കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'19-19-19' ബിജെപിയുടെ വന്‍ പദ്ധതി! കള്ളന്‍ കപ്പലില്‍ തന്നെ! പിന്നില്‍ കോണ്‍ഗ്രസ് നേതാവ്

  • By
Google Oneindia Malayalam News

കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാനുള്ള നിര്‍ണായക നീക്കമായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിജെപി കര്‍ണാടകത്തില്‍ നടത്തിയത്. സഖ്യസര്‍ക്കാരില്‍ അതൃപ്തിയുള്ള എംഎല്‍എമാരെ പണവും പദവിയും വാഗ്ദാനം ചെയ്ത് അധികാരത്തിലേറാന്‍ ആവനാഴിയിലെ അവസാനത്തെ അമ്പും ബിഎസ് യെദ്യൂരപ്പ പുറത്തെടുത്തു. ഏഴോളം കോണ്‍ഗ്രസ് എംഎല്‍എമാരെ മുംബൈയിലെ ഹോട്ടലില്‍ 'ഒളിപ്പിച്ചു'. രണ്ട് സ്വതന്ത്രരെ കൊണ്ട് രാജിവെപ്പിച്ചു. എന്നാല്‍ ഡികെ ശിവകുമാര്‍ എന്ന കോണ്‍ഗ്രസിലെ ക്രൈസിസ് മാനേജര്‍ ഇടപെട്ടതോടെ ബിജെപിയുടെ രണ്ടാം ഓപ്പറേഷന്‍ താമര എട്ട് നിലയില്‍ പൊട്ടി. കോണ്‍ഗ്രസ് എംഎല്‍എമാരില്‍ രണ്ട് പേര്‍ മുംബൈ ഹോട്ടലില്‍ നിന്ന് തിരിച്ച് കോണ്‍ഗ്രസ് പാളയത്തില്‍ എത്തുകയും ചെയ്തു.

എന്നാല്‍ കര്‍'നാടക'ങ്ങള്‍ അവിടം കൊണ്ട് തീരില്ലെന്നാണ് വിവരം. ജനുവരി 19 നാളെ ബിജെപിയെ സംബന്ധിച്ച് നിര്‍ണായകമാണ്. യെദ്യൂരപ്പ തന്നെ മുഖ്യമന്ത്രിയാകുമെന്ന കേരളത്തില്‍ നിന്നുള്ള ജ്യോത്സന്‍റെ പ്രവചനം യാഥാര്‍ത്ഥ്യമാക്കാന്‍ 19-19-19 ഓപ്പറേഷന്‍ പുറത്തെടുക്കാന്‍ കാത്തിരിക്കുകയാണ് ബിജെപി.വിശദാംശങ്ങളിലേക്ക്

 ആത്മവിശ്വാസത്തില്‍ യെദ്യൂരപ്പ

ആത്മവിശ്വാസത്തില്‍ യെദ്യൂരപ്പ

സഖ്യസര്‍ക്കാരില്‍ അതൃപ്തിയുള്ള മുംബൈയില്‍ കഴിയുന്ന കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ചിലര്‍ ബിജെപിയുടെ ഓപ്പറേഷന്‍ താമര പൊളിച്ച് കോണ്‍ഗ്രസ് കാമ്പിലേക്ക് മടങ്ങിയെങ്കിലും യെദ്യൂരപ്പ ആത്മവിശ്വാസത്തിലാണ്. ജനവരി 23 നകം താന്‍ കര്‍ണാടകത്തിന്‍റെ മുഖ്യനാകുമെന്ന് യെദ്യൂരപ്പ വിശ്വസിക്കുന്നു.

 കേരളത്തിലെ ജ്യോത്സന്‍

കേരളത്തിലെ ജ്യോത്സന്‍

അതിന്‍റെ കാരണം കേരളത്തില്‍ നിന്നുള്ള ഒരു പ്രധാന ജ്യോത്സ്യന്‍റെ പ്രവചനമാണത്രേ. യെദ്യൂരപ്പയുടെ സമയം ഇപ്പോള്‍ നല്ലതാണ്. ജനവരി 15 ന് ശേഷം എല്ലാം യെദ്യൂരപ്പയ്ക്ക് അനുകൂലമായി വരും. യെദ്യൂരപ്പ തന്നെ മുഖ്യമന്ത്രിയാകും എന്നാണ് ജ്യോത്സന്‍ പ്രവചിച്ചിരിക്കുന്നത്. കര്‍ണാടകത്തില്‍ ജെഡിഎസ്-കോണ്‍ഗ്രസ് നേതാക്കള്‍ സമീപിക്കാറുള്ള അതേ ജ്യോത്സ്യന്‍റെ വാക്കുകള്‍ ഫലിക്കുമെന്ന വിശ്വാസത്തിലാണ് ബിജെപിയും യെദ്യൂരപ്പയും.

 പിന്നില്‍ കോണ്‍ഗ്രസ് നേതാവ്

പിന്നില്‍ കോണ്‍ഗ്രസ് നേതാവ്

എന്നാല്‍ ജ്യോത്സന്‍റെ മാത്രം വാക്കുകള്‍ അല്ല ഈ ആത്മവിശ്വാസത്തിന് പിന്നില്‍. സഖ്യസര്‍ക്കാരില്‍ അതൃപ്തിയുള്ള കോണ്‍ഗ്രസ് കാമ്പിലെ കരുത്തനും പ്രബലനുമായ ഒരു നേതാവാണ് യെദ്യൂരപ്പയ്ക്ക് ആത്മവിശ്വാസം പകരുന്നതെന്ന് ബാംഗ്ലൂര്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്തതു.

 ജനവരി 19 നിര്‍ണായകം

ജനവരി 19 നിര്‍ണായകം

'ഇപ്പോള്‍ എന്താണ് നടക്കുന്നതെന്ന് തങ്ങള്‍ക്ക് ഒരു വിവരവുമില്ല, തങ്ങളോട് മടങ്ങാന്‍ ആവശ്യപ്പെട്ടിട്ടില്ല. ചിലര്‍ മടങ്ങാന്‍ തയ്യാറായിട്ടുണ്ട്, എന്നാല്‍ ജനവരി 19 ബിജെപിക്ക് നിര്‍ണായകമാണ്, ഗുഗുഗ്രാമിലെ റിസോര്‍ട്ടില്‍ കഴിയുന്ന പ്രമുഖ ബിജെപി നേതാവ് ബാംഗ്ലൂര്‍ മിററിനോട് വെളിപ്പെടുത്തി.

 ഗുരുഗ്രാമിലെ റിസോര്‍ട്ടില്‍

ഗുരുഗ്രാമിലെ റിസോര്‍ട്ടില്‍

ഓപ്പറേഷന്‍ ലോട്ടസ് ബിജെപി ശക്തമാക്കിയ പിന്നാലെ ഭരണപക്ഷവും മറുകളി തുടങ്ങിയിരുന്നു. ഇതോടെ തങ്ങളുടെ എംഎല്‍എമാരെ ബിജെപി ഗുഗുരുഗ്രാമിലെ റിസോര്‍ട്ടിലേക്ക് മാറ്റുകയായിരുന്നു. 104 എംഎല്‍എമാര്‍ റിസോര്‍ട്ടില്‍ കഴിയുന്നുണ്ട്. ഇവരില്‍ ചിലര്‍ കര്‍ണാടകത്തിലേക്ക് മടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.

 19-19-19 പ്ലാന്‍

19-19-19 പ്ലാന്‍

19-19-19 പ്ലാന്‍ ആണ് പാര്‍ട്ടി നടപ്പാക്കാന്‍ ഒരുങ്ങുന്നത്. 2019 ജനവരി 19 ന് കോണ്‍ഗ്രസില്‍ നിന്നുള്ള 19 എംഎല്‍എമാരെ മറുകണ്ടം ചാടിക്കും. അതാണ് ബിജെപിയുടെ പദ്ധതി. പദ്ധതി നടപ്പാകാനായി ബിഎസ് യെദ്യൂരപ്പയും കാത്തിരിക്കുകയാണെന്നും നേതാവ് വെളിപ്പെടുത്തി. അതേസമയം ആരാണ് പദ്ധതി നടപ്പാക്കുന്നതെന്ന് തനിക്കറിയില്ലെന്നും നേതാവ് പറഞ്ഞു.

 സൃഷ്ടിക്കുന്നതും പരിഹരിക്കുന്നതും

സൃഷ്ടിക്കുന്നതും പരിഹരിക്കുന്നതും

അതേസമയം ബിജെപിയുടെ ഓപ്പറേഷന്‍ ലോട്ടസിന് പിന്നില്‍ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണെന്ന് പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത കോണ്‍ഗ്രസ് നേതാവ് ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി. സര്‍ക്കാരിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതും അത് പരിഹരിക്കുന്നതും അയാള്‍ തന്നെയാണെന്നും നേതാവ് വ്യക്തമാക്കുന്നത്.

 ഓപ്പറേഷന്‍ താമര ഇല്ല

ഓപ്പറേഷന്‍ താമര ഇല്ല

അതേസമയം സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ഒന്നും ചെയ്തിട്ടില്ലെന്ന് ബിഎസ് യെദ്യൂരപ്പ ആവര്‍ത്തിച്ചു.നിലവില്‍ കോണ്‍ഗ്രസ് എംഎല്‍എമാരായ രമേശ് ജര്‍ഖിഹോളി, ബി നാഗേന്ദ്ര, മഹേഷ് കുമാട്ടള്ളി, സ്വതന്ത്ര എംഎല്‍എയായ ആര്‍ ശങ്കര്‍ എന്നിരാണ് മുംബൈയില്‍ തുടരുന്നതെന്നാണ് റിപ്പോര്‍ട്ട്.

 നിയമസഭാ കക്ഷിയോഗം

നിയമസഭാ കക്ഷിയോഗം

വെള്ളിയാഴാച നടക്കാനിരിക്കുന്ന കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി യോഗത്തിലാണ് ഇനി കര്‍ണാടക രാഷ്ട്രീയം ഉറ്റുനോക്കുന്നത്. ഇന്ന് വൈകീട്ട് മൂന്നരയ്ക്കാണ് വിധാന്‍ സൗധയില്‍ നിയമസഭാ യോഗം നടക്കുന്നത്. ഇതിന് ശേഷം മന്ത്രിസഭാ യോഗവും ചേരും.

 കൂറുമാറ്റ നിരോധന നിയമം

കൂറുമാറ്റ നിരോധന നിയമം

മുഴുവന്‍ നിയമസഭാ കക്ഷി നേതാക്കള്‍ക്കും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വിപ്പ് നല്‍കി. യോഗത്തില്‍ പങ്കെടുക്കാത്തവരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യരാക്കുമെന്നും സിദ്ധരാമയ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രമേശ് ജര്‍ഖിഹോളിയെ മടക്കികൊണ്ടുവരാനുള്ള അനുനയ ചര്‍ച്ചകള്‍ സിദ്ധരാമയ്യ തുടങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്.

 വെല്ലുവിളിച്ച് ബിജെപി

വെല്ലുവിളിച്ച് ബിജെപി

മുഴുവന്‍ എംഎല്‍എമാരും തങ്ങള്‍ക്കൊപ്പം ഉറച്ച് നില്‍ക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. അതേസമയം എത്ര എംഎല്‍എമാര്‍ പങ്കെടുക്കുമെന്ന് കാണാം എന്ന് യെദ്യൂരപ്പയും വെല്ലുവിളിക്കുന്നുണ്ട്.

English summary
Yeddyurappa is still in the hunt as an astrologer has told h
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X