കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡി ഇഫക്ട്; യെഡിയൂരപ്പ വീണ്ടും ബിജെപിയിലേക്ക്?

Google Oneindia Malayalam News

ബാംഗ്ലൂര്‍: മുന്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ വീണ്ടും ബി ജെ പിയിലേക്ക് എന്ന് സൂചന. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതാണ് മുന്‍ മുഖ്യമന്ത്രിയും തെന്നിന്ത്യയിലെ കരുത്തനായ നേതാവുമായ യെഡ്ഡിയെ ബി ജെ പിയുമായി അടുപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോട് തോറ്റ് തുന്നം പാടിയ ബി ജെ പിക്ക് യെഡിയൂരപ്പയുടെ 'വില' ശരിക്കും മനസ്സിലായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പാര്‍ട്ടിക്ക് ലിംഗായത്ത് വോട്ടുകളുടെ പിന്തുണയുള്ള യെദിയൂരപ്പയുടെ സാന്നിധ്യം ശക്തി പകരും എന്നാണ് ബി ജെ പി കണക്കുകൂട്ടുന്നത്.

modi-yeddi

പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞ് യെഡിയൂരപ്പ ഉണ്ടാക്കിയ കെ ജെ പി ബി ജെ പിയില്‍ ലയിക്കും എന്നാണ് സൂചന. 2012 ഡിസംബറിലാണ് യെഡിയൂരപ്പ കര്‍ണാടക ജന പക്ഷ എന്ന പാര്‍ട്ടി രൂപീകരിച്ചത്. ഏറെ പ്രതീക്ഷകളോടെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട പാര്‍ട്ടിക്ക് പക്ഷേ വിചാരിച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. 225 അംഗ സഭയില്‍ കേവലം ആറ് സീറ്റുകള്‍ മാത്രമാണ് കെ ജെ പിക്ക് കിട്ടിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എയെ പിന്തുണയ്ക്കുമെന്ന് ബി ജെ പി നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ യെഡിയൂരപ്പ പ്രസ്താവിച്ചിരുന്നു. എന്നാല്‍ യെഡിയൂരപ്പ തിരിച്ചുവരുന്നതില്‍ ഒരു വിഭാഗം ബി ജെ പി നേതാക്കള്‍ക്ക് തൃപ്തി പോര എന്നാണറിയുന്നത്.

ബി ജെ പിയിലേക്ക് മടങ്ങുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല എന്നാണ് യെഡിയൂരപ്പ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചത്. സെപ്തംബര്‍ 18, 19 ദിവസങ്ങളില്‍ ചേരുന്ന കെ ജെ പി ഉന്നത തല മീറ്റിംഗിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക എന്നാണ് അദ്ദേഹം നല്‍കുന്ന സൂചനകള്‍.

English summary
Former Karnataka Chief Minister reportedly would join hands with BJP. According to sources, Yeddyurappa's KJP would join BJP Soon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X