കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ തിരക്കിട്ട നീക്കങ്ങള്‍; യെദ്യൂരപ്പ ദില്ലിയില്‍ നിന്ന് കുതിച്ചെത്തി!! അഭ്യൂഹങ്ങള്‍...

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക രാഷ്ട്രീയം വീണ്ടും ദേശീയതലത്തില്‍ വാര്‍ത്തയാകുന്നു. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിനുള്ളിലെ അസംതൃപ്തരെ കൂട്ടുപിടിച്ച് ബിജെപി ചില രഹസ്യനീക്കങ്ങള്‍ നടത്തുന്നുവെന്നാണ് പ്രചാരണം.

സര്‍ക്കാര്‍ ഉടന്‍ വീഴുമെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. അതിനിടെ, ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ യെദ്യൂരപ്പ ദില്ലിയില്‍ നിന്ന് അപ്രതീക്ഷിതമായി ബെംഗളൂരുവില്‍ തിരിച്ചെത്തി. പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കാതെയാണ് പെട്ടെന്നുള്ള തിരിച്ചുവരവ്. വിശദാംശങ്ങള്‍ ഇങ്ങനെ...

 കോണ്‍ഗ്രസില്‍ കലഹം

കോണ്‍ഗ്രസില്‍ കലഹം

കോണ്‍ഗ്രസിനുള്ള ആഭ്യന്തര സംഘര്‍ഷം രൂക്ഷമായിട്ടുണ്ട്. ഡികെ ശിവകുമാറിനെതിരെ ഒരു വിഭാഗം എംഎല്‍എമാര്‍ നീക്കം ശക്തമാക്കിയെന്നാണ് പ്രചാരണം. ബെല്‍ഗാമിലെ ജാര്‍ഖിഹോളി സഹോദരങ്ങള്‍ ശിവകുമാറിനെതിരെ ഹൈക്കമാന്റിന് കത്തയിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് കേന്ദ്രനേതൃത്വം ചില നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

അവസരം മുതലെടുത്ത്

അവസരം മുതലെടുത്ത്

ഏതാനും എംഎല്‍എമാരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന്റെ ഭരണം. നിലവില്‍ ജെഡിഎസില്‍ കുഴപ്പങ്ങളില്ല. എന്നാല്‍ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ പുകയുകയാണ്. ഈ അവസരം മുതലെടുത്ത് ബിജെപി ചാക്കിട്ട് പിടുത്തം നടത്തുമെന്നാണ് പ്രചാരണം.

യെദ്യൂരപ്പയുടെ വരവ്

യെദ്യൂരപ്പയുടെ വരവ്

ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി യോഗം ദില്ലിയില്‍ നടക്കുകയാണ്. ശനി, ഞായര്‍ ദിവസങ്ങളിലാണ് യോഗം. അമിത് ഷാ അധ്യക്ഷത വഹിക്കുന്ന യോഗം തുടങ്ങിയത് ശനിയാഴ്ച രാവിലെയാണ്. എന്നാല്‍ കര്‍ണാടകയില്‍ നിന്നുള്ള ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ യോഗത്തില്‍ പങ്കെടുക്കാതെ ബെംഗളൂരുവിലേക്ക് തിരിച്ചു.

 യെദ്യൂരപ്പയുടെ പ്രവചനം

യെദ്യൂരപ്പയുടെ പ്രവചനം

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയാണ് യെദ്യൂരപ്പ. ലിംഗായത്ത് സമുദായത്തില്‍പ്പെട്ട ഇദ്ദേഹത്തിന് നിര്‍ണായക സ്വാധീനമാണ് കര്‍ണാടക രാഷ്ട്രീയത്തിലുള്ളത്. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ 100 ദിവസം തികയ്ക്കില്ലെന്ന് യെദ്യൂരപ്പ മുമ്പ് പ്രവചിച്ചിരുന്നു.

സര്‍ക്കാര്‍ ഉടന്‍ നിലം പൊത്തും

സര്‍ക്കാര്‍ ഉടന്‍ നിലം പൊത്തും

കാര്യങ്ങള്‍ ഇങ്ങനെയിരിക്കെയാണ് കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം രൂക്ഷമായിരിക്കുന്നത്. യെദ്യൂരപ്പയുടെ മിന്നല്‍ വേഗത്തിലുള്ള തിരിച്ചുവരവരും ഇതുമായി ചേര്‍ത്ത് വായിക്കുന്നു. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ ഉടന്‍ നിലം പൊത്തുമെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണം ഇതാണ്.

യെദ്യൂരപ്പയുടെ വിശദീകരണം

യെദ്യൂരപ്പയുടെ വിശദീകരണം

എന്നാല്‍ കുടുംബ വിഷയവുമായി ബന്ധപ്പെട്ടാണ് താന്‍ ദില്ലിയില്‍ നിന്ന് തിരിച്ചുപോന്നതെന്ന് യെദ്യൂരപ്പ പറയുന്നു. സംസ്ഥാന രാഷ്ട്രീയവും തന്റെ മടങ്ങിവരവും തമ്മില്‍ ബന്ധമില്ലെന്നും അദ്ദേഹം വിശദമാക്കി. എന്നാല്‍ രാഷ്ട്രീയത്തില്‍ വന്‍ മാറ്റങ്ങള്‍ക്കുള്ള നീക്കം നടക്കുന്നുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

കോണ്‍ഗ്രസിലെ പ്രശ്‌നം

കോണ്‍ഗ്രസിലെ പ്രശ്‌നം

കോണ്‍ഗ്രസ് എംഎല്‍എ ലക്ഷ്മി ഹെബ്ബാല്‍ക്കറും ജാര്‍ഖിഹോളി സഹോദരങ്ങളും തമ്മില്‍ ബെല്‍ഗാമില്‍ നിലനില്‍ക്കുന്ന പ്രശ്‌നമാണ് കോണ്‍ഗ്രസിന് ആശങ്ക വര്‍ധിപ്പിക്കുന്നത്. ലക്ഷ്മി ഹെബ്ബാല്‍ക്കറെ ഡികെ ശിവകുമാര്‍ പിന്തുണയ്ക്കുന്നുവെന്നാണ് ഒരുവിഭാഗത്തിന്റെ ആരോപണം. ശിവകുമാറിന് പാര്‍ട്ടി കേന്ദ്ര നേതൃത്വം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും പറയപ്പെടുന്നു.

ജഗദീഷ് ഷെട്ടാര്‍ സൂചന നല്‍കി

ജഗദീഷ് ഷെട്ടാര്‍ സൂചന നല്‍കി

കോണ്‍ഗ്രസിലെ സംഘര്‍ഷ സാഹചര്യം ബിജെപി മുതലെടുക്കുമെന്നാണ് സൂചനകള്‍. മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ മുതലെടുത്ത് ബിജെപി നേട്ടമുണ്ടാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍

അതേസമയം, സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ ബിജെപി കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കുരുക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. മന്ത്രി ഡികെ ശിവകുമാറിനും സഹോദരനും എംപിയുമായ ഡികെ സുരേഷിനുമെതിരെ എന്‍ഫോഴ്‌സമെന്റ് അന്വേഷണം നടക്കുന്നുണ്ട്.

അധികാര ദാഹം

അധികാര ദാഹം

ബിജെപിക്ക് അധികാര ദാഹമാണെന്ന് ഡികെ ശിവകുമാര്‍ ആരോപിച്ചു. കള്ളപ്പണ കേസ് ആരോപിച്ച് എംഎല്‍എമാരെ തുറങ്കിലടയ്ക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്നും അതുവഴി കര്‍ണാടകയില്‍ അധികാരം പിടിക്കാനുമാണ് ശ്രമങ്ങളെന്നും ഡികെ ശിവകുമാര്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് എംഎല്‍എമാരെ അന്വേഷണ ഏജന്‍സികളെ കാണിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും അവര്‍ പറയുന്നു.

 മോഹം ഒരിക്കലും നടക്കില്ല

മോഹം ഒരിക്കലും നടക്കില്ല

കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ ആദായ നികുതി വകുപ്പും ഇഡിയും അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണ ഏജന്‍സികളെ വച്ചാണ് ബിജെപി കളിക്കുന്നതെന്ന് കോണ്‍ഗ്രസ് പറയുന്നു. എന്നാല്‍ അവരുടെ മോഹം ഒരിക്കലും നടക്കില്ലെന്നും ഡികെ ശിവകുമാര്‍ വ്യക്തമാക്കി.

സഭയിലെ അംഗബലം ഇങ്ങനെ

സഭയിലെ അംഗബലം ഇങ്ങനെ

224 അംഗ നിയമസഭയാണ് കര്‍ണാടകയിലുള്ളത്. കോണ്‍ഗ്രസ് 79, ജെഡിഎസ് 36, ബിഎസ്പി ഒന്ന്, സ്വതന്ത്രര്‍ രണ്ട് എന്നിവരടക്കം 118 അംഗങ്ങളുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ ഭരിക്കുന്നത്. ബിജെപിക്ക് 104 അംഗങ്ങളുടെ പിന്തുയുമുണ്ട്. രണ്ട് മണ്ഡലങ്ങള്‍ ഒഴിഞ്ഞുകിടക്കുകയാണ്.

 എംഎല്‍എമാര്‍ നിരീക്ഷണത്തില്‍

എംഎല്‍എമാര്‍ നിരീക്ഷണത്തില്‍

15 ഭരണകക്ഷി എംഎല്‍എമാരെ ചാടിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നാണ് ആരോപണം. ഭരണഘടനാവിരുദ്ധമായ മാര്‍ഗത്തിലൂടെ അധികാരം പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി കുമാരസ്വാമി ആരോപിക്കുന്നു. കോണ്‍ഗ്രസും ജെഡിഎസും കൂറുമാറാന്‍ സാധ്യതയുള്ള എംഎല്‍എമാരെ നിരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപിക്കെതിരെ വന്‍ പ്രതിഷേധം; ലക്ഷക്കണക്കിന് ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും!!ബിജെപിക്കെതിരെ വന്‍ പ്രതിഷേധം; ലക്ഷക്കണക്കിന് ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും!!

English summary
Yeddyurappa Rushes to Bengaluru as CM Kumaraswamy Says BJP Using 'Dirty Tricks' to Topple Alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X