കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെദ്യൂരപ്പ നാലാമതും മുഖ്യമന്ത്രി സ്ഥാനത്തേക്ക്..... രണ്ടരദിവസത്തെ നാണക്കേടിന് ശേഷം സിംഹാസനം!!

Google Oneindia Malayalam News

ബംഗളൂരു: കര്‍ണാടകത്തില്‍ കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീണതോടെ ഏറ്റവും വലിയ രാഷ്ട്രീയ വിജയം നേടിയിരിക്കുന്നത് ബിഎസ് യെദ്യൂരപ്പയാണ്. നേരത്തെ ഈ സഖ്യം സര്‍ക്കാര്‍ ഉണ്ടാക്കിയപ്പോള്‍ യെദ്യൂരപ്പയുടെ രാഷ്ട്രീയ ജീവിതം അവസാനിച്ചെന്നായിരുന്നു വിധിയെഴുതിയത്. എന്നാല്‍ ക്ഷമയോടെ കാത്തിരുന്ന യെഡ്ഡി അനിവാര്യമായ വിജയം നേടിയിരിക്കുകയാണ്. ഇനിയുള്ള അദ്ദേഹത്തിന്റെ നീക്കങ്ങള്‍ക്കായി കാത്തിരിക്കുകയാണ് കര്‍ണാടക രാഷ്ട്രീയം. നാലാം തവണ അദ്ദേഹം മുഖ്യമന്ത്രിയാവുമെന്നാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ നിന്ന് മനസ്സിലാവുന്നത്.

1

ബിജെപിക്ക് 105 സീറ്റുകളാണ് സഭയില്‍ ഉള്ളത്. ജനാധിപത്യത്തിന്റെ വിജയമാണ് ഇതെന്ന് യെദ്യൂരപ്പ പറയുന്നു. വികസനത്തിന്റെ പുതിയൊരു കാലഘട്ടം തുടങ്ങുമെന്നും അദ്ദേഹം പറയുന്നു. കുമാരസ്വാമി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ നിരാശയിലായിരുന്നുവെന്നും യെദ്യൂരപ്പ പറഞ്ഞു. അവിശുദ്ധ സഖ്യത്തിന്റെ അന്ത്യമായെന്നും, ഇനി കര്‍ണാടകത്തിലെ ജനങ്ങള്‍ക്ക് നല്ല ദിനങ്ങളാണ് വരാന്‍ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യെദ്യൂരപ്പ ഒരിക്കല്‍ കൂടി ബിജെപിയുടെ പ്രിയങ്കര നേതാവായി ഇതിലൂടെ മാറിയിരിക്കുകയാണ്.

വയസ്സ് 76 കഴിഞ്ഞെങ്കിലും അദ്ദേഹത്തെ ബിജെപി തുടരാന്‍ അനുവദിക്കുന്നത്, സംസ്ഥാനത്ത് അദ്ദേഹത്തിനുള്ള ശക്തി എന്താണെന്ന് തിരിച്ചറിഞത് കൊണ്ടാണ്. ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്ക് ബിജെപി മുന്നേറണമെങ്കില്‍ അത് കര്‍ണാടകത്തില്‍ നിന്ന് മാത്രമേ സാധിക്കൂ. നേരത്തെ രണ്ടരദിവസത്തെ ഭരണത്തില്‍ നിന്ന് നാണം കെട്ട് താഴെയിറങ്ങേണ്ട അവസ്ഥ അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ കാര്യമായിട്ടുള്ള പിന്തുണ ഉണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അതാണ് ഒരു വര്‍ഷം കൊണ്ട് അദ്ദേഹം തിരുത്തിയെഴുതിയത്.

ഓപ്പറേഷന്‍ കമലയുടെ പാപഭാരം അദ്ദേഹത്തിനുണ്ടെങ്കിലും വ്യക്തിപ്രഭാവം കൊണ്ട് അതെല്ലാം ഇല്ലാതാക്കിയിരിക്കുകയാണ് യെദ്യൂരപ്പ. കഴിഞ്ഞ രണ്ടാഴ്ച്ചയായി ഏറ്റവും ശാന്തനായിട്ടാണ് യെദ്യൂരപ്പ കാണപ്പെട്ടത്. സര്‍ക്കാര്‍ വീഴുമെന്ന് അദ്ദേഹത്തിന് നേരത്തെ അറിയാമായിരുന്നുവെന്ന് ഇതിലൂടെ തന്നെ വ്യക്തമായിരുന്നു. നേരത്തെ 2007, 2008 വര്‍ഷങ്ങളിലാണ് യെദ്യൂരപ്പ മുഖ്യമന്ത്രിയായത്. എന്നാല്‍ ഇതുവരെ മുഖ്യമന്ത്രി കസേരയില്‍ അദ്ദേഹത്തിന് കാലാവധി പൂര്‍ത്തിയാക്കാനായിട്ടില്ല. ഇത്തവണ അത് നടക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

ദക്ഷിണേന്ത്യന്‍ തേരോട്ടത്തിന് ബിജെപി.... കര്‍ണാടക പോലെ തെലങ്കാനയും, നീക്കങ്ങള്‍ ഇങ്ങനെദക്ഷിണേന്ത്യന്‍ തേരോട്ടത്തിന് ബിജെപി.... കര്‍ണാടക പോലെ തെലങ്കാനയും, നീക്കങ്ങള്‍ ഇങ്ങനെ

English summary
yeddyurappa set to be chief minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X