര്‍ ഉടന്‍ നിലംപതിച്ചേക്കുമെന്ന പ്രവചനവും ഉണ്ടാവുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

സര്‍ക്കാര്‍ വീഴും

സര്‍ക്കാര്‍ വീഴും

ഹവേരിജില്ലയിലെ കോഡി മഠത്തിലെ സന്യാസി ശിവേന്ദ്ര യോഗി സ്വാമിയാണ് കര്‍ണാടകയിലെ യെഡിയൂരപ്പ സര്‍ക്കാര്‍ ഉടന്‍ വീഴുമെന്ന പ്രവചനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. കാര്‍ത്തിക മാസം അവസാനിക്കുന്നതിന് മുമ്പ് യെഡിയൂരുപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വീഴുമെന്നാണ് ശിവേന്ദ്ര യോഗി സ്വാമി പ്രവചിച്ചിരിക്കുന്നത്.

നവംബര്‍ 26

നവംബര്‍ 26

ഒക്ടോബറില്‍ ആരംഭിക്കുന്ന കാര്‍ത്തികമാസം നവംബര്‍ 26 നാണ് അവസാനിക്കുക. ഇതിനുമുമ്പ് യെഡിയൂപ്പ സര്‍ക്കാര്‍ താഴെവീഴാന്‍ സാധ്യതയെന്നാണ് ശിവേന്ദ്രയോഗിയുടെ പ്രഖ്യാപനം. ഇതിന് മുമ്പ് താന്‍ നടത്തിയ പല പ്രവചനങ്ങളും സത്യമായി മാറിയിട്ടുണ്ടെന്നും ഇതും അങ്ങനെത്തന്നെ സംഭവിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

 കോണ്‍ഗ്രസ്-ദള്‍ സര്‍ക്കാര്‍

കോണ്‍ഗ്രസ്-ദള്‍ സര്‍ക്കാര്‍

കഴിഞ്ഞ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം 18 മാസത്തിനകം സംസ്ഥാനത്ത് മറ്റൊരു തിര‍ഞ്ഞെടുപ്പുണ്ടാകുമെന്ന് താന്‍ പ്രവചിച്ചിരുന്നു. പ്രവചനം കഴിഞ്ഞ് 14 മാസമായപ്പോള്‍ സംസ്ഥാനത്ത് അധികാരത്തിലിരുന്ന കോണ്‍ഗ്രസ്-ദള്‍ സര്‍ക്കാര്‍ താഴെ വീണു. ഇതോടെ തന്‍റെ ആദ്യ പ്രവചനം ശരിയായി. അടുത്ത പ്രവചനം അനുസരിച്ച് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ ഇനിയും 4 മാസമുണ്ടെന്നും ശിവേന്ദ്ര യോഗി സ്വാമി പ്രവചിച്ചു.

വീണ്ടും മോദിവരും

വീണ്ടും മോദിവരും

കേന്ദ്രത്തില്‍ തുടര്‍ച്ചയായ രണ്ടാംതവണയും ബിജെപി അധികാരമേല്‍ക്കുമെന്നും നരേന്ദ്ര മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാവുമെന്നും ഇദ്ദേഹം നേരത്തെ പ്രവചിച്ചിരുന്നു. ഈ വര്‍ഷം കര്‍ണാടകയില്‍ ഉള്‍പ്പടെ രാജ്യത്ത് പലയിടത്തും പ്രളയത്തിന് സാധ്യതയുണ്ടെന്ന് താന്‍ പ്രവചിച്ചിരുന്നതായും ശിവേന്ദ്ര യോഗി സ്വാമി അവകാശപ്പെട്ടു.

വടംവലി ശക്തം

വടംവലി ശക്തം

അതേസമയം, മന്ത്രിസഭയില്‍ ഉള്‍പ്പെട്ട നേതാക്കള്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ക്കായി വടംവലി ശക്തമാക്കിയത് യെഡിയൂരപ്പ സര്‍ക്കാറില്‍ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്. പ്രശ്നങ്ങള്‍ സംസ്ഥാനതലത്തില്‍ തന്നെ തീര്‍പ്പാക്കണമെന്നാണ് കേന്ദ്രനേതൃത്വം യെഡിയൂരപ്പക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

വിമത എംഎല്‍എമാരും

വിമത എംഎല്‍എമാരും

ബിജെപി നേതൃത്വത്തിന്‍റെ അവഗണനയില്‍ ഭീഷണിയുമായി വിമത എംഎല്‍എമാരും ഇതിനിടയില്‍ രംഗത്തെത്തിയിട്ടുണ്ട്. അധിക കാലം തങ്ങള്‍ മിണ്ടാതിരിക്കുമെന്ന് കരുതരുതെന്ന് വിമതര്‍ മുഖ്യമന്ത്രി യെഡിയൂരപ്പയെ അറിയിച്ചിട്ടുണ്ട്. സഖ്യസര്‍ക്കാരിനെ താഴെ ഇറക്കുന്നത് വരെ തങ്ങളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ബിജെപി നേതാക്കള്‍ അധികാരത്തില്‍ ഏറിയപ്പോള്‍ തങ്ങളുമായി ആശയവിനിമയത്തിന് പോലും തയ്യാറാകുന്നില്ലെന്നും നേതാക്കള്‍ തുറന്നടിച്ചു.

തെരഞ്ഞെടുപ്പ് നടത്തുന്നതാണ് നല്ലത്

തെരഞ്ഞെടുപ്പ് നടത്തുന്നതാണ് നല്ലത്

പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നിയമസഭ പിരിച്ചുവിട്ട് നിയമസഭ തെരഞ്ഞെടുപ്പ് നടത്തുന്നതാണ് നല്ലതെന്ന് അമിത്ഷാ അടക്കമുള്ള കേന്ദ്ര നേതൃത്വം യെഡിയൂരപ്പയോട് വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിലേക്ക് പോവുകയാണെങ്കില്‍ യെഡിയൂരപ്പക്ക് പകരം പുതിയ നേതാവിനെ സംസ്ഥാനത്ത് അവതരിപ്പിക്കാം എന്ന ആലോചനയും കേന്ദ്ര നേതൃത്വത്തിനുണ്ട്.

കേവലഭൂരിപക്ഷം പിടിക്കാം

കേവലഭൂരിപക്ഷം പിടിക്കാം

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ നിലവില്‍ അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരില്‍ പലരും കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങിയേക്കുമെന്നും ബിജെപി ദേശീയ നേതൃത്വം കരുതുന്നു. ഈ സാഹചര്യത്തില്‍ ഇടക്കാല തിരഞ്ഞെടുപ്പാണ് സര്‍ക്കാരിന്‍റെ നിലനില്‍പ്പിന് ആവശ്യമെന്നാണ് കേന്ദ്ര നേതൃത്വം പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപിക്ക് തനിച്ച് കേവലഭൂരിപക്ഷം പിടിക്കാന്‍ കഴിയുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ ആത്മവിശ്വാസം.

തിരഞ്ഞെടുപ്പിന് രണ്ട് നാള്‍; ജോസ് കെ മാണിക്ക് തിരിച്ചടി നല്‍കി പാലാ നഗരസഭാ ഉപാധ്യക്ഷന്‍റെ കൂറുമാറ്റംതിരഞ്ഞെടുപ്പിന് രണ്ട് നാള്‍; ജോസ് കെ മാണിക്ക് തിരിച്ചടി നല്‍കി പാലാ നഗരസഭാ ഉപാധ്യക്ഷന്‍റെ കൂറുമാറ്റം

 പാലായില്‍ ഇന്ന് കലാശക്കൊട്ട്; 20000 വരെ ഭൂരിപക്ഷം പ്രതീക്ഷിച്ച് യുഡിഎഫ്, അട്ടിമറി ഉറപ്പെന്ന് ഇടത് പാലായില്‍ ഇന്ന് കലാശക്കൊട്ട്; 20000 വരെ ഭൂരിപക്ഷം പ്രതീക്ഷിച്ച് യുഡിഎഫ്, അട്ടിമറി ഉറപ്പെന്ന് ഇടത്

English summary
Yeddyurappa government may fall on November 26; Shiv Yogi Rajendra Swamy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X