കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക് ചാടുമോ? യെദ്യൂരപ്പയുടെ മറുപടി... സര്‍ക്കാര്‍ പിരിച്ചുവിടണം

Google Oneindia Malayalam News

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തില്‍ കര്‍ണാകടയില്‍ സര്‍ക്കാര്‍ പിരിച്ചുവിടണമെന്ന് ബിജെപി അധ്യക്ഷന്‍ യെദ്യൂരപ്പ ആവശ്യപ്പെട്ടു. ചരിത്രപരമായ വിജയമാണ് ബിജെപി നേടിയത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് ഭരണത്തില്‍ തുടരാന്‍ അവകാശമില്ലെന്നും യെദ്യൂരപ്പ പറഞ്ഞു.

Bsy

28ല്‍ 25 സീറ്റിലും ബിജെപിയാണ് ജയിച്ചത്. സര്‍ക്കാരിന് ജനപിന്തുണ നഷ്ടപ്പെട്ടിരിക്കുകയാണ്. ഇടക്കാല തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാകണമെന്നും യെദ്യൂരപ്പ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറുമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. അസംതൃപ്തരായ കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപിയിലേക്ക് എത്തിക്കാനായിരുന്നു നീക്കം. ചില എംഎല്‍എമാര്‍ ബിജെപി നേതൃത്വവുമായി ഞായരാഴ്ച ചര്‍ച്ച നടത്തുകയും ചെയ്തു.

എന്നാല്‍ ഇതിന് മറുപടിയായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്, ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക് എത്താന്‍ പോകുന്നുവെന്നാണ്. ബിജെപിയുടെ എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ഒരിക്കലും ചേരില്ലെന്ന്് യെദ്യൂരപ്പ പറഞ്ഞു.

രാഹുല്‍ മാറില്ല; പുതിയ ഫോര്‍മുല തയ്യാര്‍, വര്‍ക്കിങ് പ്രസിഡന്റ് വരും, പാര്‍ട്ടി ഘടനയില്‍ മാറ്റംരാഹുല്‍ മാറില്ല; പുതിയ ഫോര്‍മുല തയ്യാര്‍, വര്‍ക്കിങ് പ്രസിഡന്റ് വരും, പാര്‍ട്ടി ഘടനയില്‍ മാറ്റം

2014ല്‍ 17 ലോക്‌സഭാ മണ്ഡലങ്ങളിലാണ് ബിജെപി ജയിച്ചിരുന്നത്. അന്ന് ഒമ്പത് സീറ്റില്‍ കോണ്‍ഗ്രസും രണ്ടു സീറ്റില്‍ ജെഡിഎസ്സും ജയിച്ചു. ത്രികോണ മല്‍സരമാണ് നടന്നത്. ഇത്തവണ കോണ്‍ഗ്രസും ജെഡിഎസ്സും സഖ്യമുണ്ടാക്കിയപ്പോള്‍ ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഫലം വന്നപ്പോള്‍ ബിജെപി തൂത്തുവാരിയതാണ് ചിത്രം. 28ല്‍ 25 സീറ്റും ബിജെപി നേടി. ഒന്ന് ബിജെപി പിന്തുണയോടെ മല്‍സരിച്ച സ്വതന്ത്ര സുമലതയും ജയിച്ചു. കോണ്‍ഗ്രസിനും ജെഡിഎസ്സിനും ഓരോ സീറ്റ് വീതവും കിട്ടി.

English summary
Yeddyurappa wants mid-terms polls in Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X