കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെഡ്ഡി ഡയറീസിന് യെദ്യൂരപ്പയുടെ മറുപടി, രേഖകളെല്ലാം വ്യാജം, കോണ്‍ഗ്രസിന് ആശയദാരിദ്ര്യം

Google Oneindia Malayalam News

Recommended Video

cmsvideo
യെഡ്ഡി ഡയറീസിന് യെദ്യൂരപ്പയുടെ മറുപടി | Oneindia Malayalam

ബംഗളൂരു: കോണ്‍ഗ്രസ് പുറത്തുവിട്ട യെഡ്ഡി ഡയറീസിന് മറുപടിയുമായി ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ. കോണ്‍ഗ്രസ് കള്ളങ്ങള്‍ പറഞ്ഞു പരത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസിനും അതിന്റെ നേതാക്കള്‍ക്കും ആശയ ദാരിദ്ര്യം വന്നിരിക്കുകയാണ്. അവര്‍ക്ക് ജനങ്ങള്‍ക്ക് മുന്നില്‍ വികസന കാര്യങ്ങളൊന്നും ഉന്നയിക്കാനില്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ കൂടുതല്‍ മെച്ചപ്പെടുന്നതില്‍ അവര്‍ ആശങ്കപ്പെടുകയാണെന്നും യെദ്യൂരപ്പ കുറ്റപ്പെടുത്തി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തോല്‍വി ഉറപ്പിച്ചിരിക്കുകയാണ്. മത്സരത്തിന് മുമ്പേ അവര്‍ തോല്‍വിയെ മുന്നില്‍ കാണുന്നു. കോണ്‍ഗ്രസ് ഉന്നയിച്ച ഓരോ ആരോപണങ്ങളും നേരത്തെ തന്നെ അന്വേഷിച്ചതാണ്. ആദായ നികുതി വകുപ്പ് ഈ രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. അതിലുള്ള ഒപ്പുകളൊന്നും എന്റേതല്ല. ഡയറിയില്‍ എഴുതിയതും താനല്ല. എല്ലാം വ്യജമാണെന്നും യെദ്യൂരപ്പ കുറ്റപ്പെടുത്തി.

1

അതേസമയം വിഷയത്തില്‍ കോണ്‍ഗ്രസ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതാണ് നേരത്തെ തന്നെ അന്വേഷിച്ചതാണെന്ന് യെദ്യൂരപ്പ പറയുന്നത്. കോണ്‍ഗ്രസിന് നേതാക്കള്‍ മാധ്യമങ്ങളില്‍ ഈ വാര്‍ത്ത വന്നതിന് ശേഷം രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് ഇത്തരം ആരോപണങ്ങള്‍ ഉണ്ടാക്കുന്നത്. കോണ്‍ഗ്രസിന് ഉന്നയിച്ച ഓരോ ആരോപണവും അടിസ്ഥാനരഹിതവും വ്യാജവുമാണ്. ഈ കേസ് നേരത്തെ തന്നെ അടഞ്ഞ അധ്യായമാണെന്നും യെദ്യൂരപ്പ പറഞ്ഞു.

ബിജെപി കേന്ദ്ര നേതൃത്വത്തിന് 1800 കോടി യെദ്യൂരപ്പ നല്‍കിയെന്നായിരുന്നു കോണ്‍ഗ്രസ് ആരോപിച്ചത്. ഇതിന്റെ രേഖകളും പ ുറത്തുവിട്ടിരുന്നു. ബിജെപിയുടെ കേന്ദ്ര മന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, നിതിന്‍ ഗഡ്കരി എന്നിവര്‍ക്ക് 150 കോടി രൂപയും രാജ്‌നാഥ് സിംഗിന് 100 കോടി രൂപയും നല്‍കിയതായി യെഡ്ഡി ഡയറീസില്‍ പറയുന്നുണ്ട്. ഇത് സത്യമായത് കൊണ്ടാണ് ബിജെപി അന്വേഷണം നടത്താതിരുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

യെഡ്ഡി ഡയറീസ് പുറത്തുവിട്ട് കോണ്‍ഗ്രസ്.... യെദ്യൂരപ്പ ബിജെപി നേതൃത്വത്തിന് നല്‍കിയത് 1000 കോടിയെഡ്ഡി ഡയറീസ് പുറത്തുവിട്ട് കോണ്‍ഗ്രസ്.... യെദ്യൂരപ്പ ബിജെപി നേതൃത്വത്തിന് നല്‍കിയത് 1000 കോടി

English summary
yeddyurappa denies allegations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X